WELCOME
Showing posts with label കൃഷി. Show all posts
Showing posts with label കൃഷി. Show all posts
Sunday, July 1, 2012
Monday, June 25, 2012
ആനപ്പേടിയില്‍ 'വെങ്കിട്ട' ഏറുമാടങ്ങളില്‍ കാവലാള്‍
പാലോട്: ഏറുമാടങ്ങളില്‍നിന്നുള്ള ടയാളവാക്യങ്ങള്‍ക്കനുസരിച്ചാണ് 'വെങ്കിട്ട'യെന്ന ആദിവാസി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം. കാരണം സദാ ആനച്ചൂരിന്റെ ഗന്ധം പേറുന്ന ഈ ഉള്‍വനാന്തര്‍ഗ്രാമങ്ങളില്‍ ഏതുനിമിഷവും കാട്ടാനക്കൂട്ടം ചിന്നംവിളിച്ചെത്തും.
പാലോട് റെയ്ഞ്ചില്‍, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ മങ്കയത്തുനിന്നും ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി വേണം വെങ്കിട്ട എന്ന ഈ ആദിവാസി ഊരിലെത്താന്‍. കാട്ടാനക്കൂട്ടത്തിന്റെ കൊമ്പുകള്‍ക്കിടയിലും ചവിട്ടടിയിലും ഞെരിഞ്ഞമരാതെ ഈ ഉള്‍വനത്തില്‍ കഴിയുന്നത് അഞ്ച് ആദിവാസി കുടുംബങ്ങളാണ്.
ആദിച്ചന്‍കാണിയും ഭാര്യ ലക്ഷ്മിയുമാണ് അര നൂറ്റാണ്ട് മുമ്പ് 'വെങ്കിട്ട'യില്‍ കാട് വെട്ടിത്തെളിച്ച് സ്ഥിര താമസമാക്കിയത്. കഠിനാധ്വാനിയായിരുന്ന ആദിച്ചന്‍കാണി പകലന്തിയോളം കിളച്ചുമറിച്ച് വിതയെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ചു. മക്കളും മണ്ണിനെ സ്‌നേഹിക്കുന്നവരായിരുന്നതിനാല്‍ വെങ്കിട്ടയില്‍ ഒരു കാര്‍ഷികഗ്രാമംതന്നെയുണ്ടായി. കപ്പയും ഇഞ്ചിയും വാഴയും പച്ചക്കറിയും കുരുമുളകുമെല്ലാം വെങ്കിട്ടയില്‍നിന്നും മലയിറങ്ങി പെരിങ്ങമ്മല ചന്തയിലെത്തി.
എന്നാല്‍ ഇന്ന് സ്ഥിതി മാറി. കാട് വെട്ടിത്തെളിച്ച് വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എന്ന പുത്തന്‍ പരിഷ്‌കാരം തുടങ്ങിയതോടെ കാട്ടാനകളും കാട്ടുപന്നികളും ഇത്തരം ഗ്രാമങ്ങളിലേക്ക് അന്നം തേടിയിറങ്ങി. വെങ്കിട്ടയിലെ ഇരുപത്തിയഞ്ചില്‍പ്പരം വരുന്ന കാടിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍തന്നെ ഇതോടെ ഭയമായി. പകല്‍ പന്ത്രണ്ട് മണിക്കുപോലും ഇവരുടെ വിളകള്‍തേടി കാട്ടാനക്കൂട്ടം ഇറങ്ങിത്തുടങ്ങി. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തും ചവിട്ടിയരച്ചും അരിശം തീര്‍ത്ത് അവ കടന്നുപോകും.
ഈ ആനത്താരയില്‍ക്കൂടിയാണ് എല്‍.പി.ക്ലാസ്സുകാരായ രേവതി, അശ്വതി, ഈവ, ഇന്ദ്രജ, അരുണ്‍, മണികണ്ഠന്‍ എന്നീ കുരുന്നുകള്‍ നാല് കിലോമീറ്ററിലധികം നടന്ന് അക്ഷരവെട്ടം തേടി ഇടിഞ്ഞാര്‍ സ്‌കൂളിലെത്തുന്നത്. മക്കള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നതുവരെ ചങ്കില്‍ തീയാണെന്ന് രക്ഷിതാക്കള്‍.
