വിതുര. ഭക്തി നിര്‍ഭരമായി മേമല കരുങ്കാളിയമ്മ ക്ഷേത്രത്തില്‍ പൊങ്കാല ഇന്നലെ നടന്നു. രാവിലെ 10.30 നു ക്ഷേത്ര തന്ത്രി കേശവന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയായിരുന്നു പൊങ്കാലയ്ക്കു തുടക്കമായത്. നൂറ് കണക്കിനു ഭക്തര്‍ കരുങ്കാളിയമ്മയ്ക്കു ഭക്തിയുടെ നൈവേദ്യമൊരുക്കി. ക്ഷേത്ര ഉല്‍സവത്തിന്റെ കൊടിയേറ്റും ഇന്നലെയാണ് നടന്നത്.
ക്ഷേത്രാവശ്യത്തിനായി മേമലയിലെ ഭക്തര്‍ വാങ്ങിച്ചു നല്‍കിയ പാത്രങ്ങള്‍ ഇന്നലെ ദേവിയ്ക്കു സമര്‍പ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണു പാത്രങ്ങള്‍ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു വന്നത്. ക്ഷ്രേത്രത്തിലെ ഉല്‍സവം ഇന്നു സമാപിക്കും. ഇന്നു രാവിലെ 5.30 നു ഗണപതിഹോമം, ഉച്ചയ്ക്കു 12.30 നു അന്നദാനം, ഒന്നിനു ചപ്രം എഴുന്നള്ളത്ത്, വൈകിട്ട് 6.30 നു ഘോഷയാത്ര. പുലിക്കുഴി ആയിരവില്ലി ശിവ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങള്‍, ചെണ്ടമേളം എന്നിവ അണിനിരക്കുന്നു. രാത്രി ഒന്‍പതിനു ഉരുള്‍, 10 നു ഗാനമേള.