വിതുര. നവംബര്‍ മാസത്തെ ശ്രേഷ്ഠഭാഷാ മാസമായി ആഘോഷിച്ചു ഭാഷയ്ക്കും സംസ്കാരത്തിനും ഉതകുന്ന അനവധി പരിപാടികള്‍ ആസൂത്രണം ചെയ്തു വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു ചായം ഓള്‍ സെയ്ന്റ്സ് സ്കൂളിന്റെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്കു പുതുജീവന്‍.
ഇംഗിഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികളായ ചായത്തെ കുട്ടികള്‍ ഇംഗിഷിനൊപ്പം മലയാളത്തെയും സ്നേഹിക്കാനും ആദരിക്കാനും ജീവിതത്തിന്റെ നിലനില്‍പ്പിനാധാരമായി സംരക്ഷിക്കാനും ദൃഢപ്രതിഞ്ജയെടുത്താണു നവംബര്‍ മാസത്തെ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയമായ നല്ലകാലമാക്കി മാറ്റിയത്. 'എന്റെ ഭാഷ എന്റെ മലയാളം എന്ന പദ്ധതിയിലൂടെ സ്കൂളിലെ ആയിരത്തോളംവരുന്ന കുട്ടികളിലും അവരിലൂടെ നാടു മുഴുവനും മലയാളത്തിന്റെ നന്മ പ്രചരിപ്പിച്ചതിന്റെ ചാരുതാര്‍ഥ്യത്തിലാണു കുട്ടികള്‍.
ഇതിനായി സ്കൂളില്‍ തന്നെ അനവധി ഭാഷാപരിശീലന ക്ളാസുകള്‍ സംഘടിപ്പിച്ചുതുടങ്ങി. കവിത, കഥ, മിനിക്കഥ, ഉപന്യാസം എന്നിവ സ്വന്തമായി എഴുതാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ക്ളാസുകളിലൂടെ ഈ സ്കൂളുകളിലെ കുട്ടികളിലും മധുര മലയാളത്തിന്റെ വിത്തു പാകാന്‍ നല്ലപാഠത്തിനായി. എല്ലാ ക്ളാസുകളിലും കയ്യെഴുത്തു മാസികകള്‍ കുട്ടികള്‍ തയാറാക്കി. മലയാളത്തിന്റെ നന്മ പ്രതിനിധാനം ചെയ്യുന്ന വിവിധങ്ങളായ പോസ്റ്ററുകള്‍ തയാറാക്കിയതു മാതൃകയായി. ഇവ നാടിന്റെ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊളിക്കോട്
ചെട്ടിയാംപാറ ട്രൈബല്‍ എല്‍പിഎസിനു പുതിയ ലൈബ്രറി നിര്‍മിച്ചുനല്‍കിയതും എന്റെ ഭാഷാ എന്റെ മലയാളം നല്ലപാഠം പദ്ധതിയുടെ ഭാഗമായായിരുന്നു. ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചു നോട്ടീസ് കവിതകളെപ്പറ്റി സ്കൂളില്‍ ക്ളാസ് സംഘടിപ്പിച്ചു. നോട്ടീസ് കവിതകള്‍ ആയിരത്തോളം സ്കൂളുകളില്‍ പ്രചരിപ്പിച്ച ഭാഷാവിദഗ്ധന്‍ ഭുവനചന്ദ്രനാണു ക്ളാസുകള്‍ നിയന്ത്രിച്ചത്.
ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു സ്കൂള്‍ നല്ലപാഠം സംഘം നോട്ടീസ് കവിതാസമാഹാരം പുറത്തിറക്കുമെന്നു സ്കൂള്‍ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍ ജെ. അനന്തു പറഞ്ഞു.
നല്ലപാഠത്തിന്റെ നല്ല സന്ദേശം തങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ചായം ഓള്‍ സെയ്ന്റ്സിലെ നല്ലപാഠം സംഘം അമ്മ മലയാളത്തിനു സമര്‍പ്പിച്ച ഒരു മാസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിറ്റി കാപ്പില്‍, നല്ലപാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ സെലന്‍ ജോസ്, ടി.എന്‍. കുഞ്ഞുമോന്‍, അധ്യാപിക അരുണിമ ശങ്കര്‍, സിസ്റ്റര്‍ നാന്‍സി, നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജെ. അനന്തു, ജെ.എസ്. അഭിരാമി, പിടിഎ പ്രസിഡന്റ് ഹക്കീം, വൈസ് പ്രസിഡന്റ് ചായം സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.