WELCOME
Monday, March 24, 2014
ഇലക്ഷനു ചൂടു പകര്‍ന്നു പ്രവര്‍ത്തകര്‍ വീടുകളിലേക്ക്
പാലോട്. പ്രധാന മുന്നണികള്‍ പഞ്ചായത്തു കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബൂത്ത് തല കണ്‍വന്‍ഷനുകളും നടന്നു വരുന്നു. സ്ഥാനാര്‍ഥികളുടെ പ്രസ്താവനകളാണ് ആദ്യ റൌണ്ട് സ്ക്വാഡില്‍ നല്‍കുന്നത്. പ്രചാരണം കൊണ്ട് വോട്ടര്‍മാരുടെ മനസു മാറില്ലെന്ന് വ്യക്തമായി അറിയാവുന്ന മുന്നണികള്‍ പക്ഷേ അണികള്‍ക്ക് ആവേശം പകര്‍ന്നു ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ചുവരെഴുത്തും എങ്ങും നിറച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളും തുറന്നിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ചൂടില്‍ കാര്യമായ സ്ക്വാഡ് പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ലെന്നാണ് പലരും പറയുന്നത്.

