WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Festivals. Show all posts
Showing posts with label Festivals. Show all posts

Thursday, May 10, 2012

കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നാളെമുതല്‍

പാലോട്. പെരിങ്ങമ്മല കൊച്ചുവിള സെന്റ് മേരീസ് ചര്‍ച്ചില്‍ മൂന്നുനാള്‍ നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ നാളെ 4.30നു നടക്കുന്ന റംശ, കൊടിയേറ്റ് എന്നിവയോടെ ആരംഭിക്കും. അഞ്ചിനു ദിവ്യബലിയില്‍ പാലോട് സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി റവ. ഫാ. തോംസണ്‍ ഓളാട്ടുപുറത്ത് കാര്‍മികത്വം വഹിക്കും. പാലോട് കുന്നുംപുറം മലങ്കര കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. സാമുവേല്‍ പാറവിള വചന പ്രഘോഷണം നല്‍കും.

12നു 9.30ന് ദിവ്യബലിയില്‍ റവ. ഫാ. റോബിന്‍ അനന്തക്കാട്ട് കാര്‍മികത്വം വഹിക്കും. സമാപനദിവസമായ 13നു 3.30ന് റംശ, നാലിനു നടക്കുന്ന തിരുനാള്‍ ദിവ്യബലിയില്‍ റവ. ഫാ. തോമസ് കാരക്കാട് കാര്‍മികത്വം വഹിക്കും. 5.30നു ജപമാല പ്രദക്ഷിണം, കൊടിയിറക്ക്. ഏഴിനു ഗാനമേള തുടര്‍ന്നു കരിമരുന്നു പ്രകടനം.

Friday, May 4, 2012

പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉല്‍സവം നാളെ


പാലോട്. നന്ദിയോട് പച്ച തേവരുകോണം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം നാളെ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്കു തന്ത്രി താഴമണ്‍മഠം കണ്ഠര് രാജീവര്, മേല്‍ശാന്തി രാജീവ് നാരായണന്‍ നമ്പൂതിരി എന്നിവര്‍  കാര്‍മികത്വം വഹിക്കും.   രാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, നിര്‍മാല്യപൂജ, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30നു വിശേഷാല്‍പൂജകള്‍, 7.30നു പ്രഭാതഭക്ഷണം, 10നു നവകലശപൂജ, 6.30നു ഭാഗവതപാരായണം, 9.30നു കാവടിഘോഷയാത്ര, 11നു കാവടി അഭിഷേകം, കലശാഭിഷേകം. 12നു സമൂഹസദ്യ, ഏഴിനു നൃത്തസന്ധ്യ, 9.30നു 'നല്ലകാലത്തിന്റെ ഓര്‍മയ്ക്ക് നാടകം, വെളുപ്പിനു പൂത്തിരിമേള.

Thursday, May 3, 2012

കോട്ടവരമ്പില്‍ മാലിന്യം തള്ളുന്നു


പാലോട്. പേരയം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം   മാലിന്യം തള്ളുന്നതു ദര്‍ശനത്തിനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Wednesday, April 25, 2012

മരുതാമല ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം


വിതുര. മരുതാമല ലത്തീന്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ആഘോഷം 29 മുതല്‍ മേയ് ഒന്നു വരെ നടക്കും. നൊവേന ആഘോഷം 19ന് ആരംഭിച്ചു. 28നു സമാപിക്കുമെന്നു വികാരി ഫാ.ബെനഡിക്ട് ദൌരേവും, സഹവികാരി ഫാ.ജോയ്സണ്‍ ചൂതംപറമ്പിലും അറിയിച്ചു. 26വരെ നടക്കുന്ന ധ്യാനം ബ്രദര്‍ ജോസഫ് നയിക്കും.

26നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു ദിവ്യബലി, നൊവേന, ധ്യാനം. 29നു വൈകിട്ട് 4.30നു ജപമാല, അഞ്ചിനു കൊടിയേറ്റ്, തുടര്‍ന്നു ദിവ്യബലി,പ്രസംഗം. പനക്കോട് തിരുഹൃദയ ദേവാലയ വികാരി ഫാ.ജോര്‍ജ് പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു മതബോധന വാര്‍ഷികം. 30നു വൈകിട്ട്4.30നു ജപമാല, അഞ്ചിനു ദിവ്യബലി, പ്രസംഗം തൊളിക്കോട് തേവന്‍പാറ ഫാത്തിമമാതാ ദേവാലയ വികാരി ഫാ.ജോണ്‍ബോസ്കോ കാര്‍മികത്വം വഹിക്കും.തുടര്‍ന്നു പ്രദക്ഷിണം.

മേയ് ഒന്നിനു രാവിലെ10.30ന് ആഘോഷമായ തിരുനാള്‍, പ്രസംഗം. ദിവ്യബലി. ഫാ.സെബാസ്റ്റിന്‍ കാച്ചപ്പള്ളി (കുളത്തൂപ്പുഴ മറെല്ലോ ബോയ്സ് ഹോം) മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്ന്.

Tuesday, April 24, 2012

മുല്ലച്ചിറ ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം 25ന്


വിതുര: ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാവാര്‍ഷിക ഉത്സവം 25ന് നടക്കുമെന്ന് പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി ശശി എന്നിവര്‍ അറിയിച്ചു. രാവിലെ 5.30ന് അഭിഷേകം, 7.30ന് നവകലശപൂജ, എട്ടിന് ഭാഗവത പാരായണം, 12.30ന് അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന.

Tuesday, April 10, 2012

വിട്ടിക്കാവ് ക്ഷേത്രത്തില്‍ വിഷു പൊങ്കാല ഉല്‍സവം


വിതുര. മേത്തോട്ടം വിട്ടിക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലെ വിഷു പൊങ്കാല ഉല്‍സവം 13,14 തീയതികളില്‍ നടക്കും.

Sunday, April 8, 2012

പച്ച ക്ഷേത്രം: മനോരമ, നന്ദിയോട് കുടജാദ്രി മഠം സമ്മാന പദ്ധതി വിജയികള്‍

 നന്ദിയോട്. പച്ച നെടുമ്പറമ്പ് ശ്രീധര്‍മ ശാസ്താ ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചു മലയാള മനോരമയും നന്ദിയോട് കുടജാദ്രി മഠവും സംയുക്തമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിലെ വിജയികള്‍.

ഒന്നാം സമ്മാനം സീലിങ് ഫാന്‍ ലഭിച്ചത് ജെ. രാജേശ്വരി, അനില്‍ഭവന്‍, വിട്ടിക്കാട്, രണ്ടാം സമ്മാനം അയണ്‍ ബോക്സ് ലഭിച്ചതു വി. രജനി, രാജിഭവന്‍, താളിക്കുന്ന്, പ്രോല്‍സാഹന സമ്മാനമായി സാരി ലഭിച്ചത് എസ്. കല, ദേവി ഭവന്‍, ആനാട്. ദീപ ജിജു, പ്രണവം, ചൂണ്ടക്കരിക്കകം, ആര്‍.എസ്. അഭിരാമി, അശ്വതി ഭവന്‍, നന്ദിയോട്. ശരണ്യ, ശരണ്യ ഭവന്‍, വെള്ളായണി. പ്രീതകുമാരി, വിപിന്‍ നിവാസ്, പയറ്റടി. പ്രോല്‍സാഹന സമ്മാനമായി മുണ്ടു ലഭിച്ചവര്‍. എസ്.എസ്. സിദ്ധാര്‍ഥന്‍, സിദ്ധാര്‍ഥ ഭവന്‍, ഓരുകുഴി.

ഇൌസ്റ്റര്‍- ഇറച്ചിക്കും മീനിനും വില കുതിച്ചുയര്‍ന്നു

വിതുര .ഇൌസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിക്കും മീനിനും റെക്കോര്‍ഡ് വില. ഒറ്റദിവസം കൊണ്ട് ചിക്കന്‍ വില പറന്നുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപവരെയാണു വില വര്‍ധിച്ചത്. ഇൌസ്റ്റര്‍ പ്രമാണിച്ച് ചിക്കന്‍ വാങ്ങാനെത്തിയവര്‍ വില കേട്ട് ഞെട്ടി. വില കിലോയ്ക്ക് നൂറുരൂപ കടന്നെങ്കിലും വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. മിക്ക ചിക്കന്‍കടകളിലും ക്ഷാമവും നേരിട്ടു. ചിക്കന്‍ നേരത്തേ വിറ്റഴിഞ്ഞു. നാടന്‍കോഴിക്കും വന്‍ ഡിമാന്‍ഡായിരുന്നു.

ബീഫിന്റെയും, മട്ടന്റെയും സ്ഥിതിയും വിഭിന്നമല്ല. നേരത്തേ റമസാനും ഇറച്ചിവില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മീനിന്റെയും വില കുതിച്ചുയര്‍ന്നു. ഏതാനും ദിവസങ്ങളായി മീന്‍വിലയില്‍ വര്‍ധനയുണ്ടായി. ഇന്നലെ വില സര്‍വകാല റെക്കാര്‍ഡായിരുന്നുവെന്നു കച്ചവടക്കാര്‍ പറഞ്ഞു. വിലക്കൂടുതല്‍ കാരണം ഇന്നലെ മിക്ക മീന്‍വില്‍പനക്കാരും  വില്‍പന നടത്തിയില്ല.

രാവിലെ മീന്‍ വാങ്ങാന്‍ ചന്തകളിലും മല്‍സ്യവ്യാപാരകേന്ദ്രങ്ങളിലുമെത്തിയെങ്കിലും അമിതവില കേട്ടതോടെ മടങ്ങിപ്പോന്നു. ചൂര, അയല, കൊഞ്ച്, ഞണ്ട്, നെയ്മീന്‍, കരിമീന്‍ എന്നിവയ്ക്കൊക്കെ വന്‍വിലയാണ്. മീന്‍ക്ഷാമവുമുണ്ട്. മത്തിച്ചാളയ്ക്കുവരെ വന്‍വിലവര്‍ധനയുണ്ടായി. ചില മല്‍സ്യവില്‍പനക്കാര്‍ മത്തിച്ചാള വാങ്ങി വില്‍പന നടത്തി. ആദ്യമായാണ് മല്‍സ്യത്തിന് ഇത്രയുമധികം വില വര്‍ധനയുണ്ടായതെന്നു മീന്‍വില്‍പനക്കാര്‍ പറഞ്ഞു. മീനിനു വില കൂടിയതോടെ വില്‍പനയും കുറഞ്ഞു. മല്‍സ്യ വില കൂടിയതുമൂലം ചിക്കന്‍ വില്‍പന വര്‍ധിച്ചു. പച്ചക്കറിയുടെ സ്ഥിതിയും വിഭിന്നമല്ല.

Saturday, April 7, 2012

ക്ഷേത്രത്തിന്റെ മാതൃക സന്ദര്‍ശകരുടെ മനം കവരുന്നു

പച്ച ഉത്സവത്തോടനുബന്ധിച്ച് പച്ച മുടുമ്പില്‍ ഒരുക്കിയ ക്ഷേത്രത്തിന്റെ മാതൃക സന്ദര്‍ശകരുടെ മനം കവരുന്നു.. ചിത്രം : ജഗ്ഗു അനീഷ്

Friday, April 6, 2012

വിതുരയില്‍ ഇൌസ്റ്റര്‍, വിഷു വിപണനമേള ആരംഭിച്ചു

വിതുര. കണ്‍സ്യൂമര്‍ഫെഡിന്റെ നെടുമങ്ങാട് താലൂക്ക്തല ഇൌസ്റ്റര്‍, വിഷു വിപണനമേള വിതുര കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പാലോട് രവി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശോഭനാജോര്‍ജ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, വൈസ്പ്രസിഡന്റ് ശാന്തി ജി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.നിത്യോപയോഗസാധനങ്ങളും മറ്റും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നു ലഭിക്കും.

Thursday, April 5, 2012

ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു


കൊച്ചി: തിരുവത്താഴത്തിന്റെ സ്മരണ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.



പെസഹാ ആചരണത്തിന്റെ ഭാഗമായി വിവിധ പള്ളികളില്‍ രാത്രിവരെ ആരാധനയും തുടര്‍ന്ന് അപ്പംമുറിക്കല്‍ ചടങ്ങും ഉണ്ടാകും. നാളെ ദുഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. 

Tuesday, April 3, 2012

പച്ച ഉത്സവ ദൃശ്യങ്ങള്‍



പച്ചയില്‍ ഇന്ന് കര്‍പ്പൂരദീപക്കാഴ്ച

പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാത്രി ഏഴിന് കര്‍പ്പൂര ദീപക്കാഴ്ചയും തുടര്‍ന്ന് പുഷ്പാഭിഷേകവും  നടക്കും. രാവിലെ 10ന് തിരുവനന്തപുരം ഡയബറ്റിക്  ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രമേഹ ചികില്‍സാ ക്യാംപ് നടക്കും. ഉച്ചയ്ക്ക് അന്നദാനവും രാത്രി ഏഴിന് അഗ്നിഗാന്ധാരം നൃത്തനാടകവും 9.30ന് നൃത്തസന്ധ്യയും ഉണ്ടാവും.  ഉല്‍സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപ് ജില്ലാ പഞ്ചായത്ത് അംഗം സുഖിരാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മണ്ണൂര്‍ മുരളി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പുലിയൂര്‍ ജി. പ്രകാശ്, ഉല്‍സവ കമ്മിറ്റി കണ്‍വീനര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

പടുകളം പെരുമാള്‍മുത്തന്‍ തമ്പുരാന്‍ക്ഷേത്രം ഉല്‍സവം



വിതുര. വിനോബാനികേതന്‍ നാലാംകല്ല് ചമ്പോട്ടുംപാറ പടുകളം പെരുമാള്‍മുത്തന്‍ തമ്പുരാന്‍ക്ഷേത്രത്തിലെ ഉത്രംപൊങ്കാല ഉല്‍സവംഇന്നും നാളെയും മറ്റന്നാളും നടക്കും. ഇന്നു രാവിലെ ഏഴിനു ദേവീപൂജ,ഉച്ചയ്ക്ക് ഒന്നിന്് അന്നദാനം. വൈകിട്ട് 6.30നു അലങ്കാരദീപാരാധന,രാത്രി ഏഴിനു തമ്പുരാന്‍പൂജ,7.10നു ഗണപതിപൂജ,7.30നു ദേവീപൂജ,മലദൈവപൂജ എട്ടിനു ചാറ്റുപാട്ട്.

നാളെ ക്ഷേത്രച്ചടങ്ങുകള്‍ക്കും വിശേഷാല്‍പൂജകള്‍ക്കും ശേഷം ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് അലങ്കാരദീപാരാധന. രാത്രി 7.30നു കരാക്കേഗാനമേള. ഒന്‍പതിനു ചാറ്റുപാട്ട്.9.30നു നാടകം-പഞ്ചനക്ഷത്രസ്വപ്നം. മറ്റന്നാള്‍ രാവിലെ ഒന്‍പതിനു പൊങ്കാല വൈകിട്ട് ആറിനു താലപ്പൊലി, ഉരുള്‍,പിടിപ്പണം വാരല്‍ ഏഴിനു പുഷ്പാഭിഷേകം.എട്ടിനു പൂത്തിരിമേള,പത്തിനു ഗാനമേള, വെളുപ്പിനു നാലിനു തേരുവിളക്ക് എഴുന്നള്ളത്ത്.

മടത്തറ മേളയില്‍ ഇന്ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം




പാലോട്. മടത്തറ മേളയില്‍ ഇന്നു തൊഴിലുറപ്പ് കുടുംബ ശ്രീ സംഗമം നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ കുസുമത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്യും. കില ഫാക്കല്‍റ്റി എം.പി. വേണുകുമാര്‍ ക്ളാസെടുക്കും. രാത്രി 10ന് ഗാനമേള.

Monday, April 2, 2012

ഇടവം ആയിരവില്ലി ക്ഷേത്രം


പാലോട്: പെരിങ്ങമ്മല ഇടവം ആയിരവില്ലി ക്ഷേത്രോത്സവം ഏപ്രില്‍ 6, 7 തീയതികളില്‍ നടക്കും. 6 ന് രാത്രി 9 ന് നൃത്ത നാടകം 'ഭാരതാംബ'. 7 ന് രാവിലെ പൊങ്കാല, രാത്രി 7 ന് ചാറ്റുപാട്ട്, 9 ന് നാടകം കടംകൊടുത്ത ജീവിതം വെളുപ്പിന് പൂത്തിരിമേള

മക്കി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം 4 മുതല്‍


വിതുര: മരുതാമല മക്കി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവം 4, 5 തീയതികളില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ. ശങ്കരനാരായണപിള്ള, സെക്രട്ടറി എസ്. ബിനു, എന്നിവര്‍ അറിയിച്ചു. നാലിന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 6.40ന് ഭക്തിഗാനസുധ, ഒമ്പതിന് ഗാനമേള. അഞ്ചിന് രാവിലെ എട്ടിന് ആനപ്പുറത്ത് എഴുന്നള്ളത്ത്, 8.30ന് സമൂഹപൊങ്കാല, 12ന് അന്നദാനം, വൈകീട്ട് അഞ്ചിന് ഘോഷയാത്ര, 6.40ന് ഭക്തിഗാനസുധ, 8ന് ഗാനമേള, താലപ്പൊലി, 10.30ന് നാടകം, 1.30ന് പൂത്തിരിമേളം.

Friday, March 30, 2012

പച്ച ശാസ്താ ക്ഷേത്രത്തില്‍ ഇന്ന്

 പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നുരാവിലെ അഞ്ചിനു പള്ളിയുണര്‍ത്തല്‍, 5.10ന് അഭിഷേകം, 5.40നു ഗണപതിഹോമം, ഏഴിനു കലശാഭിഷേകം, ശ്രീബലി, ശ്രീഭൂതബലി,  12ന് അന്നദാനം, 6.30നു വിളക്കും വിശേഷാല്‍ പൂജയും ഏഴിനു പുഷ്പാഭിഷേകം, 8.30നു ഭീഷ്മര്‍ നൃത്തനാടകം.






Thursday, March 29, 2012

മടത്തറമേള 30 മുതല്‍


പാലോട്: മടത്തറ പൗരാവലിയും വ്യാപാരികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മടത്തറമേള 30ന് തുടങ്ങി ഏപ്രില്‍ എട്ടിന് സമാപിക്കും. 29ന് വൈകുന്നേരം നാലിന് വിളംബര മാരത്തോണ്‍. 30ന് നാലിന് സാംസ്‌കാരിക ഘോഷയാത്ര. 5.30ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മേള ഉദ്ഘാടനം ചെയ്യും. രാത്രി 10ന് ഗാനമേള.

31ന് രാവിലെ 10ന് കാര്‍ഷികസെമിനാര്‍, രാത്രി 10ന് നാടകം. ഏപ്രില്‍ ഒന്നിന് വൈകുന്നേരം 6ന് ഗതാഗത ബോധവത്കരണം, രാത്രി 8ന് നാടകം, 10ന് ഗാനമേള. രണ്ടിന് വൈകീട്ട് 5ന് ചലച്ചിത്ര വിചാരസദസ്സ്. രാത്രി 10ന് നാടകം. മൂന്നിന് വൈകീട്ട് 6ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം, രാത്രി 10ന് ഗാനമേള.

4ന് രാത്രി 10ന് കോമഡി ഫെസ്റ്റിവല്‍. 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 10ന് നാടകം. 6ന് വൈകീട്ട് 7ന് കവിയരങ്ങും സാംസ്‌കാരിക സമ്മേളനവും. രാത്രി 10ന് മിമിക്‌സ് മഹോത്സവം. 7ന് വൈകീട്ട് 6ന് പഴമയുടെ നിറവ്, രാത്രി 10ന് നൃത്തനാടകം. 8ന് സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ.

മേളയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ വിപണനമേളകള്‍ എന്നിവയും കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്.