![]() |
| ഭുവനേന്ദ്രന്‍ കാണി |
പാലോട് ആദിവാസി സെറ്റില്‍മെന്റിലെ ഭുവനേന്ദ്രന്‍ കാണിക്ക് ഓര്‍മവച്ച നാള്‍ മുതല്‍ ഈ കാട് തന്നെയാണ് അന്നമേകുന്നത്. വനംവകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്ളാന്റേഷുനുകളിലേയും ജോലി ആദിവാസികളുടെ ജന്മാവകാശം തന്നെയാണ്.
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ ഇവര്‍ക്കിത് നിഷേധിക്കാനും വഴിയൊരുക്കുന്നത്. റിപ്ളാന്റേഷനായി കരാര്‍ ഏറ്റെടുക്കുന്ന ഫോറസ്റ്റ് കണ്‍വീനര്‍മാര്‍ വിതുരയിലെ തോട്ടങ്ങളില്‍ ബംഗാളികളെ വരെ ഉപയോഗിച്ച് പണി ചെയ്യിക്കുന്നു. പാലോട് വനമേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൂലി നല്‍കാതെയാണ് ചൂഷണം
പല പ്ളാന്റേഷനുകളുടേയും നിയന്ത്രണം ബിനാമി കണ്‍വീനര്‍മാര്‍ക്കാണ്. ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്നുള്ളവര്‍ക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കരാര്‍ നല്‍കാതായിട്ട് കാലമേറെയായി.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലിയും ഒപ്പം വരുമാനവും നേടിയെടുക്കാന്‍ വനംവകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിക്കാനുള്ള തയാറെടുപ്പിലാണ് ഈ വനമേഖലയിലെ ദുര്‍ബലരായ ആദിവാസി തൊഴിലാളികള്‍


