പാലോട്. ആര്‍എസ്പി നന്ദിയോട് ലോക്കല്‍ കമ്മിറ്റിയും, ആര്‍വൈഎഫ് പഞ്ചായത്ത് കമ്മിറ്റിയും യുടിയുസിയുടെ നേതൃത്വത്തിലുള്ള മൂന്ന് യൂണിയനുകളും അടക്കം മുഴുവന്‍ പ്രവര്‍ത്തകരും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചുയുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം ജെ. ബാബു, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായ കെ.എസ്. ഷാജി, മധുസൂദനപണിക്കര്‍, ജെ. വിനോദ്കുമാര്‍, ടി. പങ്കജാക്ഷന്‍പിള്ള, ബി. ഗോപാലകൃഷ്ണന്‍നായര്‍, സുന്ദരന്‍പിള്ള, ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