രാത്രിയും പകലും കാവലിനായി വലിയ മരങ്ങളുടെ മുകളില്‍ കെട്ടിയ ഏറുമാടങ്ങളില്‍ ആളുണ്ടാവും. കരിവീരന്മാര്‍ കാടിളക്കിവരുന്നതറിയിക്കാന്‍ ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അതോടെ ഊരുകള്‍ ഉണരും. പിന്നീട് ഉറക്കമില്ലാത്ത രാവുകളിലേക്ക് കത്തിച്ച പന്തങ്ങളുമായി 'വെങ്കിട്ട' ഉണര്‍ന്നിരിക്കും. ഇതെല്ലാം ഇപ്പോള്‍ പതിവായെന്ന് ഈച്ചിക്കുട്ടിയും വിശ്വനാഥനും ലക്ഷ്മി (76) യും പറയുന്നു. നിരവധി തവണ ഇവരുടെ മാടങ്ങളും കാര്‍ഷികവിളകളും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചുകഴിഞ്ഞു. സ്വന്തമായി കിണറും കക്കൂസും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊന്നുമില്ലെങ്കിലും ഇവര്‍ പകലന്തിയോളം ഇപ്പോഴും മണ്ണില്‍ പണിയെടുക്കുന്നുണ്ട്; മികച്ച വിളകള്‍ തിരിച്ചെടുക്കാമെന്ന ശുഭപ്രതീക്ഷയില്‍.
Sunday, June 17, 2012
പച്ചപ്പിന്റെ പറുദീസയായി വെങ്കിട്ടമൂട് ആദിവാസി ഗ്രാമം
വെങ്കിട്ടമൂട് ആദിവാസി ഗ്രാമത്തിലെ ഏറുമാടം
പാലോട്. കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായിട്ടും അതൊക്കെ അതിജീവിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെയും കൃഷി മാഹാത്മ്യത്തിന്റെയും പച്ചപ്പിന്റെ കാഴ്ചയാണു പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഉള്‍ഗ്രാമമായ വെങ്കിട്ടമൂട്. അന്തരിച്ച ആദിച്ചന്‍ കാണിയുടെ മക്കളുടെ അഞ്ചു കുടുംബങ്ങളാണ് ഈ കൊച്ചുഗ്രാമത്തില്‍ കഴിയുന്നത്.
ഗ്രാമത്തെ പച്ചപ്പണിയിച്ചുകൊണ്ട് ഇല്ലാത്ത വിളകള്‍ ചുരുക്കം. നാട്ടിന്‍പുറങ്ങളില്‍ നിന്നൊക്കെ അന്യമായ കാച്ചിലിന്റെ വള്ളികള്‍ പടര്‍ന്നുപന്തലിച്ചും ചേമ്പും ചേനയും കൂവക്കിഴങ്ങും മരച്ചീനിയും കവുങ്ങും മാവും വെറ്റിലയും ഒക്കെ തഴച്ചുവളരുന്നു. ഇപ്പോഴിതാ കൃഷി വകുപ്പിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒരു ഹെക്ടര്‍ ഭൂമിയില്‍ കരനെല്ലു കൃഷിയും ആരംഭിച്ചു. ഇവര്‍ ഭംഗിയായി കൃഷി നോക്കിനടത്തും എന്ന ബോധ്യം തന്നെയാണ് ഈ കുഗ്രാമത്തെ കരനെല്ലിനു തിരഞ്ഞെടുത്തതും.
കൃഷിവിളകള്‍ക്കു പുറമെ ചെടികളാലും സമൃദ്ധമാണിവിടം. ഈറക്കുടിലുകളുടെ ചുറ്റും ചെടികളുടെ സാന്നിധ്യം കാഴ്ചയാവുന്നതാണ്. ഗ്രാമത്തെ പച്ചപ്പണിയിക്കാന്‍ ഇവരുടെ ത്യാഗം ചില്ലറയല്ല. വന്യമൃഗങ്ങളെ തുരത്താന്‍ ഏറുമാടങ്ങള്‍ കെട്ടിയാണു കാവലിരുപ്പ്. ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മൂന്നു കിലോമീറ്റര്‍ കൊടുംവനം താണ്ടി മങ്കയത്തെത്തി ഏറ്റവും അടുത്ത വിപണിയായ പെരിങ്ങമ്മലയിലെത്തണം.
ഇതൊക്കെയാണെങ്കിലും
ഇവിടെ ഒരു കുടുംബത്തിനും കക്കൂസോ കിണറോ ഇല്ല. കാട്ടരുവിയിലെ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കരനെല്ല് കൃഷിയുടെ ഉദ്ഘാടനവേളയില്‍ ഇവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.
വിതുര പഞ്ചായത്തില്‍ കരനെല്‍കൃഷി തുടങ്ങി
വിതുര: ഗ്രാമപ്പഞ്ചായത്തിലെ കരനെല്‍കൃഷിക്ക് വിതുര ഗവണ്‍മെന്റ് വി.ആന്‍ഡ്എച്ച്. എസ്. സ്‌കുളില്‍ തുടക്കമായി. ഉപയോഗിക്കാതെ കിടന്ന അരയേക്കറോളം സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് നിരപ്പാക്കിയെടുത്താണ് കൃഷി തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി . വിപിന്‍ വിത്തെറിഞ്ഞ് കൃഷി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൃദുലാദേവി, പി.ടി.എ. പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, വിതുര കൃഷി ഓഫീസര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടം ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും .
