പാലോട്. ജൈവ സാങ്കേതികവിദ്യയുടെ വ്യാപനം ലക്ഷ്യമാക്കി പെരിങ്ങമ്മല ഇക്ബാല്‍ കോളജ് ബോട്ടണി വിഭാഗത്തില്‍ ടിഷ്യു കള്‍ച്ചര്‍ ആന്‍ഡ് ബയോടെക്നോളജി റിസര്‍ച്ച് ലാബ് പ്രവര്‍ത്തനത്തിനു സജ്ജമായി.
ഈ ജൈവ സാങ്കേതികവിദ്യ ജൈവ വൈവിധ്യ പ്രാധാന്യമുള്ള പെരിങ്ങമ്മല അടക്കമുള്ള മലയോര മേഖലയിലെ കാര്‍ഷിക ജൈവവൈവിധ്യ വികാസത്തിനു മുതല്‍ക്കൂട്ടാകും. വിവിധയിനം വിളകളുടെ ഉല്‍പാദന വര്‍ധനയ്ക്കും രോഗപ്രതിരോധത്തിനും സംഭാവനകള്‍ നല്‍കാനും അന്യമായിക്കൊണ്ടിരിക്കുന്ന വിളകളുടെ സംരക്ഷണവും കൃഷി മേഖലയിലെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനും ലാബിന്റെ കണ്ടെത്തുലുകള്‍ക്കു കഴിഞ്ഞേക്കും.
കൂടാതെ കേരള സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും ഹ്രസ്വകാല കോഴ്സുകളും ഇതിലൂടെ നടക്കും. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെയും ഇക്ബാല്‍ കോളജ് മാനേജ്മെന്റിന്റെയും സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച റിസര്‍ച്ച് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ 10 മണിക്കു ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പി.ജി. ലത നിര്‍വഹിക്കും.