പാലോട്. കേരളാ കോണ്‍ഗ്രസ് (എം) നന്ദിയോട് മണ്ഡലം കമ്മിറ്റി ബിന്ദുകൃഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിയ്ക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും ബിന്ദുകൃഷ്ണയുടെ വിജയത്തിന് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് പൌവത്തൂര്‍ ഗിരിയും, ജനറല്‍ സെക്രട്ടറി ആലുംകുഴി ആര്‍.എല്‍. വിനയചന്ദ്രനും അറിയിച്ചു.