Tuesday, May 15, 2012
മൂന്നാംവര്‍ഷം നാല് അവാര്‍ഡുകള്‍ ഇത് കഠിനപരിശ്രമത്തിന്റെ വിജയഗാഥ
പാലോട്: ഉഴുതുമറിച്ച വിളഭൂമിയിലേക്ക് വിത്തെറിയുമ്പോള്‍ അവര്‍ക്ക് തികഞ്ഞൊരു ലക്ഷ്യമുണ്ടായിരുന്നു. ഇത്തവണയും ഒന്നാംസ്ഥാനംതന്നെ നേടണം. വിളകള്‍ നൂറുമേനി വിളവ് നല്‍കി. സീഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാലയത്തിന് നാല് അവാര്‍ഡുകളും. ഇതിന്റെ സന്തോഷത്തിലാണ് നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും.
'മാതൃഭൂമി' സീഡ് പുരസ്‌കാരത്തില്‍ ഊര്‍ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാര്‍ഡ്, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ 'ഹരിതവിദ്യാലയ' അവാര്‍ഡ്, ബസ്റ്റ് ടീച്ചര്‍, ജെം ഓഫ് സീഡ് അവാര്‍ഡുകള്‍ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി ജവഹര്‍ നവോദയ വിദ്യലയത്തിനെത്തേടി എത്തിയത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നവോദയ ഹരിതവിദ്യാലയ പുരസ്‌കാരം നിലനിര്‍ത്തുന്നത്. ഇത്തവണ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന അധ്യാപകന്‍ എന്‍. വിജയകുമാറിനാണ് ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്. നെല്‍കൃഷിയുടെ അപചയം, നഷ്ടമാകുന്ന നാടന്‍പൂക്കള്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ നടത്തിയ എസ്. ഹരികൃഷ്ണന്‍ ജെം ഓഫ് സീഡ് പുരസ്‌കാരത്തിനും അര്‍ഹനായി.
പാചകത്തിന് നീരാവി ഉപയോഗപ്പെടുത്തുന്ന സ്റ്റീം കുക്കിങ്, മാലിന്യത്തില്‍ നിന്നുള്ള ബയോഗ്യാസ്, വൈദ്യുതി ലാഭിക്കുന്നതിന് വിദ്യാലയത്തിലാകെ സി.എഫ്. ലാമ്പുകള്‍, പ്ലാസ്റ്റിക്‌രഹിത വിദ്യാലയം എന്നീ പദ്ധതികള്‍ നടപ്പിലാക്കി. അഗതികള്‍ക്ക് വസ്ത്രങ്ങളും ധാന്യകിറ്റുകളും വിതരണംചെയ്തു. ഗ്രാമീണ തൊഴിലുറപ്പിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മൂന്നുഘട്ടങ്ങളിലായി വിളയിച്ചെടുത്ത പച്ചക്കറികള്‍ സമീപവിദ്യാലയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പരിസരവാസികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ കീടനാശിനികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. ഓല, കവുങ്ങിന്‍പാള എന്നിവയില്‍ നിന്നും പരമ്പരാഗത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങി. സ്‌കൂളിനാവശ്യമായ പച്ചക്കറിയുടെ 80 ശതമാനം സ്വന്തമായി ഉത്പാദിപ്പിച്ചു. ഇങ്ങനെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് നവോദയ ഇത്തവണ മുന്നേറിയത്.
മൂന്നാംവര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ തങ്ങളുടെ വിദ്യാലയത്തിന് നാല് അവാര്‍ഡുകള്‍ കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും നവോദയാ പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരനും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാറും പറഞ്ഞു.
Wednesday, April 25, 2012
ജില്ലാകൃഷിത്തോട്ടം കുതിക്കുമ്പോള്‍ ബനാനാഫാം കിതയ്ക്കുന്നു
പാലോട്: ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ജില്ലാ കൃഷിത്തോട്ടം സര്‍ക്കാരിന് ലക്ഷങ്ങള്‍ മുതല്‍കൂട്ടുമ്പോള്‍ അതിര്‍ത്തി പങ്കിടുന്ന ബനാനാഫാം സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടം വരുത്തുന്നു. സ്ഥാപനമേധാവിയും യൂണിയനും ഒന്നിച്ചുനിന്നുകൊണ്ട് 'ബനാന'യില്‍ വരുത്തിയ തുഗ്ലക് പരിഷ്‌കാരങ്ങളില്‍ ജില്ലാ പഞ്ചായത്തും തൊഴിലാളികളും കടുത്ത അതൃപ്തിയില്‍.
