പാലോട്: കെ.എസ്.ആര്‍.ടി.സി. പാലോട് ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും രാത്രി 7 ന് ഡിപ്പോയില്‍നിന്നും പുറപ്പെടുന്ന ബസ് പച്ച ധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി അവിടെനിന്നുമാണ് പമ്പയിലേക്ക് പോകുന്നത്. പാലോട്, കല്ലറ, കിളിമാനൂര്‍, കൊട്ടാരക്കര വഴിയാണ് ബസ് പോകുന്നത്. 122 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നതിന് ഫോണ്‍: 0472-2840259.


