പാലോട്: അന്‍പതാമത് പാലോട് മേളയോടനുബന്ധിച്ച് ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ഡിസംബര്‍ 23ന് മത്സരങ്ങള്‍ തുടങ്ങും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 10,001 രൂപയും ട്രോഫിയും. രണ്ടാം സ്ഥാനം വരുന്ന ടീമിന് 5001 രൂപയും ട്രോഫിയും ലഭിക്കും. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന് അരുണ്‍ (കണ്‍വീനര്‍-9495356474), സുജിത്ത് (ചെയര്‍മാന്‍-8547720265) എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടണം.


