പാലോട്. വീട്ടില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചല്ലിമുക്കിനടുത്ത് ഇലവുപാലം തേരി ബ്ളോക്ക് നമ്പര്‍ 68 സൂര്യ ഭവനില്‍ ബാബുരാജ് (44) പിടിയിലായി. ഇന്നലെ പുലര്‍ച്ചെ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു സമീപത്തു നിന്നു പാലോട് സിഐ: വി.എസ് പ്രദീപ്കുമാറിന്റെയും എസ്ഐ: വി. ബൈജുവിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. 26നു പുലര്‍ച്ചെയാണു ബാബുരാജിന്റെ വീട്ടില്‍ സ്ഫോടനം നടന്നത്. അന്നു മുതല്‍ കുടുംബസമേതം ഒളിവിലായിരുന്നു.
ആളപായമുണ്ടാകുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണു നിര്‍മിച്ചതെന്നു തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ടു ബാബുരാജിനെതിരെ നേരത്തെ തന്നെ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. സിഎംപി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ദാസിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണു ബാബുരാജ്. ചല്ലിമുക്കില്‍ അടുത്തകാലത്തായി അനവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ നടന്ന സ്ഫോടനം സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.
WELCOME
Showing posts with label കൈയേറ്റം. Show all posts
Showing posts with label കൈയേറ്റം. Show all posts
Thursday, July 5, 2012
Thursday, April 26, 2012
റവന്യൂ പുറമ്പോക്ക് കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍
തെന്നൂര്‍: ഇടിഞ്ഞാര്‍ കവലയിലെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായി പരാതി. പൊതുചന്ത, കളിസ്ഥലം, അങ്കണവാടി, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അധീനതയില്‍ നിലനിര്‍ത്തിയിരുന്ന ഭൂമിയാണ് സ്വകാര്യവ്യക്തികള്കൈയേറുന്നത്.
ഈ ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ മതില് കെട്ടിത്തിരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അവസ്ഥയാണ്. നിരവധി പരാതികള്‍ തെന്നൂര്‍ വില്ലേജ് ഓഫീസില്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈയേറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല റോഡരികത്തുവീട്ടില്‍ സലാഹുദ്ദീന് തഹസില്‍ദാര്‍ക്ക് പരാതി നല്കി.
Subscribe to:
Posts (Atom)