1964-ല്‍ പെരിങ്ങമ്മലയില്‍ സ്ഥാപിതമായ ഈ രണ്ട് സ്ഥാപനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസത്തിലെത്തി. നൂറ് ഹെക്ടര്‍ ഭൂമി സ്വന്തമായുള്ള ജില്ലാ കൃഷിത്തോട്ടം നൂറ് ഹെക്ടറിലും വിളവിറക്കി കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് 30 ലക്ഷത്തിലധികം രൂപ. അതേസമയം 60 ഹെക്ടര്‍ സ്വന്തമായുള്ള ബനാന ആകെ കൃഷിയിറക്കുന്നത് നാലില്‍ ഒന്നുഭൂമിയില്‍ മാത്രം. നല്ല വിളവ് കിട്ടില്ലെന്ന് കവടിനിരത്തി കണ്ടുപിടിച്ച ഇവിടത്തെ അധികൃതര്‍ 1000-ത്തിലധികം മൂട് കുടം വന്ന വാഴകളാണ് രണ്ടുമാസം മുന്‍പ് വെട്ടിനിരത്തിയത്. ലക്ഷങ്ങളാണ് ഈ വാഴക്കൃഷിക്കായി തുലച്ചത്. പറങ്കിമാവിന്റെ ലേലത്തിലും വന്‍ സാമ്പത്തികനഷ്ടം വരുത്തി. 2011-ല്‍ 33,000 രൂപയ്ക്ക് നല്‍കിയ പഞ്ഞിക്കാ (ഇലവ്) ഇത്തവണ ലേലം ചെയ്തത് വെറും 2000 രൂപയ്ക്ക്. ലേലം പിടിച്ചതാകട്ടെ ഗ്രാമപ്പഞ്ചായത്ത് അംഗവും. ഈ ഇനത്തിലും പതിനായിരങ്ങളുടെ സാമ്പത്തികനഷ്ടമാണ് സര്‍ക്കാരിന് വരുത്തിയത്.
ചക്ക ലേലത്തില്‍ ലേലത്തുക കുറഞ്ഞു എന്ന കാരണം പറഞ്ഞ് കൃഷിപ്പണിയെടുക്കാനെത്തിയ സ്ത്രീതൊഴിലാളികളെക്കൊണ്ട് ചക്കവറ്റല്‍ ഉണ്ടാക്കിയ സംഭവവും കൃഷി വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇവിടെ ഉണ്ടായി. ഒടുവില്‍ ഉണ്ടാക്കിയ വറ്റല്‍ വിറ്റുപോകാതെ ആയപ്പോള്‍ തൊഴിലാളികള്‍ക്കുതന്നെ നാമമാത്രമായ തുകയ്ക്ക് അടിച്ചേല്പിച്ചു. ഈ പുത്തന്‍
Tuesday, April 10, 2012
അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് സമ്മേളനം
നന്ദിയോട്: നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് നെല്‍വയല്‍ നികത്തി ബഹുനില മന്ദിരങ്ങള്‍ പണിയുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ നന്ദിയോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പാലോട് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സി.കെ.ചന്ദ്രപ്പന്റെ മരണത്തില്‍ അനുശോചിച്ചു. പഞ്ചായത്ത് സെക്രട്ടറിയായി എം.കെ.രഘുവിനെയും പ്രസിഡന്റായി ഈട്ടിമൂട് രാജേന്ദ്രനെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ അശോക് കുമാര്‍, അജിത്ത്, എസ്.ബോബി, സുഭദ്രക്കുട്ടി അമ്മ, ജി.ആര്‍.ചന്ദ്രന്‍, ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ അശോക് കുമാര്‍, അജിത്ത്, എസ്.ബോബി, സുഭദ്രക്കുട്ടി അമ്മ, ജി.ആര്‍.ചന്ദ്രന്‍, ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു.
Friday, April 6, 2012
നന്ദിയോട്ട് കര്‍ഷക പെന്‍ഷന് അപേക്ഷ ക്ഷണിച്ചു
പാലോട്. നന്ദിയോട് കൃഷിഭവന്‍ പരിധിയിലുള്ള കര്‍ഷകരില്‍ നിന്നു പെന്‍ഷന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കാണു പെന്‍ഷന്‍ ലഭിക്കുന്നത്. കൃഷി ജീവനോപാധിയായി സ്വീകരിച്ചവരും 10 വര്‍ഷമായി കൃഷിയില്‍ സജീവമായി രംഗത്തുള്ളവരുമായ, 2012 ഏപ്രില്‍ ഒന്നിന് 60 വയസ്സ് തികഞ്ഞ നാമമാത്ര കര്‍ഷകരായിരിക്കണം. മറ്റു സ്ഥിരവരുമാനമില്ലാത്തവരും ക്ഷേമപദ്ധതികളില്‍ അംഗമാകാത്തവരും പെന്‍ഷന്‍ ഇല്ലാത്തവരും ആയിരിക്കണം.
