WELCOME
Showing posts with label മേള 2014 വാര്‍ത്തകള്‍. Show all posts
Showing posts with label മേള 2014 വാര്‍ത്തകള്‍. Show all posts
Monday, February 17, 2014
പാലോട് മേള സമാപിച്ചു
പാലോട്: ഫിബ്രവരി 7ന് തുടങ്ങിയ പാലോട് മേള ഞായറാഴ്ച സമാപിച്ചു. 51-ാമത്തെ മേളയാണ് നടന്നത്. മികച്ച കര്‍ഷകരായി റോബിന്‍സന്‍, പ്രഭാകരന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന വടംവലിമത്സരത്തില്‍ മുളമൂട് സമന്വയ ഒന്നാംസ്ഥാനവും അണ്ടൂര്‍ക്കോണം സി.എം. ബ്രദേഴ്‌സ് രണ്ടാംസ്ഥാനവും നേടി. മികച്ച സ്റ്റാളിനുള്ള സമ്മാനം സൈതാലി നെടുമങ്ങാട് നേടി.
'മാതൃഭൂമി'യും പേരൂര്‍ക്കട മഹാരാജയും സംയുക്തമായി നടത്തിയ അടിക്കുറിപ്പ് എഴുത്തുമത്സരത്തില്‍ ഒന്നാംസ്ഥാനംചെറ്റച്ചല്‍ കാലന്‍കാവ് പൂരത്തില്‍ അനഘ എം. നായരും രണ്ടാംസ്ഥാനം പെരിങ്ങമ്മല പാര്‍വതി വിലാസത്തില്‍ സി.എസ്. പാര്‍വതിയും നേടി. ചോഴിയക്കോട് ദിലീപ് കുമാറിനാണ് കുടവയര്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം.
സമാപനസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗുരുരത്‌നം ജ്ഞാനതപസ്വി, വി.കെ. മധു, ഡി. രഘുനാഥന്‍ നായര്‍, വി. പാപ്പച്ചന്‍, പേരയം ശശി, കെ. ശിവന്‍കുട്ടി നായര്‍, മനോജ് ജി. നായര്‍, പാലോട് സന്തോഷ്, എം.പി. വേണുകുമാര്‍, മഹാരാജാ ബി. രാജന്‍, ഇ. ജോണ്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് മേളയില്‍ സമ്മാനദാനം നടത്തി.
Sunday, February 16, 2014
പുത്തന്‍ തൊഴിലവസരങ്ങള്‍ അടുത്തറിഞ്ഞ് 'മാതൃഭൂമി' സെമിനാര്‍
പാലോട്: സര്‍ക്കാര്‍ ഐ.ടി. മേഖലകളല്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തി 'മാതൃഭൂമി തൊഴില്‍ വാര്‍ത്ത' സെമിനാര്‍ ശ്രദ്ധേയമായി. 51-ാമത് പാലോട് മേളയോടനുബന്ധിച്ച് 'മാതൃഭൂമി'യും പാലോട് ഡാറ്റാബേസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ നൂറുകണക്കിന് തൊഴിലന്വേഷകരെത്തി. പി.എസ്.സി. മുന്‍ ജില്ലാ ഓഫീസര്‍ എസ്.ജെ. സാംസന്‍ ക്ലാസ് നയിച്ചു.
