വിതുര: മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണമുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെ പാലോട് ഉപജില്ലാ കലോത്സവത്തിന് വിതുരയില്‍ തുടക്കം. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷനായി. വിതുര വി.ആന്‍ഡ് എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, ഐ.കെ. ഗുജ്‌റാള്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തിങ്കളാഴ്ച മത്സരങ്ങള്‍ സമയക്രമമനുസരിച്ച് രാത്രിയോടെ പൂര്‍ത്തിയായി.