സ്വന്തമായോ പാട്ടത്തിനെടുത്തോ കുറഞ്ഞതു പത്തു സെന്റ് സ്ഥലത്തു കൃഷി ചെയ്തിരിക്കണം. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ ഉടമസ്ഥാവകാശം, വരുമാനം എന്നിവ തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും പാട്ടക്കൃഷിയെങ്കില്‍ ഭൂവുടമയുടെ സത്യവാങ്മൂലവും ഉണ്ടാവണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മുന്‍ഗണന ലഭിക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ അപേക്ഷിക്കാവൂ. 16നു മുന്‍പു കൃഷിഭവനില്‍ അപേക്ഷ നല്‍കണം.

Thursday, April 5, 2012
പെരിങ്ങമ്മല പഞ്ചായത്ത് ബജറ്റില്‍ കൃഷി മേഖലയ്ക്കു മുന്‍ഗണന
പാലോട്. പെരിങ്ങമ്മല പഞ്ചായത്തില്‍ 237201000 രൂപ വരവും 223600000 രൂപ ചെലവും 13601000 മിച്ചവും പ്രതീക്ഷിക്കുന്ന, കൃഷി മേഖലയ്ക്കു മുന്‍തൂക്കം നല്‍കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം അവതരിപ്പിച്ചു. പ്രസിഡന്റ് പി. വല്‍സല അധ്യക്ഷയായിരുന്നു. പ്രധാന പദ്ധതികള്‍ ചുവടെ:
.ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി അഞ്ച് ഏക്കര്‍ വരെയുള്ളവരുടെ കൃഷിഭൂമിയില്‍ കൃഷി നടത്തുന്നതിനും മണ്ണ് ജൈവ, ജല സംരക്ഷണ പദ്ധതികള്‍ക്കുമായി അഞ്ചു കോടി.
.മുട്ടക്കോഴി വളര്‍ത്തല്‍, കന്നുക്കുട്ടി പരിപാലനം, പശുക്കളുടെ വേനല്‍ക്കാല പരിചരണം എന്നിവയ്ക്കു പ്രത്യേക പദ്ധതി.
.ദരിദ്ര, പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഭവന നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം.
.പാലോട്ട് സബ്ട്രഷറി സ്ഥാപിക്കാന്‍ സ്ഥലം വാങ്ങും.
.പൊതു ശ്മശാനത്തിനും സ്ളോട്ടര്‍ ഹൌസ് നിര്‍മിക്കാനും സ്ഥലം വാങ്ങും. പെരിങ്ങമ്മല മാര്‍ക്കറ്റ് നവീകരിക്കും
.മുഴുവന്‍ പ്രൈമറി സ്കൂളുകളിലും സ്മാര്‍ട് ക്ളാസ്റൂമും ഗ്യാസ് അടുപ്പുകളും.
.നീന്തല്‍ പരിശീലനത്തിനു പദ്ധതി.
.ശുദ്ധജല വിതരണം, തടയണ നിര്‍മാണം എന്നിവയ്ക്കു പദ്ധതി.
Thursday, March 29, 2012
'ശാസ്ത്രവിജ്ഞാനം കൃഷി വികസനത്തിന്' ബൊട്ടാണിക് ഗാര്‍ഡനില്‍ സെമിനാര്‍
പാലോട്. ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ നടന്ന 'ശാസ്ത്രവിജ്ഞാനം കൃഷിവികസനത്തിന് എന്ന സെമിനാര്‍ കര്‍ഷകര്‍ക്കു പുതിയൊരു ദിശാബോധം നല്‍കുന്നതായി. സസ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങളുടെ ഫലങ്ങള്‍ കര്‍ഷകരിലേക്കു പകരാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവബോധം വളര്‍ത്താനും സെമിനാര്‍ സഹായിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം കൃഷിദര്‍ശന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ജെഎന്‍ ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു.
