പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂര്‍ അംഗന്‍വാടിയുടെ വഴി അടച്ച വിഷയം പരിഹരിച്ചു. അംഗന്‍വാടിക്കു വസ്തു നല്‍കിയ തെന്നൂര്‍ രവിയും സമീപ പുരയിടത്തിന്റെ ഉടമ രവീന്ദ്രനും ചേര്‍ന്നു തങ്ങളുടെ വസ്തുവില്‍ നിന്ന് ഒന്നര അടിവീതം വിട്ടു കൊടുത്തുകൊണ്ടാണു പ്രശ്നം പരിഹരിച്ചത്.
ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് അംഗം സന്തോഷും പഞ്ചായത്ത് അംഗം മണ്‍പുറം റഷീദ് അടക്കമുള്ളവരും പൌരപ്രമുഖരും ചേര്‍ന്നാണു വിഷയം പരിഹരിച്ചത്.

