WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 4, 2013

ലോക വികലാംഗ ദിനം ആചരിച്ചു

പാലോട്. സ്നേഹവും സാന്ത്വനവും പരിഗണനയും നല്‍കിയാല്‍ വൈകല്യമുള്ള കട്ടികളെ മറ്റുള്ളവരോടൊപ്പം എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുന്നതായി ലോക വികലാംഗ ദിനത്തില്‍ ഇന്നലെ പാലോട് ബിആര്‍സിയില്‍ നടന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കൂട്ടായ്മ. പരിപാടികള്‍ കുട്ടികള്‍ക്കു മാനസിക ഉല്ലാസം പകര്‍ന്നപ്പോള്‍ അവരില്‍ നിന്നു വൈകല്യം പടികടന്നു. പെയിന്റിങ്, ചിത്രരചന അടക്കമുള്ളവയില്‍  കുട്ടികള്‍ കഴിവു തെളിയിച്ചു.  

കായികമല്‍സരങ്ങള്‍,  കഥാരചന, കവിതാരചന എന്നിവയും നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്തു. ബിപിഒ: ജി.എസ്. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്കായി നിയമ പരിരക്ഷ എന്ന വിഷയത്തില്‍ പാലോട് സിഐ പ്രദീപ്കുമാര്‍, എസ്ഐ: ഡി. ഷിബുകുമാര്‍ എന്നിവര്‍ ക്ളാസെടുത്തു.  സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ബ്ളോക്ക് അംഗം മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജി. അനില്‍കുമാര്‍, കൊച്ചുവിള അന്‍സാരി, നസീമാ ഇല്യാസ്, സാന്ത്വനം  പ്രസിഡന്റ് ഒഴുകുപാറ അസീസ്, നെല്‍സണ്‍, ബേബി, എച്ച്എം: യു. ഹംസ, ഷീല, മഞ്ചുഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.