ദൂരദര്‍ശന്‍ ഡയറക്ടര്‍ പി.കെ. സുഭാഷ് ആമുഖ പ്രസംഗം നടത്തി. 'ഒൌഷധസസ്യങ്ങളുടെ സംരക്ഷണം സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. പി.ജെ. മാത്യു, ഡോ. മാത്യു ഡാന്‍, മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവരും കൂണ്‍ സവിശേഷതകളെക്കുറിച്ചു ഡോ. എന്‍.എസ്. പ്രദീപ്, ഡോ. കെ.ബി. വൃന്ദ, ഡോ.സി.കെ. പ്രദീപ് എന്നിവരും 'ഫലവൃക്ഷങ്ങളുടെ വര്‍ഗവൈവിധ്യം വളര്‍ത്തു രീതികള്‍ എന്ന വിഷയത്തില്‍ ഡോ. എന്‍. മോഹനന്‍, ചെറിയാന്‍ പി. കോശി, എസ്.എം. ഷെരീഫ്, എ. ഹുസൈന്‍ എന്നിവരും 'ഹോര്‍ട്ടികള്‍ച്ചര്‍ വിഷയത്തില്‍ ഡോ. പി.കെ. സുരേഷ്കുമാര്‍, ഡോ. എം. സലിം, ഡോ. ബിജോയ് മാത്യു, ഡോ. കെ.സി. കോശി, ഗോപകുമാര്‍ എന്നിവരും ക്ളാസെടുത്തു.

Monday, March 26, 2012
കന്നുക്കുട്ടി വിതരണം നടന്നു
പാലോട്. ബ്ളോക്ക് പഞ്ചായത്തിന്റെ കിടാരി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി സമഖ്യ സ്വയം സഹായ സംഘത്തിലെ പത്തു കുടുംബങ്ങള്‍ക്കുള്ള കന്നുക്കുട്ടികളുടെ വിതരണം ബ്ളോക്ക് അംഗം മഞ്ചു മധുസൂദനന്‍ നിര്‍വഹിച്ചു. ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാവിജയന്‍, പഞ്ചായത്ത് അംഗം അഡ്വ. ജി. അനില്‍കുമാര്‍, അരുണ്‍രാജന്‍, വി. രാജ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങണം- നോര്‍ത്ത് പാടശേഖര സമിതി
പാലോട്. പെരിങ്ങമ്മല പഞ്ചായത്തിലെ അവശേഷിക്കുന്ന നെല്‍കര്‍ഷകരെ സംരക്ഷിക്കുന്നതിനും മറ്റ് കര്‍ഷകര്‍ക്ക് നൂതന ആശയങ്ങള്‍ നല്‍കുന്നതിനും കൃഷി ഉപകരണങ്ങളുടെ പരിശീലനത്തിനുമായി വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കണമെന്ന് പെരിങ്ങമ്മല നോര്‍ത്ത് പാടശേഖര സമിതി സമ്മേളനം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിലും പ്രകൃതി ക്ഷോഭത്തിലും കാട്ടുപന്നി ശല്യത്തിലും കൊടിയ നഷ്ടം ഏറ്റുവാങ്ങുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം യഥാ സമയം കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരാതി ഉന്നയിച്ചു.
നെല്‍കൃഷിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം കണക്കിലെടുത്തു പാടശേഖരത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുല്‍ഫാബീഗം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഉദ്ഘാടനവും കൃഷി ഉപകരണങ്ങളുടെ വിതരണവും പ്രസിഡന്റ് പി. വല്‍സല നിര്‍വഹിച്ചു. ധനസഹായ വിതരണം വാമനപുരം അഗ്രികള്‍ച്ചറല്‍ അസി. ഡയറക്ടര്‍ ബേബിഗിരിജ നിര്‍വഹിച്ചു.
ഒറ്റഞാര്‍ കൃഷി രീതിയെ കുറിച്ച് മിത്രാനികേതനിലെ ചിത്ര ക്ളാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ നസീമാ ഇല്യാസ്, ലതാദിലീപ്, ശ്രീലത ശിവാനന്ദന്‍ പാടശേഖര സമിതി കണ്‍വീനര്‍ ടി. വേണുഗോപാലന്‍നായര്‍, കൃഷി ഓഫിസര്‍ അജയകുമാര്‍, സീനിയര്‍ അസി. ശശിധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Wednesday, March 14, 2012
പാലോട് ആനക്കൊമ്പ് മോഷണം
പാലോട്: പാലോട് റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പ് തിങ്കളാഴ്ച രാത്രി മോഷണംപോയി. ചിറയിന്‍കീഴില്‍നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത ആനക്കൊമ്പാണ് ഓഫീസില്‍നിന്നും കടത്തിക്കൊണ്ടുപോയത്. തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിന്റെ ജനല്‍ കമ്പി വളച്ചാണ് ആനക്കൊമ്പ് കടത്തിയതെന്ന് പാലോട് റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും പാലോട് പോലീസ് പറയുന്നു. പാലോട് സി.ഐ. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല.
