WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Thursday, July 5, 2012

വീട്ടില്‍ സ്ഫോടനം; ഒളിവില്‍ കഴിഞ്ഞ സിപിഎം അംഗം പിടിയിലായി

പാലോട്. വീട്ടില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയും  സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ  ചല്ലിമുക്കിനടുത്ത് ഇലവുപാലം തേരി ബ്ളോക്ക് നമ്പര്‍ 68 സൂര്യ ഭവനില്‍  ബാബുരാജ് (44) പിടിയിലായി. ഇന്നലെ പുലര്‍ച്ചെ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു സമീപത്തു നിന്നു പാലോട് സിഐ: വി.എസ് പ്രദീപ്കുമാറിന്റെയും എസ്ഐ: വി. ബൈജുവിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.  26നു പുലര്‍ച്ചെയാണു ബാബുരാജിന്റെ വീട്ടില്‍ സ്ഫോടനം നടന്നത്. അന്നു മുതല്‍ കുടുംബസമേതം ഒളിവിലായിരുന്നു.  

ആളപായമുണ്ടാകുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണു നിര്‍മിച്ചതെന്നു തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു.  വന്യമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ടു ബാബുരാജിനെതിരെ നേരത്തെ തന്നെ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സിഎംപി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയ  കേസിലെ അഞ്ചാം പ്രതിയാണു ബാബുരാജ്. ചല്ലിമുക്കില്‍ അടുത്തകാലത്തായി അനവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ നടന്ന സ്ഫോടനം സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.

Saturday, June 23, 2012

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ വിതരണം നടത്തി


നന്ദിയോട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും രാഷ്ട്രീയ വിശദീകരണ യോഗവും നടന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാറിന്റെ അധ്യക്ഷതയില്‍ ജവാഹര്‍ ബാലവേദിയുടെ ഉദ്ഘാടനം ജില്ലാ ചെയര്‍മാന്‍ വെള്ളൈക്കടവ് വേണുകുമാര്‍ നിര്‍വഹിച്ചു. കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ്, ഡിസിസി അംഗങ്ങളായ പച്ചരവി, പി.എസ്. ബാജിലാല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജന്‍, ആനന്ദ് കണ്ണശ, ബി. സുശീലന്‍, എന്‍. മോഹനന്‍, സന്തോഷ്, എസ്. സുജിത്, യു.വി. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.

മണ്ണറ ബാലന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു


വിതുര.  കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായിരുന്ന വിതുര മണ്ണറ അനിഴത്തില്‍ മണ്ണറ ആര്‍. ഭാസ്കരരന്‍നായരുടെ മകന്‍ മണ്ണറ ബാലകൃഷ്ണന്‍നായരുടെ(മണ്ണറ ബാലന്‍) നിര്യാണത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കെപിസിസി അംഗം, പഞ്ചായത്തംഗം, മണ്ഡലം പ്രസിഡന്റ്, ചായം സഹകരണ ബാങ്ക് സെക്രട്ടറി, നെറ്റ്കോസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മണ്ണറ ബാലന്‍ വിതുര മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നില്‍ നിസ്തുല പങ്കു വഹിച്ചിട്ടുണ്ട്. 

കെ. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നെങ്കിലും പിന്നീടു കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പാലോട് രവി എംഎല്‍എ, മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, കരകുളം കൃഷ്ണപിള്ള എന്നിവരും അനവധി പ്രദേശികനേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മണ്ഡലം പ്രസിഡന്റ് വി. അനിരുദ്ധന്‍നായരുടെ അധ്യക്ഷതയില്‍ കലുങ്ക് ജംക്ഷനില്‍ കൂടിയ അനുശോചന യോഗത്തില്‍ സി.എസ്. വിദ്യാസാഗര്‍, പി.എസ്. പ്രശാന്ത്, വി.കെ. മധു, പി.സി. ജനാര്‍ദനന്‍, പി. ബാലകൃഷ്ണന്‍നായര്‍, മസൂദ്, എന്‍. ജയമോഹനന്‍, പി. പുഷ്പാംഗദന്‍, ശ്രീകണ്ഠന്‍നായര്‍, എസ്. കുമാരപിള്ള, മാന്‍കുന്നില്‍ പ്രകാശ്, കെ. വിജയകുമാര്‍, ലാല്‍റോഷിന്‍, എസ്.എന്‍. ക്ളമന്റ്്, എം.എസ്. സെല്‍വന്‍, ഡി. അജയകുമാര്‍ തുടങ്ങിവര്‍ അനുശോചിച്ചു. മണ്ണറ ബാലന്‍െറ സഞ്ചയനം നാളെ രാവിലെ ഒന്‍പതിനു നടക്കും.

Monday, June 4, 2012

ഡിവൈഎഫ്ഐ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു

പാലോട്. ഡിവൈഎഫ്ഐ കരിമണ്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ളസ്ടു അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും നടത്തി. പ്രസിഡന്റ് അജിയുടെ അധ്യക്ഷതയില്‍ അഡ്വ.എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. സഞ്ജയന്‍, ഏരിയാ കമ്മിറ്റി പ്രസിഡന്റ് മനേഷ് ജി. നായര്‍, സിപിഎം  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്. ദിവാകരന്‍നായര്‍, വാര്‍ഡ് അംഗം ജെ. അജിത്, റിജുശ്രീധര്‍, ജിഷ്ണു ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

സൈനുദീന്റെ മരണത്തില്‍ അനുശോചിച്ചു

പാലോട്.  കോണ്‍ഗ്രസ് നേതാവ് പെരിങ്ങമ്മല മണ്ണാന്തല കിഴക്കുംകര പുത്തന്‍വീട്ടില്‍ സൈനുദ്ദീന്റെ നിര്യാണം പൊതുരംഗത്തിനു  നഷ്ടമായി. കോണ്‍ഗ്രസ് രാഷ്ട്രീയരംഗത്ത് ആത്മാര്‍ഥതയുടെ പ്രതീകമായി നിലകൊണ്ട സൈനുദ്ദീന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഏതാവശ്യത്തിനും ഓടിയെത്തുന്ന പ്രകൃതമായിരുന്നു. കല്ലറ, പെരിങ്ങമ്മല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച ആദ്യകാല നേതാക്കളില്‍ ഒരാള്‍ കൂടിയായ സൈനുദ്ദീന്‍ കല്ലറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പിന്നീടു പെരിങ്ങമ്മലയിലേക്കു താമസം മാറ്റി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സജീവമാകുകയും ചെയ്തു.

കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സേവാദള്‍ കല്ലറ ബ്ളോക്ക് ചെയര്‍മാന്‍, ഐഎന്‍ടിയുസി തെന്നൂര്‍ മേഖലാ പ്രസിഡന്റ്, ഇക്ബാല്‍ ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്തു നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മകനും ചെറുമകളും മരിച്ചതു സൈനുദ്ദീന്റെ ജീവിതത്തില്‍ കനത്ത ആഘാതമായി. മൂന്നു മാസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചുകരിക്കകം ടൌണ്‍ മസ്ജിദില്‍ കബറടക്കി. വന്‍ ജനാവലി സൈനുദ്ദീന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തെന്നൂര്‍ ജംക്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി അനുശോചനയോഗം ചേര്‍ന്നു. മൌനജാഥയും നടന്നു.

Friday, June 1, 2012

സി.പി. നായര്‍ക്ക് സ്മാരകം


വിതുര: കോണ്‍ഗ്രസ് വിതുര മണ്ഡലം മുന്‍പ്രസിഡന്റ് അന്തരിച്ച സി.പി. നായര്‍ക്ക് ചായത്ത് സ്മാരക മന്ദിരം. രാജീവ്ഗാന്ധി കലാകായിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംരംഭം. സി.പി. നായരുടെ മകന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്തിന്റെ സാന്നിധ്യത്തില്‍ അഡ്വ.കെ.മോഹന്‍കുമാര്‍ ശനിയാഴ്ച വൈകീട്ട് മന്ദിരം ഉദ്ഘാടനം ചെയ്യും. രാജീവ്ജി ഭവനും ചായം കവലയില്‍ ചേരുന്ന പൊതുയോഗവും സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. സി.പി. നായര്‍ അനുസ്മരണം, ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികാഘോഷം, പഠനോപകരണ - ചികിത്സാസഹായ വിതരണം എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് പ്രസിഡന്റ് ചായം സുധാകരന്‍ അറിയിച്ചു.

വികസനത്തിന് വേഗംപോരെന്ന് യൂത്ത് കോണ്‍ഗ്രസ്


വിതുര: യു.ഡി.എഫ്. ഭരിക്കുന്ന വിതുര ഗ്രാമപ്പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനത്തിന് വേഗം പോരെന്ന് യൂത്ത് കോണ്‍ഗ്രസ്. ഗ്രാമപ്പഞ്ചായത്തില്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.ആര്‍.സുനില്‍കുമാറാണ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. കലുങ്ക് കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുക, ചന്തമുക്കിലും കലുങ്ക് കവലയിലും സ്ഥാപിക്കാനുദ്ദേശിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ പണി എത്രയുംവേഗം പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്.

Tuesday, May 22, 2012

വിഎസിന്റെ ഫ്ളെക്സ് നശിപ്പിച്ചു, വീണ്ടും ഉയര്‍ത്തി

പാലോട്. പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷനില്‍ വി.എസ്. അച്യുതാനന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു. എങ്കിലും നശിപ്പിച്ചതിനെക്കാള്‍ വലിയ ബോര്‍ഡ് വിപ്ളവവീര്യത്തോടെ വീണ്ടും ഉയര്‍ത്തി. നേരത്തെ ഉയര്‍ത്തിയതില്‍ അച്യുതാനന്ദന്റെ ഒറ്റ ചിത്രമായിരുന്നെങ്കില്‍ പുതിയതില്‍ മൂന്നു ചിത്രങ്ങളാണ്.. 'വിപ്ളവജ്വാല ഈ മഹാരഥന്‍.... നെഞ്ചിലെ അവസാന തുള്ളി ചോരയും കലര്‍പ്പില്ലാത്ത കമ്യൂണിസത്തിനായി ഒഴുക്കുന്ന ധീര സഖാവേ...... ഇവിടെ ഈ വിപ്ളവ ഭൂമിയില്‍ നിന്റെ പിന്നില്‍ അണിചേരാന്‍ ജനകോടികളോടൊപ്പം ഞങ്ങളും... എന്ന വാചകങ്ങളോടെ ഉയര്‍ത്തിയ  ഫ്ളെക്സാണു നശിപ്പിച്ചത്.

