ആറ്റിങ്ങല്‍. കേന്ദ്രസംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ പൊതുവികസന പ്രശ്നങ്ങള്‍കൂടി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്ന് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച എല്‍എഡിഎഫ് എംപിമാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മണ്ഡലത്തിന്റെ പ്രധാന ആവശ്യമായ ദേശീയപാതബൈപാസ്, നാലുവരിപ്പാത എന്നിവയ്ക്കായി എംപി എന്ന നിലയില്‍ സമ്പത്തിന്റെ നേട്ടമെന്താണെന്ന് അവര്‍ ചോദിച്ചു. ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഇന്നേറെ കുപ്രസിദ്ധമാണ്. കൊല്ലത്തുനിന്നും പരവൂരിലേക്കു 12 മിനിറ്റേ യാത്രയുള്ളൂവെങ്കിലും അവിടെ നാലു ട്രെയിനുകള്‍ക്കു പുതുതായി സ്റ്റോപ്പുണ്ടായി. കഴക്കൂട്ടത്തു ലോക്കല്‍ ട്രെയിനുകള്‍ മാത്രം നിന്നിരുന്നിടത്ത് ഒന്‍പതു ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകള്‍ക്കാണ് ഇപ്പോള്‍ സ്റ്റോപ്പ്.
അവ ആ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച എംപിമാരുടെ നേട്ടമാകുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഏതെങ്കിലും ഒരു സ്റ്റേഷനില്‍ എത്ര ട്രയിനുകള്‍ക്കു പുതുതായി സ്റ്റോപ്പ് അനുവദിക്കാന്‍ സമ്പത്തിനായി. റയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ കാര്യത്തിലും സ്ഥിതി പരിതാപകരമാണ്. ഏറെ വികസന സാധ്യതകളുള്ളതും ഏറെനാളത്തെ ആവശ്യവുമായ മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖനിര്‍മാണ പൂര്‍ത്തീകരണം, അംബാസമുദ്രം റോഡ്, വര്‍ക്കല കാട്ടക്കട ഹൈവേ, കാപ്പില്‍-വര്‍ക്കല-പൊന്മുടി ടൂറിസം സര്‍ക്യൂട്ട്, ചിലക്കൂര്‍ ഫിഷിങ് ഹാര്‍ബര്‍ തുടങ്ങി
അനന്തവികസന സാധ്യതകള്‍ ഏറെയാണെങ്കിലും ഇവയിലേതെങ്കിലും കേന്ദ്ര സഹായത്തോടെ നടപ്പാക്കനായോ. മേഖലയിലെ ആശുപത്രികളില്‍ കേന്ദ്രസഹായത്തോടെ പുതിയ പദ്ധതികള്‍, ചികില്‍സാകേന്ദ്രങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരമ്പരാഗത വ്യവസായങ്ങളുടെ വികസനം, സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമപദ്ധതികള്‍, കേന്ദ്രവനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ കുടുംബശ്രീക്കു പുതിയ പദ്ധതികള്‍ എന്നിവയും നടപ്പാക്കാന്‍ കഴിയുന്നവയായിരുന്നു.
ആറ്റിങ്ങലില്‍ കുടുംബകോടതി പ്രവര്‍ത്തനം നീണ്ടപ്പോള്‍ താന്‍ അതില്‍ ഇടപെടുകയും എല്ലാ പരിശ്രമങ്ങളും തുടര്‍ച്ചയായി നടത്തി കോടതി പ്രവൃത്തിപഥത്തിലെത്തിക്കാനായ കാര്യവും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി. മണ്ഡലത്തില്‍ സ്വന്തമായി ഓഫിസ് ഇല്ലാത്ത ഒരേ ഒരു എംപി ഒരുപക്ഷേ സമ്പത്തായിരിക്കും. അദ്ദേഹം ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫിസില്‍ എത്ര സാധാരണക്കാര്‍ക്ക് എംപിയെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നു ബിന്ദുകൃഷ്ണ ചോദിച്ചു.


