പാലോട്. നദിയുടെ അക്കരെയിക്കരെ നിന്നു വരുന്ന പാലങ്ങള്‍ കൂട്ടിയോജിപ്പിക്കാത്തതുപോലെയാണു പെരിങ്ങമ്മല - കിഴക്കേഏലാ - താന്നിമൂട് റോഡിന്റെ അവസ്ഥ. ഈ ഏലാ റോഡില്‍ 10 വര്‍ഷം മുന്‍പു റോഡിന്റെ ഇരുഭാഗങ്ങളും നവീകരിച്ചു വാഹനം പോകാന്‍ കഴിയുന്ന നിലയിലാക്കിയെങ്കിലും ഇടയ്ക്കുള്ള 200 മീറ്ററോളം വരുന്ന പ്രദേശം നടവരമ്പായി തന്നെ അവശേഷിക്കുന്നു.
ഇതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ക്കു ഗതാഗത സര്‍വീസിനടക്കം ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളില്‍ ഇതിലെ കാല്‍നടപോലും അസാധ്യമാണ്. പ്രദേശത്തെ നാട്ടുകാര്‍ പലതവണ അധികാരികള്‍ക്കു നിവേദനം നല്‍കിയെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. ജനപ്രതിനിധികളുടെ അവഗണനയ്ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണു കിഴക്കേ ഏല നിവാസികള്‍.