പാലോട്. ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്കു കഴിഞ്ഞ ദിവസങ്ങളില്‍ ആദിവാസികളായ ഉദ്യോഗാര്‍ഥികള്‍ക്കായി പിഎസ് സി പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ അവസരം നിഷേധിച്ചതായി പരാതി. പെരിങ്ങമ്മല ഇടിഞ്ഞാര്‍ ഇയ്യക്കോട് മണ്‍പുറത്തു വീട്ടില്‍ ഷീജ, സഹോദരന്‍ ബിനു എന്നിവര്‍ക്കാണ് അവസരം നിഷേധിച്ചതായി പറയുന്നത്.
അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ സര്‍ട്ടിഫിക്കറ്റു ഹാജരാക്കണമെന്നു പറഞ്ഞതിനെ തുടര്‍ന്നു ഷീജയും സഹോദരനും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റ് സര്‍ട്ടിഫിക്കറ്റാണു ഹാജരാക്കിയത്. എന്നാല്‍ ഇതു പോരെന്ന് ഇന്റര്‍വ്യൂവിനു വന്ന പിഎസ്സി ഉദ്യോഗസ്ഥ പറഞ്ഞുവത്രെ.
തുടര്‍ന്ന് ഇവര്‍ വനം വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയെങ്കിലും പിറ്റേ ദിവസം പട്ടത്തുള്ള പിഎസ് സി ഓഫിസില്‍ എത്താന്‍ പറഞ്ഞു. ഇതനുസരിച്ചു ഇവര്‍ പിഎസ് സി ഓഫിസില്‍ എത്തിയെങ്കിലും അവിടെ ആര്‍ക്കും ഇങ്ങനെ ഇന്റര്‍വ്യൂ ഉള്ളതായി വിവരമില്ലായിരുന്നു. ഏറെ കാത്തു നിന്നെങ്കിലും ഒരു ഫലവുമില്ലാതെ ഈ പാവങ്ങള്‍ മടങ്ങുകയായിരുന്നു. മന്ത്രിക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഇവര്‍.


