വിതുര. പുതിയ തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ടുനിലമൊരുക്കുന്നതിനായി വനം വകുപ്പ് ഇട്ട തീയില്‍ എഴുപത്തിയഞ്ച് ഏക്കര്‍ ഭാഗത്തെ ആഞ്ഞിലി, മരുത് ഉള്‍പ്പെടെയുള്ള കാട്ടുവൃക്ഷങ്ങള്‍ കരിഞ്ഞു. പരുത്തിപ്പള്ളി വനം റേഞ്ചിനു കീഴിലുള്ള പേപ്പാറ കുട്ടപ്പാറ സെക്ഷനിലെ കൈതക്കപ്പരപ്പ് മൊടക്കി അക്കേഷ്യ പ്ളാന്റേഷന്‍ ഏരിയയിലായിരുന്നു സംഭവം. മൂന്നു ദിവസം മുന്‍പുള്ള രാത്രിയിലായിരുന്നു ഇവിടെ തീയിട്ടത്. തീയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും ചിലയിടങ്ങളില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്.
ഇതു നിയന്ത്രണാതീതമായാല്‍ അണയ്ക്കുന്നതിനുള്ള നടപടിയെടുക്കാന്‍ പോലും ഇവിടെയാരുമില്ല. അക്കേഷ്യ മരങ്ങളാണ് ഈ പ്ളാന്റേഷനില്‍ നട്ടുവളര്‍ത്തുന്നത്. ഇതിനിടയില്‍ പല കാട്ടുവൃക്ഷങ്ങളും കാണാം. പുതിയ തൈകള്‍ നടുന്നതിനു മുന്‍പു നിലവിലെ മരത്തൈകള്‍ പൂര്‍ണമായും കരിച്ചുകളഞ്ഞ് പുതിയ തൈക്കു വളരാന്‍ വേണ്ട അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ മുറിച്ചുമാറ്റപ്പെട്ട മരത്തൈകള്‍ വളര്‍ന്നുവരുകയും പുതിയ തൈകളുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.
ഇതൊഴിവാക്കാനാണു റീ പ്ളാന്റേഷനു മുന്‍പു മരത്തൈകള്‍ തീയിട്ടു നശിപ്പിക്കുന്നത്. സാധാരണ ഫയര്‍ ലൈന്‍ (തീയിടുന്ന പ്ളോട്ടില്‍ നിന്നു സമീപ പ്ളോട്ടുകളിലേക്കു തീ പടരാതിരിക്കാന്‍ പ്ളോട്ടിനു ചുറ്റുമെടുക്കുന്ന കുഴി) നിര്‍മിച്ചാണു തീയിടേണ്ടതെന്നാണു നിയമം. പ്ളോട്ടിനുള്ളിലെ കളകളൊഴികെയുള്ള ഒന്നും തീയിട്ടു നശിപ്പിക്കാന്‍ പാടില്ല. 15 സെന്റിമീറ്ററിനു താഴെയുള്ള ഈട്ടി, തേക്ക്, ആഞ്ഞിലി ഉള്‍പ്പെടെയുള്ള തൈകള്‍ പ്ളോട്ടിനുള്ളിലുണ്ടെങ്കിലും
അവ സംരക്ഷിക്കപ്പെടണം. പ്ളാന്റേഷന്‍ മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ ബാക്കിവരുന്ന ഉപയോഗശൂന്യമായ കമ്പുകള്‍, ഇലകള്‍ എന്നിവ (സ്ളാഷ്) മരത്തൈകളുടെ ചുവട്ടില്‍ കൂട്ടിയിട്ടു വേണം നിലമൊരുക്കുന്നതിനു വേണ്ടി തീയിടാന്‍. എന്നാല്‍ തീയിടുന്നതിനു വേണ്ടി നിര്‍വചിച്ചിരിക്കുന്ന ഒരു രീതിയും അവലംബിക്കാതെ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ തീയിട്ടത്.
പ്ളോട്ടുകള്‍ക്കുള്ളില്‍ കരിയിലകള്‍ കൂട്ടിയിട്ടു തീ പടര്‍ത്തുകയായിരുന്നു. കൂടുതല്‍ തൊഴിലാളികളെ നിര്‍ത്തി റീപ്ളാന്റേഷന്‍ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പ്ളോട്ടുകള്‍ക്കുള്ളിലെ മുഴുവന്‍ വൃക്ഷങ്ങളെയും സംരക്ഷിച്ചു ദിവസങ്ങളെടുത്തു നിലമൊരുക്കല്‍ നടത്തേണ്ടിടത്ത് ഒരു രാത്രി കൊണ്ടാണു തീയിട്ടത് എന്നതും വിചിത്രമാണ്. നിലമൊരുക്കലുമായി ബന്ധപ്പെട്ടു തുക മുടക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കത്തിലേക്കെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്നു മുന്‍ റീ പ്ളാന്റേഷന്‍ കണ്‍വീനര്‍മാരിലൊരാള്‍ ആരോപിച്ചു.
നിലവില്‍ പല പ്ളാന്റേഷനുകളിലും ഈ അശാസ്ത്രീയ രീതിയാണു വനം വകുപ്പ് അവംലംബിക്കുന്നത്. പലപ്പോഴും കാട്ടുവൃക്ഷങ്ങളും ആവാസ വ്യവസ്ഥകളും വരെ ഇതിലൂടെ കത്തിനശിക്കാറുണ്ട്.