വിതുര. തൂക്കു തേനീച്ചയുടെ കുത്തേറ്റു സുവിശേഷ സംഘത്തില്‍പ്പെട്ടവര്‍ക്കു പരുക്ക്. വെള്ളനാട് ഉറിയാക്കോട് പെന്തക്കോസ്ത് പള്ളിയിലെ സുവിശേഷകരായ 21 അംഗ സംഘത്തിലെ 13 പേര്‍ക്കാണു പരുക്കേറ്റത്. സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ ഉച്ചതിരിഞ്ഞു പേപ്പാറ ഡാമിലായിരുന്നു സംഭവം. ഡാമിലെ ഷട്ടറിന്റെ അടിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള തൂക്കു തേനീച്ചക്കൂട്ടം ഈ 21 അംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു. അതേസമയം തേനീച്ചയിളകിയതിന്റെ കാരണം വ്യക്തമല്ല. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ ഡാമിലെ സെക്യൂരിറ്റി ജീവക്കാര്‍ 108നെ വിവരമറിയിച്ചതിനെത്തുടര്‍ന്നു പരുക്കേറ്റ ഇവരെ പ്രാഥമിക ചികില്‍സയ്ക്കായി വിതുര ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സൂസന്‍(76), ജോയ്സ്(70), ജോണ്‍സണ്‍(68), ലോപ്പസ്(65), ഡോളി(57), ഉഷ(45), സത്യന്‍(44), ഷിബു(32), സൂസന്‍(28), പ്രിയ(24), ഷിന്റോ(20), അഞ്ചു(18), ആര്യ(17) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും ചിലര്‍ക്കു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു.