വിതുര: തീരദേശത്തിന് അടുത്തുള്ള അപൂര്‍വം ഹില്‍സ്‌റ്റേഷനുകളിലൊന്നായ പൊന്മുടിയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനം, ടൂറിസം വകുപ്പുകള്‍ സംയുക്തമായി പൊന്മുടി അപ്പര്‍ സാനിട്ടേറിയത്തില്‍ പണിത അമിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ദിവസം കൊണ്ട് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'ഹാബിറ്റാറ്റ്' ശങ്കറിനെ അദ്ദേഹം പൊന്നാടയണിയിച്ചു. അപ്പറിനു സമീപം തയ്യാറാക്കിയ കുട്ടികളുടെ പാര്‍ക്ക് ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. പൊന്മുടിയില്‍ നാല് മുറികളുള്ള റസ്റ്റ്ഹൗസ് പണിയാനായി വനംവകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചു. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എം.എല്‍.എ. സ്വാഗതം പറഞ്ഞു.
![]() |
| അമിനിറ്റി സെന്റര്‍ |




