WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label മോഷണം. Show all posts
Showing posts with label മോഷണം. Show all posts

Saturday, June 2, 2012

ആളില്ലാതിരുന്ന വീടുകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമം

പാലോട്. കാറിലെത്തിയ സംഘം ആളില്ലാതിരുന്ന വീടുകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമം നാട്ടുകാര്‍ അറിഞ്ഞതു മനസ്സിലാക്കി കടന്നു. മടത്തറ കൊച്ചുകലുങ്കിലാണു സംഭവം. ആമ്പാടി ഭവനില്‍ ഷിബു, സൈനാലുബ്ദ്ദീന്‍, കുഴിവിള വീട്ടില്‍ നാസര്‍ എന്നിവരുടെ വീടുകളാണുകുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ടു നാട്ടുകാര്‍ പുറത്തിറങ്ങിയതു മണത്തറിഞ്ഞ സംഘം വന്ന കാറില്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ രാത്രി 12 മണിയോടെയാണു സംഘം കാറിലെത്തിയത്. റോഡ്വശത്തു പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റ് തുറന്നുവച്ച് അറ്റകുറ്റപ്പണി നടത്തുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്തി. ഈ സമയം മറ്റൊരുകൂട്ടരാണു വീടുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയത്. ആദ്യം സംശയം തോന്നാതിരുന്ന പരിസരവാസികള്‍ക്കു വീടുകളില്‍ ശബ്ദം കേട്ടതോടെയാണു സംശയമുണ്ടായി ഇറങ്ങിനോക്കിയത്. അപകടം മണത്ത സംഘം ചാടിയോടി കാറില്‍ കയറി കടന്നതായി നാട്ടുകാര്‍ പറഞ്ഞു.

വീടുകളിലെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച സംഘം  അലമാരകളും കുത്തിത്തുറന്നു സാധനങ്ങള്‍ വലിച്ചുവാരിയിട്ടു പരിശോധന നടത്തി. മൂന്നു വീട്ടിലും ആളുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്നു പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. നാട്ടുകാര്‍ മുഖ്യമന്ത്രിക്കു സന്ദേശം അയച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Wednesday, May 23, 2012

തടി മോഷണം: നാലുപേര്‍ അറസ്റ്റില്‍

പാലോട്: പാലോട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയിലുള്‍പ്പെട്ട പച്ചമലയില്‍നിന്നും ലക്ഷങ്ങള്‍ വിലവരുന്ന അക്കേഷ്യ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ചെറാല്‍ ഇടമുക്കില്‍ എ.അന്‍വര്‍ (27), പച്ച പാലുവള്ളി വിഷ്ണുഭവനില്‍ കെ.ഉദയകുമാര്‍ (45), ചെറ്റച്ചല്‍ പൊട്ടന്‍ചിറ ഉല്ലാസ് ഭവനില്‍ ഉല്ലാസ്ബാബു (32), പൊട്ടന്‍ചിറ ബിന്ദു ഭവനില്‍ ആര്‍.ബിനുമോന്‍ (30) എന്നിവരാണ് പിടിയിലായത്. പാലോട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

മൂന്നാഴ്ചമുമ്പ് പച്ചമല ബീറ്റില്‍ വട്ടപ്പന്‍കാട് വനത്തില്‍ 12 വര്‍ഷം പഴക്കമുള്ള അക്കേഷ്യ മരത്തിന്റെ ചുവടുകളാണ് മോഷ്ടിച്ചത്. ഏതാനും ദിവസംമുമ്പ് ഒന്നാം പ്രതി അന്‍വറിന്റെ വീട്ടില്‍നിന്നും ഫര്‍ണിച്ചര്‍ കണ്ടെടുത്തു. തടികള്‍ കടത്താന്‍ ഉപയോഗിച്ച അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാഹനവും കസ്റ്റഡിയിലെടുത്തു. അന്‍വര്‍ ആറു കേസ്സുകളില്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ ബീറ്റില്‍നിന്നും മുമ്പ് മോഷണംപോയ 45 കഷണം തടികള്‍ ഇതേസംഘം വിതുര കൊപ്പത്തുള്ള തടിമില്ലില്‍നിന്നും അറുത്തുകടത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തടിമില്ല് ഉടമയ്‌ക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കേസ്സെടുത്തിട്ടുണ്ട്. ആര്‍.ഒ. എസ്.അബ്ദുല്‍ജലീല്‍, പച്ചമല ബീറ്റ് ഓഫീസര്‍ ചന്ദ്രബാബു, ഫോറസ്റ്റ് ഗാര്‍ഡുമാരായ ബിന്ദുരാജ്, അരുണ്‍, അഷറഫ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Monday, May 7, 2012

ദുബായില്‍നിന്ന് നാലരക്കോടി കവര്‍ന്ന കേസിലെ പ്രതി പിടിയില്‍


വിതുര: 2005-ല്‍ ദുബായില്‍നിന്ന് നാലരക്കോടി രൂപ കവര്‍ന്നശേഷം മുങ്ങിയ പ്രതിയെ വിതുരയില്‍നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വിതുര തൊളിക്കോട് പോങ്ങുംമൂട് പാറയില്‍വീട്ടില്‍ കൊച്ചഹമ്മദ്പിള്ളയുടെ മകന്‍ അബ്ദുള്‍ജബ്ബാര്‍ (46) ആണ് അറസ്റ്റിലായത്.

ദുബായിലെ ഷിപ്പിങ് കമ്പനിയായ പെട്രോ ഹിന്‍ഡാസ് ഫ്യൂവലിന്റെ വര്‍ബാ സെന്റര്‍ ഓഫീസില്‍ 2005 മാര്‍ച്ച് 22 നാണ് മോഷണം നടന്നത്.

കമ്പനിയിലെ ഓഫീസ് ബോയ് ആയിരുന്ന അബ്ദുള്‍ജബ്ബാര്‍ സെയ്ഫ് കുത്തിത്തുറന്നാണ് 4.43 ലക്ഷം ദുബായ് ദിര്‍ഹം കവര്‍ന്നത്. രാത്രി കവര്‍ച്ച നടത്തിയ പ്രതി പുലര്‍ച്ചെയുള്ള വിമാനത്തില്‍ രാജ്യം വിടുകയും ചെയ്തിരുന്നു.

ദുബായ് പോലീസ് അന്വേഷിച്ച കേസ് രണ്ട് വര്‍ഷംമുമ്പാണ് കേരളാപോലീസിന് കൈമാറിയത്. മലബാര്‍ മേഖലയിലും മറ്റും ഒളിവില്‍ താമസിച്ചിരുന്നതിനാല്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ ചേന്നന്‍പാറയില്‍ ഒളിവില്‍ കഴിയവെയാണ് ശനിയാഴ്ച ഇയാള്‍ പോലീസ് പിടിയിലാവുന്നത്.

നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി, പാലോട് സി.ഐ. പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതുര എസ്.ഐ. സിജു കെ.എല്‍.നായര്‍, ഗ്രേഡ് എസ്.ഐ. സതീഷ്‌കുമാര്‍, സീനിയര്‍ സി.പി.ഒ. വി.വി. വിനോദ്, സലിം, സി.പി.ഒ. ആര്‍.വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതി റിമാന്‍ഡ്‌ചെയ്തു.

മലബാര്‍മേഖലയിലും മറ്റും ഒളിവില്‍ കഴിഞ്ഞിരുന്ന വേളയില്‍ സമാന കുറ്റകൃത്യങ്ങള്‍ അബ്ദുള്‍ജബ്ബാര്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Friday, May 4, 2012

റബര്‍ഷീറ്റ് മോഷ്ടാവ് അറസ്റ്റില്‍


വിതുര. കുണ്ടാളംകുഴി രണ്ടാംപാലം സിയോണ്‍ എസ്റ്റേറ്റിലെ പുകപ്പുരയില്‍നിന്നും റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസിലെ ഒരു പ്രതിയെകൂടി വിതുര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍മന്‍സിലില്‍ ഡി. ഷെമീര്‍(23) ആണ് അറസ്റ്റിലായത്. നേരത്തേ തെന്നൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റു ചെയ്തിരുന്നു. ഷെമീര്‍ അഞ്ചാംപ്രതിയാണ്. 371 റബര്‍ഷീറ്റും 30 കിലോ ഒട്ടുകറയുമാണു മോഷ്ടിച്ചത്. ഇനി മൂന്നുപേരെകൂടി പിടികിട്ടാനുണ്ട്.

ഷെമീര്‍ മുംബൈയില്‍ ഇന്‍സ്റ്റാള്‍മെന്റ് ജോലി നോക്കുകയാണ്. മോഷണത്തിനുശേഷം മുംബൈയിലേക്കു കടന്ന പ്രതി നാട്ടിലെത്തിയതായി പാലോട് സിഐക്കു രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ: ശ്രീകുമാര്‍, സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷമീറിന്റെ പേരില്‍ പാലോട് സ്റ്റേഷനിലും റബര്‍ഷീറ്റ് മോഷണകേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു  പൊലീസ് അറിയിച്ചു.

