കല്ലറ: നബിദിന റാലിക്ക് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കും. ഭരതന്നൂര്‍, കൊച്ചാനക്കല്ലുവിള ജമാഅത്തുകള്‍ സംയുക്തമായി നടത്തുന്ന മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിനഘോഷയാത്രയ്ക്കാണ് മൈലമൂട് കോട്ടയപ്പന്‍കാവ് ക്ഷേത്രഭരണ ഭാരവാഹികള്‍ സ്വീകരണം നല്‍കുന്നത്. രാവിലെ 7 ന് ഭരതന്നൂരില്‍ നിന്നാരംഭിക്കുന്ന റാലിക്ക് 7.30 ന് ക്ഷേത്രനടയില്‍ സ്വീകരണം നല്‍കും.
കല്ലറ: നബിദിനാഘോഷത്തിന്റെ ഭാഗമായി ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കല്ലറ മേഖലയിലെ എല്ലാ മുസ്‌ലിം ജമാ അത്തുകളിലും രാവിലെ 7 ന് മദ്രസാവിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര, മധുരപലഹാര വിതരണം, അന്നദാനം, മൗലൂദ്പാരായണം എന്നിവ നടക്കും. കല്ലറ ടൗണ്‍ മുഹിയുദ്ദീന്‍ ജമാ അത്തുകളുടെ നേതൃത്വത്തിലുള്ള നബിദിന ഘോഷയാത്ര കല്ലറ ജങ്ഷന്‍ വഴി കറങ്ങി തിരികെയെത്തും. താഴെ പാങ്ങോട്, പഴവിള, മദ്രസകളിലെ ഘോഷയാത്ര പാങ്ങോട് ജങ്ഷനില്‍ സംഗമിക്കും. കൊച്ചാനക്കല്ലുവിള, ഭരതന്നൂര്‍ എന്നിവിടങ്ങളിലെ ഘോഷയാത്ര ഭരതന്നൂര്‍ ജങ്ഷന്‍ വഴി കടന്നുപോകും.

