WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ബജറ്റ്. Show all posts
Showing posts with label ബജറ്റ്. Show all posts

Friday, May 4, 2012

റബര്‍ഷീറ്റ് മോഷ്ടാവ് അറസ്റ്റില്‍


വിതുര. കുണ്ടാളംകുഴി രണ്ടാംപാലം സിയോണ്‍ എസ്റ്റേറ്റിലെ പുകപ്പുരയില്‍നിന്നും റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസിലെ ഒരു പ്രതിയെകൂടി വിതുര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍മന്‍സിലില്‍ ഡി. ഷെമീര്‍(23) ആണ് അറസ്റ്റിലായത്. നേരത്തേ തെന്നൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റു ചെയ്തിരുന്നു. ഷെമീര്‍ അഞ്ചാംപ്രതിയാണ്. 371 റബര്‍ഷീറ്റും 30 കിലോ ഒട്ടുകറയുമാണു മോഷ്ടിച്ചത്. ഇനി മൂന്നുപേരെകൂടി പിടികിട്ടാനുണ്ട്.

ഷെമീര്‍ മുംബൈയില്‍ ഇന്‍സ്റ്റാള്‍മെന്റ് ജോലി നോക്കുകയാണ്. മോഷണത്തിനുശേഷം മുംബൈയിലേക്കു കടന്ന പ്രതി നാട്ടിലെത്തിയതായി പാലോട് സിഐക്കു രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ: ശ്രീകുമാര്‍, സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷമീറിന്റെ പേരില്‍ പാലോട് സ്റ്റേഷനിലും റബര്‍ഷീറ്റ് മോഷണകേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു  പൊലീസ് അറിയിച്ചു.

Friday, April 6, 2012

വിതുരയില്‍ മുപ്പതു കോടിയുടെ വികസനം; തൊഴിലുറപ്പിന് എട്ട് കോടി

വിതുര.  ഗ്രാമപഞ്ചായത്തില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ മുപ്പതു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നു പ്രസിഡന്റ് എല്‍.വി. വിപിനും വൈസ്പ്രസിഡന്‍റ് ശാന്തി ജി. നായരും അറിയിച്ചു. ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കാണു മുന്‍ഗണന.  എട്ടു കോടി രൂപ ചെലവഴിക്കും.  29,96,99,447 രൂപ വരവും, 29,07,70,477 രൂപ ചെലവും 89,29,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസാക്കി. പട്ടികജാതി പട്ടികവര്‍ഗവികസനം, തൊഴില്‍സംരംഭങ്ങള്‍,അടിസ്ഥാനസൌകര്യവികസനം,

ദാരിദ്യ്രനിര്‍മാജന പ്രവര്‍ത്തനങ്ങള്‍,ആരോഗ്യം,വിദ്യാഭ്യാസം.കുടിവെള്ള,വൈദ്യുതി,മൃഗസംരക്ഷണം എന്നിവയ്ക്കായി വന്‍തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുടംബശ്രീ,ആശ്രയപദ്ധതി,വനിതാശിശുവികസനം,വൃദ്ധസംരക്ഷണം,കാര്‍ഷികവികസനം എന്നിവ ഉള്‍പ്പെടെ സമസ്ത മേഖലയിലെവികസനത്തിനും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്.വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറുമെന്നു ബജറ്റ് അവതരിപ്പിച്ച ശാന്തി ജി. നായര്‍ പറഞ്ഞു. എല്‍.വി. വിപിന്‍ അധ്യക്ഷത വഹിച്ചു.

Thursday, April 5, 2012

പെരിങ്ങമ്മല പഞ്ചായത്ത് ബജറ്റില്‍ കൃഷി മേഖലയ്ക്കു മുന്‍ഗണന


പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ 237201000 രൂപ വരവും 223600000 രൂപ ചെലവും 13601000 മിച്ചവും പ്രതീക്ഷിക്കുന്ന, കൃഷി മേഖലയ്ക്കു മുന്‍തൂക്കം നല്‍കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം അവതരിപ്പിച്ചു. പ്രസിഡന്റ് പി. വല്‍സല അധ്യക്ഷയായിരുന്നു. പ്രധാന പദ്ധതികള്‍ ചുവടെ:

.ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അഞ്ച് ഏക്കര്‍ വരെയുള്ളവരുടെ കൃഷിഭൂമിയില്‍ കൃഷി നടത്തുന്നതിനും മണ്ണ് ജൈവ, ജല സംരക്ഷണ പദ്ധതികള്‍ക്കുമായി അഞ്ചു കോടി.
.മുട്ടക്കോഴി വളര്‍ത്തല്‍, കന്നുക്കുട്ടി പരിപാലനം, പശുക്കളുടെ വേനല്‍ക്കാല പരിചരണം എന്നിവയ്ക്കു പ്രത്യേക പദ്ധതി.
.ദരിദ്ര, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം.
.പാലോട്ട് സബ്ട്രഷറി സ്ഥാപിക്കാന്‍ സ്ഥലം വാങ്ങും.
.പൊതു ശ്മശാനത്തിനും സ്ളോട്ടര്‍ ഹൌസ് നിര്‍മിക്കാനും സ്ഥലം വാങ്ങും. പെരിങ്ങമ്മല മാര്‍ക്കറ്റ് നവീകരിക്കും
.മുഴുവന്‍ പ്രൈമറി സ്കൂളുകളിലും സ്മാര്‍ട് ക്ളാസ്റൂമും ഗ്യാസ് അടുപ്പുകളും.
.നീന്തല്‍ പരിശീലനത്തിനു പദ്ധതി.
.ശുദ്ധജല വിതരണം,  തടയണ നിര്‍മാണം എന്നിവയ്ക്കു പദ്ധതി.

Monday, April 2, 2012

പെരിങ്ങമ്മല പഞ്ചായത്ത് ബജറ്റില്‍ കൃഷി മേഖലയ്ക്കു മുന്‍ഗണന

പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ 237201000 രൂപ വരവും 223600000 രൂപ ചെലവും 13601000 മിച്ചവും പ്രതീക്ഷിക്കുന്ന, കൃഷി മേഖലയ്ക്ക് മുന്‍ തൂക്കം നല്‍കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം അവതരിപ്പിച്ചു. പ്രസിഡന്റ് പി. വല്‍സല അധ്യക്ഷയായിരുന്നു. പ്രധാന പദ്ധതികള്‍ ചുവടെ:
.ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അഞ്ചേക്കര്‍ വരെയുള്ളവരുടെ കൃഷി ഭൂമിയില്‍ കൃഷി നടത്തുന്നതിനും മണ്ണ്, ജൈവ, ജല സംരക്ഷണ പദ്ധതികള്‍ക്കുമായി അഞ്ചു കോടി.
.മുട്ടക്കോഴി വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം, പശുക്കളുടെ വേനല്‍ക്കാല പരിചരണം എന്നിവയ്ക്കു പ്രത്യേക പദ്ധതി.
.ദരിദ്ര, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി -പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം.
.പാലോട്ട് സബ്ട്രഷറി സ്ഥാപിക്കാന്‍ സ്ഥലം വാങ്ങും.
.പൊതു ശ്മശാനത്തിനും സ്ളോട്ടര്‍ ഹൌസ് നിര്‍മിക്കാനും സ്ഥലം വാങ്ങും. പെരിങ്ങമ്മല മാര്‍ക്കറ്റ് നവീകരിക്കും
.മുഴുവന്‍ പ്രൈമറി സ്കൂളുകളിലും സ്മാര്‍ട്ട് ക്ളാസ് റൂമും ഗ്യാസ് അടുപ്പുകളും.
.നീന്തല്‍ പരിശീലനത്തിനു പദ്ധതി.
.ശുദ്ധജല വിതരണം,  തടയണ നിര്‍മാണം എന്നിവയ്ക്കു പദ്ധതി.

Saturday, March 31, 2012

വിതുരയില്‍ 29 കോടിയുടെ ബജറ്റ്


വിതുര: വിതുര ഗ്രാമപ്പഞ്ചായത്തില്‍ 29.97 കോടി വരവും 29.08 കോടി ചെലവും 89.3 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. തൊഴിലുറപ്പുപദ്ധതിക്ക് എട്ടുകോടി, അടിസ്ഥാന സൗകര്യവികസനത്തിന് നാലേമുക്കാല്‍കോടി, വിവിധ ക്ഷേമപദ്ധതികള്‍ക്കായി മൂന്നു കോടി, പട്ടിക വിഭാഗങ്ങള്‍ക്കായി രണ്ടേകാല്‍ കോടി, ഭവനപദ്ധതിക്കായി രണ്ടുകോടി രൂപ തുടങ്ങിയവയാണ് പ്രധാന വകയിരുത്തലുകള്‍. മാലിന്യ നിര്‍മാര്‍ജനത്തിനും ആശ്രയ-കുടുംബശ്രീ പദ്ധതിക്കും തുക മാറ്റിവെച്ചിട്ടുണ്ട്. ബസ്‌സ്റ്റേഷന് സമീപം ബഹുനില സമുച്ചയം പണിയാന്‍ ആദ്യഘട്ടമായി ഒന്നരക്കോടിയും മൊബൈല്‍ മോര്‍ച്ചറി വാങ്ങാന്‍ ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിതുര ചന്ത നവീകരണം, പ്രധാന കവലകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, ആസ്​പത്രി വികസനം, സ്‌കൂളുകളിലെ ഉച്ചഭക്ഷണം തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികള്‍. പ്രസിഡന്റ് എല്‍.വി.വിപിന്റെ അധ്യക്ഷതയില്‍ വൈസ്​പ്രസിഡന്റ് ശാന്തി ജി.നായരാണ് ബജറ്റ് അവതരിപ്പിച്ചത്.