2010-ലാണ് നാട്ടാനയുടെ കൊമ്പ് പാലോട് റേഞ്ച് ഓഫീസിലെത്തിയത്. 1.5 മീറ്റര്‍ നീളവും 38 സെ.മീ. ചുറ്റളവുമുള്ള ആനക്കൊമ്പാണ് മോഷ്ടിക്കപ്പെട്ടത്. നാല് കൊമ്പുകളുണ്ടായിരുന്നതില്‍ ഒരെണ്ണം മാത്രം മോഷണം പോയതിനാല്‍ ഇത് കള്ളന്മാരുടെ കടന്നുകയറ്റമാണെന്ന് സംശയിക്കാന്‍ വകയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനേക്കാള്‍ വിലയുള്ള മൂന്ന് കൊമ്പുകള്‍ സ്റ്റോര്‍ റൂമില്‍തന്നെയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. നാലു കൊമ്പുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം മാത്രം മാറ്റിവെച്ചതായി ജീവനക്കാര്‍ പറയുന്നു. മാറ്റിവെച്ച കൊമ്പാണ് മോഷണം പോയത്. ജനല്‍കമ്പി വളച്ചാണ് കള്ളന്മാര്‍ അകത്തുകയറിയതെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് പോലീസ് പറയുന്നു. ജനലിലൂടെ ഒരാള്‍ക്കും അകത്തുകടക്കാനാവുന്നതരത്തില്‍ ജനല്‍ മുറിച്ചുമാറ്റിയിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ കണ്ടെത്താനാവൂ എന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
Tuesday, March 13, 2012
റബര്‍ കര്‍ഷക സെമിനാര്‍ നടന്നു
നെടുമങ്ങാട് റബര്‍ബോര്‍ഡ് ഡവലപ്മെന്റ് ഓഫിസര്‍ ഡോ. എസ്. ഉഷാറാണി, വാര്‍ഡ് അംഗം ലതാ ദിലീപ്, പെരിങ്ങമ്മല ഭാരത് സ്വാശ്രയ സംഘം സെക്രട്ടറി ടി. വേണുഗോപാലന്‍ നായര്‍, പാലോട് വാസുദേവന്‍നായര്‍, ഗീതാ മഹേശന്‍, എ. സലാഹുദീന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം റബര്‍ പരിശീലന കേന്ദ്രം ഡപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മിഷണര്‍ സണ്ണി വര്‍ഗീസ്, സയന്റിസ്റ്റ് ഇ. എഡ്വിന്‍ പ്രേം, അടൂര്‍ എണ്ണ പരിശോധന കേന്ദ്രം സയന്റിസ്റ്റ് തോമസ് ഈപ്പന്‍ എന്നിവര്‍ ക്ളാസെടുത്തു.
Sunday, March 11, 2012
റബര്‍ കര്‍ഷക സെമിനാര്‍ നാളെ
പാലോട്. പെരിങ്ങമ്മല ഇടവം റബര്‍ ഉല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് റീജനല്‍ റബര്‍ ബോര്‍ഡ്, കോട്ടയം റബര്‍ പരിശീലന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കര്‍ഷക സെമിനാര്‍ നാളെ പെരിങ്ങമ്മല പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടക്കും. 10ന് ഇടവം ആര്‍പിഎസ് പ്രസിഡന്റ് എന്‍. തുളസീദാസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് റബര്‍ ബോര്‍ഡ് പ്രൊഡക്ഷന്‍ കമ്മിഷണര്‍ എം. വേണുഗോപാലന്‍നായര്‍ വിഷയാവതരണം നടത്തും.
10.30നു നടക്കുന്ന സെമിനാറില്‍ കോട്ടയം റബര്‍ പരിശീലന കേന്ദ്രം ഡപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മിഷണര്‍ സണ്ണി വര്‍ഗീസ് ആമുഖ പ്രസംഗം നടത്തും. റബറിനെ ബാധിക്കുന്ന രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ കോട്ടയം റബര്‍ പരിശീലന കേന്ദ്രം സയന്റിസ്റ്റ് ഇ. എഡ്വിന്‍ പ്രേമും വളപ്രയോഗത്തെക്കുറിച്ച് അടൂര്‍ എണ്ണ പരിശോധന കേന്ദ്രത്തിലെ ശാസത്രജ്ഞന്‍ തോമസ് ഈപ്പനും ക്ളാസെടുക്കും.
