പാങ്ങോട്. നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു. പാങ്ങോട്-ചിതറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന താഴേപാങ്ങോട് മതിര റോഡാണു നാട്ടുകാര്‍ സൌജന്യമായി നിര്‍മിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കുകയായിരുന്നു. സഹകരണ റോഡ് എന്നു നാമകരണം ചെയ്തു പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. അഷറഫ്,അബ്ദുല്‍ കരീം, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.
WELCOME
Showing posts with label പാങ്ങോട് മേള. Show all posts
Showing posts with label പാങ്ങോട് മേള. Show all posts
Friday, April 6, 2012
Tuesday, April 3, 2012
പാങ്ങോട് മേളയ്ക്ക് തുടക്കം
പാങ്ങോട്. ഗ്രാമത്തിന് ഉല്‍സവ ലഹരി നല്കി പാങ്ങോട് മേള തുടങ്ങി. അവധിക്കാലമെത്തിയതോടെ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തവും മേളയ്ക്കുണ്ട്. ആറുവരെ കെവിയുപിഎസ് മൈതാനത്തു നടക്കുന്ന മേളയില്‍ ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, വ്യാവസായിക മേള, കാര്‍ഷിക പ്രദര്‍ശനം, വാഹനമേള, പുസ്തക മേള, ഫ്ളവര്‍ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവ സംഘടിപ്പിച്ചു. മേളയില്‍ സ്റ്റുഡന്റ്സ് ഫെസ്റ്റ്, ഡോക്കുമെന്ററി ഷോ, പ്രതിഭാ സംഗമം, നാട്ടരങ്ങ്, കലാവിരുന്ന്, അനുമോദന അവാര്‍ഡ് ദാന സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
Subscribe to:
Posts (Atom)

