എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എ.സമ്പത്തിന്റെ പ്രചാരണത്തിനായി ചിത്രമടക്കമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ടി.ബി. ജങ്ഷനില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ആരോ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ ചിത്രം സമ്പത്തിന്റെ ചിത്രത്തിനുമേല്‍ പതിച്ചു. രാവിലെ ബോര്‍ഡ് കാണാനിടയായ നാട്ടുകാര്‍ നേതാക്കളെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബോര്‍ഡിനു ചുവട്ടില്‍ 'ഇതാണോ സംസ്‌കാരം' എന്നെഴുതിെവച്ചു. വിഷയം വഷളാകുമെന്ന് കണ്ട നാട്ടുകാരില്‍ ചിലരെത്തി ബോര്‍ഡില്‍ നിന്നും ബിന്ദുകൃഷ്ണയുടെ ചിത്രം നീക്കം ചെയ്തു. ഇത് സംബന്ധിച്ച് പരാതികളൊന്നും കൊടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. നേതാക്കളറിയിച്ചു.
WELCOME
Tuesday, March 25, 2014
'സമ്പത്തിന്റെ ശരീരം ബിന്ദുവിന്റെ തല'