വിതുര: സി.ഐ.ടി.യു. നയിക്കുന്ന 'സേവ് കെ.എസ്.ആര്‍.ടി.സി.' പ്രചാരണജാഥയ്ക്ക് 3, 4 തീയതികളില്‍ കിളിമാനൂര്‍, വെഞ്ഞാറമൂട്, കണിയാപുരം, നെടുമങ്ങാട്, പാലോട്, വിതുര ഡിപ്പോകളില്‍ സ്വീകരണം നല്‍കും. കോര്‍പ്പറേഷനെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് 7 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥമാണ് ജാഥ നടത്തുന്നത്.

