WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, March 22, 2014

വനംവകുപ്പിന്റെ തീയിടല്‍ തുടരുന്നു; മറിയുന്നത് ലക്ഷങ്ങള്‍

വിതുര: പ്ലാന്റേഷന്‍ നിലമൊരുക്കല്‍ എന്ന പേരില്‍ വനംവകുപ്പ് അധികൃതര്‍ നടത്തുന്ന തീയിടല്‍ തുടരുന്നു. നഗരത്തിനുമുഴുവന്‍ വെള്ളമെത്തുന്ന പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്തോടുചേര്‍ന്നാണ് ഹെക്ടര്‍ കണക്കിന് പച്ചപ്പ് തീയിടുന്നത്. നിലമൊരുക്കുന്ന രീതിയെപ്പറ്റി വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ളപ്പോഴാണ് ലക്ഷങ്ങളുടെ ഫണ്ട് പോക്കറ്റിലാക്കാന്‍ കാടടച്ച് വനപാലകര്‍ തന്നെ തീയിടുന്നതായി ആരോപണമുള്ളത്.
ഒരു പ്ലാന്റേഷനിലെ മരംമുറി കഴിഞ്ഞാല്‍ 'സ്ലാഷ്' എന്നറിയപ്പെടുന്ന ചപ്പുചവറുകള്‍ എല്ലാം വാരിക്കൂട്ടി ഭൂമിയുടെ മധ്യഭാഗത്തിട്ട് കത്തിക്കണമെന്നാണ് മാനദണ്ഡം. സമീപത്തേക്ക് തീ പടരാതിരിക്കാന്‍, കത്തിക്കുന്ന സ്ഥലത്തിന് ചുറ്റാകെ ഫയര്‍ലൈന്‍ വെളിയിക്കുകയും വേണം. ഇതിനുള്ള മുഴുവന്‍ ഫണ്ടും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷേ 'സ്ലാഷ്' വാരിക്കൂട്ടുന്ന ജോലിയും ഫയര്‍ലൈനും ഒക്കെ ഒഴിവാക്കി പഌന്റേഷന്റെ ഒരറ്റത്തുനിന്ന് തീകൊളുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചെലവ് ഒരു തീപ്പെട്ടിയുടേത് മാത്രം. ബാക്കി തുക വിവിധ പോക്കറ്റുകളിലേക്കും.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്ന ഒറ്റസ്ഥാപനത്തിനുവേണ്ടിയാണ് കേരളം മുഴുവന്‍ കണ്ണായ വനഭൂമി വനംവകുപ്പ് പഌന്റേഷനാക്കി മാറ്റുന്നത്. ഈ സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞും ആയിരക്കണക്കിന് ലോഡ് തടിയാണ് തമിഴ്‌നാടിനു നല്‍കുന്നത്. ഭാവിയില്‍ എച്ച്. എന്‍.എല്‍. പൂട്ടിപ്പോയാല്‍ പോലും വനംവകുപ്പ് പ്ലാന്റേഷന്‍ മതിയാക്കില്ലെന്ന് ആക്ഷേപമുണ്ട്. ഫണ്ട് വെട്ടിക്കാന്‍ കഴിയില്ലെന്നതാണ് കാരണം. പേപ്പാറ പോലുള്ള വന്യജീവി സങ്കേതങ്ങള്‍ക്ക് സമീപത്തെങ്കിലും നീരൂറ്റിമരങ്ങളുടെ കൃഷി നിര്‍ത്തണമെന്ന് പരിസ്ഥിതിസ്‌നേഹികള്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്.