പാലോട്. കുടിവെള്ളം കിട്ടാക്കനിയായി മാറിയ നന്ദിയോട് പച്ച വാര്‍ഡിലെ കിടാരക്കുഴി പട്ടികജാതി കോളനി നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഇന്നലെ കുടങ്ങളുമായി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണയിരുന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കോളനിക്കാരുടെ വോട്ട് നേടാനായി കുടിവെളള പ്രശ്നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയെങ്കിലും വാര്‍ഡ് അംഗം നീതി പാലിച്ചില്ലെന്നും പഞ്ചായത്തിന് പലതവണ നിവേദനം നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
തങ്ങള്‍ നടത്തുന്നത് സൂചനാ സമരമാണെന്നും അടിയന്തരമായി കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കം സമര പരിപാടികള്‍ ശക്തമാക്കുമെന്നും കോളനിക്കാര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത സമരം അവരുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി.
പ്ളക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി ഏറെ നേരം പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധിച്ച ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. കോളനിക്കു പുറമെ സമീപ പ്രദേശമായ പാലുവള്ളി, ചെക്കാലക്കോണം എന്നീ പ്രദേശങ്ങളും മഴക്കാലത്തു പോലും വേണ്ടത്ര വെള്ളം കിട്ടാത്ത സ്ഥലങ്ങളാണ്.