Friday, May 18, 2012

കൊലപാതക രാഷ്ട്രീയം: കോണ്‍ഗ്രസ് ധര്‍ണ നടത്തി

പാലോട്. സിപിഎമ്മിന്റെ കൊലപാതക  രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പെരിങ്ങമ്മല,  നന്ദിയോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍  ധര്‍ണ നടത്തി. പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി പാലോട് ജംക്്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി എക്സിക്യൂട്ടീവ് അംഗം എ.എം. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, ഒഴുകുപാറ അസീസ്, എം.പി. വേണുകുമാര്‍, ജുമൈലാ സത്താര്‍, വി. പ്രസാദ്, ആര്‍.പി. കുമാര്‍, സുല്‍ഫാബീഗം, ഗീതാപ്രിജി, ഷീലാ പ്രസാദ്, ജി. സുഭാഷ്, സുകുമാരി, സരസ്വതി,  സന്തോഷ്, കൊച്ചുകരിക്കകം നൌഷാദ്, ഇടവം ഷാനവാസ്, അരുണ്‍കുമാര്‍, ടി. വേണുഗോപാലന്‍ നായര്‍, ഇ. ആല്‍ബര്‍ട്ട്, വില്‍സന്‍, സുരേഷ്, സുനില്‍ജി, എ. മധുകുമാര്‍, ഉല്ലാസ്, കൃഷ്ണമണി എന്നിവര്‍ പ്രസംഗിച്ചു.

. നന്ദിയോട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ് ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, അഡ്വ. അനില്‍കുമാര്‍, താന്നിമൂട് സുധീന്ദ്രന്‍, പി. രാജീവന്‍, ബി. സുശീലന്‍, കെ.എസ്. ജീവകുമാര്‍, അരുണ്‍ രാജന്‍, പത്മാലയം മിനിലാല്‍, ചന്ദ്രശേഖരപിള്ള,  രാജ്കുമാര്‍, ആലുംകുഴി ചന്ദ്രമോഹന്‍, എന്‍. മോഹനന്‍, ബി.എസ്. രമേശന്‍, ഉഷാ വിജയന്‍, മഞ്ജു മധുസൂദനന്‍, രതികുമാരി, രഘുകാണി, കാനാവില്‍ ഷിബു, എം.എസ്. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tuesday, May 15, 2012

പച്ച ടാര്‍ പ്ളാന്റ്: ഡിവൈഎഫ്ഐ സമരം അപഹാസ്യമെന്ന്

പാലോട്. നന്ദിയോട് പച്ചയിലെ ടാര്‍ പ്ളാന്റ് വിഷയത്തില്‍ നാട്ടുകാരുടെ ഒത്തുതീര്‍പ്പിനുശേഷം ഇന്നലെ ഡിവൈഎഫ്ഐ സമരത്തിനിറങ്ങിയത് അപഹാസ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ഇടതു പഞ്ചായത്ത്

2009ല്‍ പ്ളാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ മൌനം പാലിക്കുകയും മാത്രമല്ല അടുത്തിടെ പ്ളാന്റിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നപ്പോള്‍പോലും സഹകരിക്കാതെ പഞ്ചായത്ത് രണ്ടുതവണ വിളിച്ച കൂട്ടിയ സര്‍വകക്ഷി യോഗത്തില്‍പോലും പങ്കെടുക്കാതെ മാറിനിന്ന് ഒത്തു തീര്‍പ്പിനുശേഷം സമരരംഗത്തു വന്നതു രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണെന്നും ഇവരുടെ നുണപ്രചാരണം ജനം തിരിച്ചറിയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിലവിലെ ഒത്തുതീര്‍പ്പ് അനുസരിച്ച് ഇറക്കിയിരിക്കുന്ന മെറ്റീരിയല്‍ നാട്ടുകാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ ഉപയോഗിച്ചശേഷം പ്ളാന്റ് പൊളിച്ചുമാറ്റുമെന്ന ഉറപ്പാണു കമ്പനി നല്‍കിയിരിക്കുന്നത്. ഇതു പാലിച്ചില്ലെങ്കില്‍  യൂത്ത് കോണ്‍ഗ്രസ് സമര രംഗത്തു വരുമെന്നും  നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍രാജനും മണ്ഡലം പ്രസിഡന്റ് രാജ്കുമാറും അറിയിച്ചു