പാലോട്. പുരാതനമായ മാന്തുരുത്തി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം 31 മുതല്‍ ഏപ്രില്‍ നാലു വരെ നടക്കും. ഉല്‍സവത്തിന്റെ വിളംബരം അറിയിച്ച് ഇന്നലെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ അകമ്പടി സേവിച്ചു. 31നു രാവിലെ 5.30ന് അഭിഷേകത്തോടെ ഉല്‍സവം ആരംഭിക്കും. ഏഴിനു സമൂഹപൊങ്കാല നടക്കും. എല്ലാ ദിവസവും വിശേഷാല്‍, പതിവു ക്ഷേത്രച്ചടങ്ങുകള്‍ക്കു പുറമെ 12ന് അന്നദാനം, നടക്കും.
31ന് ഏഴിനു പുഷ്പാഭിഷേകവും 9.30നു ഗാനമേളയും നടക്കും. ഏപ്രില്‍ ഒന്നിന് ഏഴിനു ഭക്തിഗാനസുധ, ഒന്‍പതിനു വലിയതാന്നിമൂട് ഗ്രാമശ്രീ സ്കൂള്‍ ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രണ്ടിനു രാവിലെ ഒന്‍പതിനു ദേശത്തെഴുന്നള്ളത്ത്. 6.30ന് അലങ്കാര ദീപാരാധന, ഒന്‍പതിന് ഓട്ടന്‍തുള്ളല്‍. മൂന്നിനു 4.30നു ജന്മനക്ഷത്ര വൃക്ഷത്തൈകള്‍ നടല്‍, എട്ടിനു നൃത്തനൃത്ത്യങ്ങള്‍, 9.30നു തനിനാടന്‍ പാട്ടുല്‍സവം. നാലിനു രാത്രി എട്ടിനു വിളക്കെഴുന്നള്ളത്ത്, താലപ്പൊലി. 10ന് ആരണ്യകാണ്ഡം ഡ്രാമാവിഷന്‍, 12നു പൂത്തിരിമേളം.