പി.എസ്.സി. പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ എങ്ങനെ, പരീക്ഷയില്‍ പുലര്‍ത്തേണ്ട ജാഗ്രതകള്‍, തൊഴിലവസരങ്ങള്‍ അറിയേണ്ടതെങ്ങനെ തുടങ്ങി നിരവധി മേഖലകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ക്ലാസ്. ഡാറ്റാബേസ് ഡയറക്ടര്‍ ബിനു, മേള ചെയര്‍മാന്‍ എം.പി. വേണുകുമാര്‍, 'മാതൃഭൂമി' ലേഖകന്‍ തെന്നൂര്‍ ബി. അശോക്, നന്തന്‍കോട് സുരേഷ്, സുധന്‍ രോഹിണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പി.എസ്.സി. പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ എങ്ങനെ, പരീക്ഷയില്‍ പുലര്‍ത്തേണ്ട ജാഗ്രതകള്‍, തൊഴിലവസരങ്ങള്‍ അറിയേണ്ടതെങ്ങനെ തുടങ്ങി നിരവധി മേഖലകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ക്ലാസ്. ഡാറ്റാബേസ് ഡയറക്ടര്‍ ബിനു, മേള ചെയര്‍മാന്‍ എം.പി. വേണുകുമാര്‍, 'മാതൃഭൂമി' ലേഖകന്‍ തെന്നൂര്‍ ബി. അശോക്, നന്തന്‍കോട് സുരേഷ്, സുധന്‍ രോഹിണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
Saturday, February 15, 2014
Friday, February 14, 2014
Thursday, February 13, 2014
രുചിക്കൂട്ടൊരുക്കി പാചകമത്സരം
പാലോട്: നാട്ടുവിഭവങ്ങള്‍കൊണ്ട് രുചിക്കൂട്ടൊരുക്കി പാലോട് മേളയില്‍ അവതരിപ്പിച്ച പാചകമത്സരം ശ്രദ്ധേയമായി. ചക്കയപ്പവും ഇടിച്ചക്കത്തോരനും പപ്പായ എരുശ്ശേരിയും കാഴ്ചക്കാര്‍ക്ക് രുചിയുടെ പുതിയ അനുഭവം പകര്‍ന്നു. മേളയില്‍ ബുധനാഴ്ച നടന്ന പ്രധാന പരിപാടിയായിരുന്നു നാടന്‍ പാചകമത്സരം.
ചക്കയപ്പവും ഇടിച്ചക്കത്തോരനും അവതരിപ്പിച്ച ടൗണിലെ ഓട്ടോഡ്രൈവറായ കുട്ടനും സംഘവും ഒന്നാംസ്ഥാനം നേടി. കപ്പകൊണ്ട് ഉപ്പുമാവും ചെറുപയര്‍ പായസവുമുണ്ടാക്കിയ പ്രസീദാ മനോജിനാണ് രണ്ടാംസ്ഥാനം. കൂര്‍ക്ക ഉലര്‍ത്തിയത് അവതരിപ്പിച്ച ജില്ലാപ്പഞ്ചായത്ത് അംഗം സോഫി തോമസും കരിക്ക്പായസമുണ്ടാക്കിയ സുല്‍ഫാനാ ഷെരീഫും പേറ്റുപുളിവച്ച മാജിദയും മൂന്നാംസ്ഥാനം പങ്കിട്ടു. സീരിയല്‍താരം അംബരീഷ്, തനിനാടന്‍ റസ്റ്റോറന്റ് ഉടമ മുജീബ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ശരീരസൗന്ദര്യമത്സരത്തില്‍ 22 പേര്‍ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന കുട്ടികളുടെ നാടകമത്സരത്തില്‍ വെട്ടിയറ ഗ്രാമികാ നാടകവേദി അവതരിപ്പിച്ച 'പിണങ്ങുണ്ണി' ഒന്നാംസ്ഥാനം നേടി.
പാലോട് മേള: മെഡിക്കല്‍ എക്‌സിബിഷന്‍ തുടങ്ങി
പാലോട്: പാലോട് മേളയുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ എക്‌സിബിഷന്‍ മേള കമ്മിറ്റി ചെയര്‍മാന്‍ എം.പി.വേണുകുമാര്‍ ഉദ്ഘാടനംചെയ്തു. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ദ്ധര്‍ വിശദീകരിക്കും. ജനറല്‍ സെക്രട്ടറി മനേഷ് ജി. നായര്‍. ട്രഷറര്‍ കെ.സന്തോഷ്, സുജിത് പാലോട്, ജോണ്‍കുട്ടീ, ജി.രാജീവ് എന്നിവര്‍ പങ്കെടുത്തു.പാലോട് മേളയില്‍ സെമിനാര്‍- 'പി.എസ്.സിയെ അടുത്തറിയാന്‍'
പാലോട്: കാര്‍ഷികമേളയോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 10ന് 'പി.എസ്.സിയെ അടുത്തറിയാന്‍' സെമിനാര്‍ നടന്നു. മാതൃഭൂമിയും പാലോട് ഡാറ്റാബേസും സംയുക്തമായിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. രാവിലെ 10ന് എം.നന്ദകുമാര്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. പി.എസ്.സി. ജില്ലാ ഓഫീസര്‍ എസ്.ജെ.സാംസന്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡാറ്റാബേസ്..
Saturday, February 8, 2014
Friday, February 7, 2014
വിനോദ സഞ്ചാര വാരാഘോഷം ഉദ്ഘാടനം
Subscribe to:
Posts (Atom)








































.jpg)







