WELCOME
Tuesday, March 25, 2014
ലീഗല്‍ സെല്‍ ഇടപെട്ടിട്ടും ഭീഷണിയായ മരം മുറിച്ചു മാറ്റുന്നില്ലെന്ന്
പാലോട്. പഞ്ചായത്ത് ലീഗല്‍ സെല്ലിന്റെ നിര്‍ദേശമുണ്ടായിട്ടും വീടിനു ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. നന്ദിയോട് ചൂടല്‍ ജിജിന്‍ ക്വാട്ടേജില്‍ ത്രിവിക്രമന്റെ വീടിനും വൈദ്യുതി ലൈനിനും ഭീഷണിയായി ഉയര പ്രദേശത്തു ചരിഞ്ഞു നില്‍ക്കുന്ന സമീപവാസിയുടെ അക്കേഷ്യ മരമാണു മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. നേരിട്ട് അഭ്യര്‍ഥിച്ചിട്ടും മുറിച്ചു മാറ്റാത്തതിനെ തുടര്‍ന്ന് പഞ്ചായത്തിലും പിന്നീട് ലീഗല്‍ സെല്ലിലും പരാതി നല്‍കി. ലീഗല്‍ സെല്ലില്‍ ഹിയറിങിനു വിളിപ്പിക്കുകയും മരത്തിന്റെ ഉടമ മരം മുറിച്ചു മാറ്റാമെന്ന് ഉറപ്പു നല്‍കിയെങ്കിലും മുറിച്ചു മാറ്റുന്നില്ലെന്നുമാണ് പരാതി.

