പാലോട്: ആദിവാസിമേഖലയായ ഞാറനീലി, ഇലഞ്ചിയം, ആലുംമൂട് പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീശിയടിച്ച ശക്തമായ കാറ്റില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു. നിരവധി വീടുകളുടെയും ഞാറനീലി ഗവ. യു.പി.എസ്. എന്നിവയുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. നൂറുകണക്കിന് മരങ്ങള്‍ ഒടിഞ്ഞുവീണും അപകടം സംഭവിച്ചു. ആളപായമില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീശാന്‍ തുടങ്ങിയ കാറ്റ് നാലുമണിയായപ്പോഴേക്കും ശക്തിപ്രാപിച്ചു. തീവ്രമായ ശബ്ദത്തില്‍ കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതോടെ പലരും വീടിനു പുറത്തിറങ്ങി. ആലുംമൂട് സെറ്റില്‍മെന്റില്‍ സുധന്‍, ഇലഞ്ചിയത്തെ രത്‌നാകരന്‍, പ്രദീപ്, സുകു എന്നിവരുടെ വീടുകളാണ് പൂര്‍ണമായും നിലംപൊത്തിയത്. വീട്ടിലുണ്ടായിരുന്നവരെല്ലാം കൈക്കുഞ്ഞുങ്ങളെയും എടുത്ത് പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. ഇലഞ്ചിയത്തെ സുശീലയുടെ വീടിന്റെ മുകളില്‍ക്കൂടി മരം ഒടിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നു. നിരവധി പേരുടെ റബ്ബര്‍, തെങ്ങ് എന്നിവയും പിഴുതുവീണു.
മരം ഒടിഞ്ഞുവീണ് വൈദ്യുതക്കമ്പികള്‍ പൊട്ടി. ഞാറനീലി ജങ്ഷനില്‍ റബ്ബര്‍മരം വീണ് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു. ഞാറനീലി കാണി ഗവ. യു.പി.എസ്സിന്റെ ഒരു ഷെഡ്ഡിന്റെ ടിന്‍ഷീറ്റുകള്‍ പാതിയും കാറ്റില്‍ ഇളകിത്തെറിച്ചുപോയി. ഗ്രാമപ്പഞ്ചായത്തധികൃതര്‍, വില്ലേജ് ഓഫീസധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി.