WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Palode

പാലോടിനെക്കുറിച്ച്....

"ഭാരതത്തിന്റെ ആത്മാവു നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്"- മഹാത്മാ ഗാന്ധി.കൈരളിയുടെ പടിഞ്ഞാറെക്കോണില്‍, പൊനുമുടിയുടെ താഴ്‌വരയില്‍ ഒരു മലയോര ഗ്രാമം, പാലോട്‌.
കേരളം: പച്ചപ്പട്ടണിഞ്ഞ, പ്രകൃതിരമണീയമായ ദൈവത്തിന്റെ സ്വന്തം നാട്..
തിരുവനന്തപുരം: തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന തലസ്ഥാനം.
പാലോട്: വര്ഷാവര്ഷം, നടത്തപ്പെടുന്ന 'പാലോട് മേള' എന്ന കര്ഷിക-വ്യ്വസായ-വിനോദസഞ്ചാര വരാഘോഷത്തിന്റെ പേരില്‍ പ്രസിദ്ധമയിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമം. ഫെബ്രുവരിമാസം ഏഴാം തിയതി ആരംഭിക്കുന്ന മേളയില്‍ വിദേശികളടക്കം ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. 1963-ല്‍ ശ്രീ. വേലംവെട്ടി ജനാര്ദ്ദന പിള്ള അവര്കള്‍ 'കന്നുകാലി ചന്ത' എന്ന പേരില്‍ ആരംഭിച്ചതാണു ഇന്നത്തെ ഈ 'മേള'.

Velamvetty Janardhanan Pillai
( Founder organiser of the Mela)
ഇതിനോടകം തന്നെ പലോടിന്റെ ദേശീയ ഉല്സവമായി മാറിക്കഴിഞ്ഞു 'മേള'. ഗ്രാമത്തിന്റെ മതേതരത്വവും , ദേശീയതയും, ഒപ്പം ഗ്രാമീണരുടെ കഠിനാധ്വാനവും ഉയര്‍ത്തിക്കാട്ടുന്നു ഈ ഗ്രാമോല്സവം.


തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡില്‍ എകദേശം 36 കി.മി. സഞ്ചരിച്ചാല്‍ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. ഒരു വശത്തു കല്ലാറിന്റെയും മറുവശത്ത് ചിറ്റാറിന്റെയും ജലസമൃദ്ധിയില്‍ ഇടതൂര്‍ന്ന് വളരുന്ന വനമേഖലകളും.. ഗതകാല സമ്രിദ്ധിയുടെ അവശിഷ്ടം പോലെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പാടങ്ങളും, വാഴത്തോട്ടങ്ങളൂമ്, ഉയര്‍ന്നു നില്ക്കുന്ന തെങ്ങുകളും, പൂമരങ്ങളും, പച്ചക്കറിത്തോട്ടങ്ങളൂം, മുളകുകൊടികളൂം...പിന്നെ റബ്ബര്‍ തോട്ടങ്ങളും മനോഹരമാക്കുന്ന ഗ്രാമക്കാഴ്‌ചകള്‍.