പൊന്മുടി സീതാതീര്‍ഥത്തില്‍ പൊങ്കാല ഉത്സവം
വിതുര: പൊന്മുടി സീതാതീര്‍ഥത്തിലെ പൊങ്കാല ഉത്സവം 14ന് നടക്കും. രാവിലെ 9ന് പണ്ടാരയടുപ്പില്‍ തീകൊളുത്തും. ഹനുമാന്‍ തുള്ളലിന് ശേഷം ഔഷധച്ചാറ് പ്രസാദമായി ഭക്തര്‍ക്ക് നല്‍കും.
ചായം സുബ്രഹ്മണ്യക്ഷേത്ര തൈപ്പൂയ ഉത്സവം 15 മുതല്‍
വിതുര: ചായം അരുവിക്കരമൂല സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 15, 16, 17 തീയതികളില്‍ നടക്കും. 15ന് രാവിലെ 6.30ന് ആദിത്യപൊങ്കാല, 7ന് പ്രഭാഷണം, 7.30ന് പ്രഭാതഭക്ഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 7ന് പ്രഭാഷണം, 8ന് ഭക്തിഗാനസുധ. 16ന് രാവിലെ 7.30ന് പ്രഭാതഭക്ഷണം, തുടര്‍ന്ന് നാഗരൂട്ട്, ഒന്നിന് അന്നദാനം, 7ന് പ്രഭാഷണം, 8ന് നൃത്തവും മാജിക്കും. 17ന് രാവിലെ 8ന് കാവടിഘോഷയാത്ര, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5ന് പ്രഭാഷണം, രാത്രി 8.30ന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം.

