WELCOME
Saturday, March 29, 2014
പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തില്‍ പൊങ്കാല ഒന്നിന്
പാലോട്. പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തില്‍ 27ാമതു പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിനു പൊങ്കാല നടക്കും. രാവിലെ അഞ്ചിനു നിര്‍മാല്യം, 5.30നു ഗണപതിഹോമം, പുരാണപാരായണം, കലശപൂജകള്‍. ഒന്‍പതിനു പൊങ്കാല, 11നു കലശാഭിഷേകം, ദീപാരാധന, ഉച്ചപൂജ, ഒന്നിന് അന്നദാനം, അഞ്ചിനു ദീപാരാധന, വിശേഷാല്‍ പൂജ. ക്ഷേത്രത്തിലെ എട്ടാമതു ഭാഗവത സപ്താഹ യജ്ഞം മേയ് 10 മുതല്‍ 17 വരെ നടക്കുമെന്നു പ്രസിഡന്റ് പി. വാസുദേവന്‍നായരും സെക്രട്ടറി ഡി. സുരേന്ദ്രന്‍നായരും അറിയിച്ചു.

