വിതുര. 7.87 കോടി രൂപ മുടക്കി പുനരുദ്ധരിക്കുന്ന സ്പീക്കറുടെ സ്വപ്ന പദ്ധതിയായ വിതുര- പേപ്പാറ റോഡിന്റെ ഭാവി അവതാളത്തില്‍. ഏതാണ്ട് ഒരു കിലോ മീറ്റര്‍ ഭാഗമെ ഇനി ടാര്‍ ചെയ്യാനുള്ളൂവെന്നു പിഡബ്ള്യൂഡി അവകാശപ്പെടുന്ന ഈ റോഡിന്റെ പുനരുദ്ധാരണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ പലതാണ്. റോഡിന്റെ വീതി കൂട്ടിയതു മൂലം ഏകദേശം മധ്യഭാഗത്തായ ജല അതോറിറ്റി പൈപ്പുകള്‍ മാറ്റാതെ ചെയ്യുന്ന ജോലി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കെത്തുമോയെന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പൈപ്പുകള്‍ ലീക്കായാല്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു തുടങ്ങും. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമാകുന്ന റോഡ് സമീപഭാവിയില്‍ തന്നെ തകര്‍ന്നു തുടങ്ങും. ഫലത്തില്‍ സര്‍ക്കാര്‍ മുടക്കിയ 7.87 കോടി രൂപ വെള്ളത്തിലാകും. ഈ അവസ്ഥ മുന്നില്‍ക്കണ്ടു കൊണ്ടു ജല അതോറിറ്റി 10 ലക്ഷം രുപയുടെ എസ്റ്റിമേറ്റ് പിഡബ്ള്യൂഡിയ്ക്കു സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അതിനു ഫണ്ടില്ലയെന്നായിരുന്നു പിഡബ്ള്യൂഡിയുടെ പ്രതികരണം. ഫലത്തില്‍ 7.87 കോടി രൂപ സംരക്ഷിക്കാന്‍ 10 ലക്ഷം രൂപ മുടക്കാനുള്ള നിവര്‍ത്തി പിഡബ്ള്യഡിയ്ക്കില്ലയെന്നതാണു വിചിത്രമായ കാര്യം. പ്രധാന കരാറുകാരന്‍ ഉപ കരാറുകാരെ ഉപയോഗിച്ചു പണി ചെയ്യുന്നതും റോഡിന്റെ ഭാവിയെ ചൊല്ലിയുള്ള ആശങ്കകള്‍ക്കു വ്യാപ്തി കൂട്ടുന്നുണ്ട്. സാമ്പത്തിക വര്‍ഷാവസാനം മുന്നില്‍ക്കണ്ട് ബില്ലുകള്‍ മാറുന്നതിനു തിടക്കത്തില്‍ ചെയ്യുന്ന പണി റോഡിനു മേക്കപ്പിടല്‍ പോലെയാണ്.
പലയിടത്തും ഗുണമേന്മ കുറവാണ്.
ഒരു മഴ വന്നാല്‍ ഒലിച്ചു പോകുന്ന തരത്തില്‍ പുനരുദ്ധരിക്കുന്ന റോഡിനു എന്തു ഗ്യാരന്റിയാണുള്ളതെന്നു നാട്ടുകാര്‍ ചോദിക്കുന്നു. ടൂറിസം സാധ്യതകളെപ്പോലും സജീവമാക്കാനുതകേണ്ട സംസ്ഥാന ടൂറിസം വകുപ്പ് ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള പേപ്പാറ ഡാമിലേയ്ക്കുള്ള റോഡിനാണു ഈ ഗതിയെന്നുള്ളതാണ് വേദനാജനകമായ മറ്റൊരു കാര്യം.