ആറ്റിങ്ങല്‍. പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെ മണ്ഡലത്തിലെ സ്വീകരണപരിപാടി ചൊവ്വ ആരംഭിക്കും. രണ്ടുഘട്ടമായാണ് പര്യടനം. രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ഏഴിന് സമാപിക്കും. 25ന് വര്‍ക്കല, 26ന് നെടുമങ്ങാട്, 27ന് ആറ്റിങ്ങല്‍, 28ന് കാട്ടാക്കട, 29 ന് ചിറയിന്‍കീഴ്, 30ന് അരുവിക്കര, 31ന് വാമനപുരം എന്നീ അസംബ്ളി മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടപര്യടനം. രണ്ടാംഘട്ടത്തില്‍ ഏപ്രില്‍ ഒന്നിന് നെടുമങ്ങാട്, രണ്ടിന് വര്‍ക്കല, മൂന്നിന് ആറ്റിങ്ങല്‍, നാലിന് കാട്ടാക്കട, അഞ്ചിന് ചിറയിന്‍കീഴ്, ആറിന് അരുവിക്കര, ഏഴിന് വാമനപുരം മണ്ഡലങ്ങളിലായിരിക്കും പര്യടനം.


