പാലോട് : `ബ്ളാക്ക്മാൻ' വേഷം കെട്ടി നാട്ടുകാരെ പറ്റിക്കാനിറങ്
ങിയ സംഘത്തിൽ നിരവധി പേരുള്ളതായി തെളിഞ്ഞു. നാട്ടുകാരും പൊലീസും ഇക്കൂട്ടരെ പൊക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ചിറങ്ങിയിരിക്കെ, ജനവാസമേഖലകളിൽനിന്ന് വനാതിർത്തിയിലുള്ള കുഗ്രാമങ്ങളിലേക്ക് ഇവർ പലായനം ചെയ്തതായും അറിയുന്നു.
ഇന്നലെ ഉച്ചയോടെ പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഭാഗത്ത് നാല് ബ്ളാക്ക്മാൻമാരെ നാട്ടുകാർ ഒന്നിച്ചു കണ്ടതോടെയാണ് സാമൂഹ്യവിരുദ്ധസംഘമാണ് ബ്ളക്ക്മാൻ കഥകൾക്കു പിന്നിലെന്നു വ്യക്തമായത്.
വിജനപ്രദേശമായ അടിപറമ്പ് വെങ്കിട്ടമുട്ടിലേക്ക് ജീപ്പിൽ പോവുകയായിരുന്ന ഇടിഞ്ഞാർ സി. എസ്.ഐ നഴ്സറി സ്കൂളിലെ അദ്ധ്യാപികമാരാണ് പർദ്ദധാരികളായ നാലംഗസംഘത്തെ നേരിൽ കണ്ടത്. മൊബൈൽഫോണിൽ നാട്ടുകാരെ വിവരം ധരിപ്പിക്കുമ്പോഴേക്കും സംഘം കാട്ടിൽ മറഞ്ഞു. കഴിഞ്ഞദിവസം ഇടിഞ്ഞാർ കല്യാണിക്കരിക്കകം കോളനിയിലെ ഒരു യുവതിയെ പർദ്ദധാരിയായ ആൾ കൈകാട്ടി വിളിക്കുകയും മുഖംമൂടിയുടെ വിടവിലൂടെ നാവുകാട്ടി ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളെയും പിടികൂടാനായില്ല.
നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആനകുളത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. പനവൂർ, പാങ്ങോട്, കല്ലറ ഗ്രാമപഞ്ചായത്തുകളും ബ്ളാക്ക്മാൻ ഭീതിയുടെ നിഴലിലാണ്. ഗ്രാമീണ മേഖലകളിലും കോളനികളിലും കാര്യമായ സ്വാധീനമുള്ള ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തകരാണ് ബ്ളാക്ക്മാൻ സംഘത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.