Thursday, May 3, 2012

റബ്ബര്‍ മോഷണം: പ്രതിയെ റിമാന്‍ഡ് ചെയ്തു


വിതുര: കുണ്ടാളംകുഴി സിയോണ്‍ എസ്റ്റേറ്റില്‍ നിന്നും 2011 ഫിബ്രവരിയില്‍ റബ്ബര്‍ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റ്‌ചെയ്തു. തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍ മന്‍സിലില്‍ ഡി. ഷെമീറാ (23) ണ് അറസ്റ്റിലായത്. വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ശ്രീകുമാര്‍, പോലീസുകാരായ സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്ന് ചെറ്റച്ചല്‍ കവലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

Wednesday, April 4, 2012

ആനക്കൊമ്പ് മോഷണം: അഞ്ചുപേര്‍ അറസ്റ്റില്‍






പാലോട്: പാലോട് വനം റെയ്ഞ്ച് ഓഫീസില്‍ നിന്നും മൂന്നു ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയ കേസില്‍ അഞ്ചുപേരെ പാലോട് പോലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല, കൊപ്പത്തുവിള കോളനിയില്‍ ആര്‍. വിനോദ് (24), സഹോദരീഭര്‍ത്താവ് തോന്നക്കല്‍ ശശിമന്ദിരത്തില്‍ ശ്യാം (29), ഇടനിലക്കാരായി പ്രവര്‍ത്തിച്ച ശ്രീകാര്യം ഈന്തിവിള വീട്ടില്‍ രാജീവ് (32), പോത്തന്‍കോട് വിപിന്‍ നിവാസില്‍ വിപിന്‍ (28), പോത്തന്‍കോട് രജിഭവനില്‍ രജികുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

മാര്‍ച്ച് 12നാണ് റെയ്ഞ്ച് ഓഫീസിന്റെ സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒന്ന് മോഷണം പോയത്. സംഭവത്തെപ്പറ്റി പോലീസ് ഭാഷ്യം ഇങ്ങനെ:

വിനോദ് റെയ്ഞ്ച് ഓഫീസില്‍ ആശാരിപ്പണിക്ക് വന്നിരുന്നു. ഇതിനിടയില്‍ സ്റ്റോര്‍റൂമില്‍ ഇരുന്ന ആനക്കൊമ്പ് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടു. മാര്‍ച്ച് 1ന് 11 മണിയോടെ ജനല്‍ക്കമ്പി വളച്ച് കര്‍ട്ടന്‍തുണിയില്‍ പൊതിഞ്ഞെടുത്ത ആനക്കൊമ്പ് റോഡിന് സമീപത്തായി ഒളിപ്പിച്ചുവെച്ചു. തുടര്‍ന്ന് സഹോദരീഭര്‍ത്താവ് ശ്യാമിനെ വിളിച്ചുവരുത്തി രാത്രി 12 മണിയോടെ ബൈക്കില്‍ സ്ഥലത്തെത്തി കൊമ്പ് ചാക്കിലാക്കി നേരേ തോന്നയ്ക്കലേക്ക് കൊണ്ടുപോയി.

ഇവിടെവെച്ച് ശ്യാമിന്റെ സുഹൃത്തുക്കളായ രാജീവ്, വിപിന്‍, രജികുമാര്‍ എന്നിവരെക്കൂടി ഒപ്പംചേര്‍ത്ത് കൊമ്പ് വില്പനയ്ക്കള്ള ശ്രമങ്ങള്‍ നടത്തി. വലിയൊരു നായര്‍ തറവാട്ടില്‍വെച്ച് ചരിഞ്ഞുപോയ ആനയുടെ കൊമ്പാണെന്നും ഇപ്പോള്‍ കുറച്ച് സാമ്പത്തിക ഞെരുക്കം വന്നതിനാലാണ് വില്‍ക്കുന്നതെന്നുമാണ് സംഘം പറഞ്ഞത്. ഇത് വിശ്വസിച്ച് തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി തുളസി എന്ന ആനക്കൊമ്പ് ശില്പി 1,81,000 രൂപ നല്‍കി വിനോദില്‍ നിന്നും കൊമ്പ് വിലയ്ക്കുവാങ്ങി. മാര്‍ച്ച് 13ന് കൊമ്പ് മോഷണം പോയവിവരം ജീവനക്കാര്‍ അറിഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പാലോട് പോലീസിന് പരാതി നല്‍കി. പത്രവാര്‍ത്തകള്‍ വന്നതോടെ തുളസി കൊമ്പ് തിരികെ സംഘത്തിന് നല്‍കി.

പോലീസ് കേസന്വേഷണം ഊര്‍ജിതമാക്കിയതോടെ കൊമ്പ് ഉപേക്ഷിക്കാന്‍ സംഘം തീരുമാനിച്ചു. തുടര്‍ന്ന് കൊമ്പ് മൂന്ന് കഷണങ്ങളായി മുറിച്ച് ബാഗിലടച്ച് മുളകുപൊടി വിതറി ശ്യാം നെടുമങ്ങാട് മുത്തുമാരിയമ്മന്‍ കോവിലിന്റെ മുന്നില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ കണ്ടെത്തിയ കൊമ്പ് പോലീസിനെ വിളിച്ചുവരുത്തി ഏല്പിച്ചു. റെയ്ഞ്ച് ഓഫീസില്‍ പണിക്കുവന്നവരുടെ ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്.

ശില്പി തുളസി ഉള്‍പ്പടെ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പാലോട് സി.ഐ. പ്രദീപ്കുമാര്‍ പറഞ്ഞു.

നെടുമങ്ങാട് ഡിവൈ.എസ്.പി. കെ. മുഹമ്മദ്ഷാഫി, നെടുമങ്ങാട് സി.ഐ. സുരേഷ്‌കുമാര്‍, പാലോട് എസ്.ഐ. ബി. ബൈജു, ഷാഹുല്‍ ഹമീദ്, ഷിബു, രത്‌നാകരന്‍, അനില്‍കുമാര്‍, ഷജീം എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പതിനെട്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടി നേട്ടത്തിന്റെ പട്ടികയില്‍ ഇടംനേടിയത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. ആനക്കൊമ്പ് വനംവകുപ്പിന് കൈമാറി.

Sunday, April 1, 2012

മോഷണക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍


പാലോട്: പെരിങ്ങമ്മല ജങ്ഷനിലെ വിവിധ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പെരിങ്ങമ്മല ചിറ്റൂര്‍ പള്ളിക്കുസമീപം അയൂബ്ഖാന്‍ (45), കുണ്ടറപ്പന്‍കാട് റോഡരികത്തു വീട്ടില്‍ സക്കീര്‍ഹുസൈന്‍ (40), കുമ്മിള്‍ ചോരമുകള്‍ പുത്തന്‍ വീട്ടില്‍ സുജീര്‍ (31) എന്നിവരെ പിടികൂടി. ഏതാനും ആഴ്ച മുമ്പാണ് പെരിങ്ങമ്മലയിലെ കച്ചവടസ്ഥാപനങ്ങളില്‍ മോഷണം നടന്നത്. അയൂബ്ഖാന്‍ വേറെയും മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. ബൈജു, എ.എസ്.ഐ. മാത്യു, സീനിയര്‍ സി.പി.ഒ. അബ്ദുള്ള, സി.പി.ഒ. മാരായ അനില്‍, കലാംകുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Friday, March 30, 2012

ബസ് യാത്രയ്ക്കിടെ 65000 രൂപ മോഷണം പോയി

കല്ലറ : ബസ് യാത്രയ്ക്കിടയില്‍ റിട്ട. ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നും 65000 രൂപ മോഷണം പോയതായി പരാതി. കല്ലറ വട്ടക്കരികം സ്വദേശിനി വിമലയുടെ പണമാണ് നഷ്ടപ്പെട്ടത്.
സ്വകാര്യ ബസില്‍ കല്ലറയില്‍നിന്നും വട്ടക്കരികത്തേക്ക് പോകുംവഴിയാണ് മോഷണം.
കൈയിലുണ്ടായിരുന്ന ബാഗിന്റെ ഉള്ളില്‍ സൂക്ഷിμിരുന്ന ചെറിയ ബാഗില്‍നിന്നുമാണ് പണം അപഹരിμത്. പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Saturday, March 10, 2012

വിവാഹ ആവശ്യത്തിനു സൂക്ഷിച്ചിരുന്ന അഞ്ചു പവനും 25000 രൂപയും മോഷ്ടിച്ചു


വിതുര. വീട്ടിലുള്ളവര്‍ വിവാഹം ക്ഷണിക്കാന്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്നു വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു പവന്‍ സ്വര്‍ണവും 25000 രൂപയും മോഷ്ടിച്ചു. വിതുര മാങ്കാല റോഡരികത്തു വീട്ടില്‍ സുധീറിന്റെ വീട്ടിലാണു മോഷണം നടന്നത്.  സുധീറിന്റെ മകള്‍ സുബീനയുടെ വിവാഹ ആവശ്യത്തിനു കരുതിയിരുന്ന സ്വര്‍ണവും പണവുമാണു മോഷ്ടിച്ചത്. സുധീറും, ഭാര്യ റഫീക്കയും, മകള്‍ സുബീനയും വിവാഹം ക്ഷണിക്കുന്നതിനായി കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പോയിരുന്നു.  ഇൌ അവസരത്തിലാണു മോഷണം നടന്നത്. ഇന്നലെ മടങ്ങിവന്നപ്പോഴാണു സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വിതുര പൊലീസില്‍ പരാതി നല്‍കി.