നെടുമങ്ങാട്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ പല ഘട്ടങ്ങളിലായി അനവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ജനജീവിതത്തെ ബാധിക്കുന്ന അനവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉള്ളതായി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഫെഡറേഷന്‍ ഓഫിസ് റസിഡന്റ്സ് അസോസിയേഷന്‍ ഓഫ് തിരുവനന്തപുരം (ഫ്രാറ്റ്) നെടുമങ്ങാട് റനവ്യൂ ടവര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമം പരിപാടിയില്‍ സദസില്‍നിന്നും ഉയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ഥികള്‍. നെടുമങ്ങാട് നഗരസഭാ ചെയര്‍പഴ്സന്‍ ലേഖാസുരേഷ് സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് ജനറല്‍ സെക്രട്ടറി അഡ്വ: പരിണയം ദേവകുമാര്‍ മോഡറേറ്ററായി.