Sunday, March 4, 2012
ജില്ലാ കൃഷിത്തോട്ടത്തില്‍ തൊഴില്‍ തര്‍ക്കം
ജില്ലാ കൃഷിത്തോട്ടത്തില്‍ സോഷ്യലിസ്റ്റ് ജനത എച്ച്.എം.എസ്. പ്രവര്‍ത്തകരെ സി.ഐ.ടി.യു.ക്കാര്‍ മര്‍ദിച്ചു _ മാതൃഭൂമി
പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം _ മലയാള മനോരമ
പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ രണ്ടു സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്റര്‍ യൂണിയനിലെ അംഗങ്ങളായ ആര്‍. തങ്കമണി(39), ജയന്തി( 43) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നത്തെ തുടര്‍ന്ന് മധ്യസ്ഥത വഹിക്കാനെത്തിയ ഫാം വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദിയോട് ബാലുവിനും മര്‍ദനമേറ്റുവെന്നും, സിഐടിയു, ഐഎന്‍ടിയുസി യൂണിയന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തൊഴിലാളികളെ മര്‍ദിച്ചതെന്നും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രശ്നക്കാരായ തൊഴിലാളികളെ പുറത്താക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസവേതനക്കാരായ തൊഴിലാളികള്‍ ഫാമില്‍ പ്രവേശിക്കുന്നതു ബിഡിഒ സായ്രാജ് തടഞ്ഞു. ഫാമില്‍ ദിവസവേതനക്കാരായ ഒരു വിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് മൂന്നു ദിവസത്തിലേറെയായി എച്ച്എംഎസ് നിയന്ത്രണത്തിലുള്ള തൊഴിലാളികള്‍ സമരത്തിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്ന് 12 തൊഴിലാളികള്‍ക്കു ജോലി നല്‍കാമെന്നു ബിഡിഒ ഉറപ്പു നല്‍കി.
ഈ തൊഴിലാളികള്‍ ഇന്നലെ ജോലിക്കിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഈ തൊഴിലാളികള്‍ ഫാം കൌണ്‍സില്‍
അംഗീകരിക്കാത്തവരാണെന്നും ബിഡിഒ വന്നു ചര്‍ച്ച ചെയ്ത ശേഷം മാത്രം ജോലി ചെയ്താല്‍ മതിയെന്നും പറഞ്ഞു സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ രംഗത്തു വന്ന് ഇവരുടെ പണി തടസ്സപ്പെടുത്തുകയായിരുന്നു. ഇരു വിഭാഗം തൊഴിലാളികള്‍ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്നാണു രണ്ടു വനിതകള്‍ക്കു പരുക്കേറ്റത്.
വനിതാ തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതായും കൃഷി അസിസ്റ്റന്റുമാരുമായി ചര്‍ച്ച നടത്തുകയായിരുന്ന ബാലുവിനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, പ്രസ്തുത തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിപ്പില്ലെന്നും അതു ഫാം കൌണ്‍സില്‍ അംഗീകരിച്ച ശേഷമായിരിക്കണമെന്നും സിഐടിയു കണ്‍വീനര്‍ സുന്ദരേശനും ഐഎന്‍ടിയുസി കണ്‍വീനര്‍ ആല്‍ബര്‍ട്ടും പറഞ്ഞു. 12 പേര്‍ക്ക് ജോലി നല്‍കാമെന്ന് ബിഡിഒ നല്‍കിയ ഉറപ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. കയ്യേറ്റത്തില്‍ ബോധരഹിതരായ രണ്ടു തൊഴിലാളികളെ ആദ്യം പാലോട് സിഎച്ച്സിയിലും പിന്നീട് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കി.
പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭാഗമായി വരുന്ന ബനാന നഴ്‌സറിയില്‍ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ സോഷ്യലിസ്റ്റ് ജനത നേതാക്കന്മാരേയും എച്ച്.എം.എസ്. തൊഴിലാളികളേയും മര്‍ദിച്ചു. പരിക്കേറ്റ സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റി അംഗം നന്ദിയോട് ബാലു, കേരളാ ഫാം വര്‍ക്കേഴ്സ് സെന്റര്‍ ജില്ലാ സെക്രട്ടറിയും ബനാന ജീവനക്കാരിയുമായ ആര്‍. തങ്കമണി, ജയന്തി എന്നിവരെ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാലോട് പോലീസ് സ്ഥലത്ത് പിക്കറ്റ് ഏര്‍പ്പെടുത്തി.
കാഷ്വല്‍ ലിസ്റ്റിലുള്ള തൊഴിലാളികളെ ജോലി ചെയ്യിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയായി എച്ച്.എം.എസ്. യൂണിയന്‍ സമരത്തിലായിരുന്നു. ബി.ഡി.ഒ. സായിരാജിന്റെ നിര്‍ദേശപ്രകാരം 12 പേരെ ഉള്‍പ്പെടുത്തി ജോലി ആരംഭിച്ച് കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ച് ബനാനയില്‍ പ്രവര്‍ത്തനം തുടങ്ങി.
എന്നാല്‍ ശനിയാഴ്ച രാവിലെ തൊഴിലാളികള്‍ പണിക്കിറങ്ങിയപ്പോള്‍ ഇടതുസംഘടനകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നു. ഈ സമയം ബി.ഡി.ഒ. ഇല്ലാത്തതിനാല്‍ കൃഷി അസിസ്റ്റന്റുമാരായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന നേതാക്കന്മാരെയും പ്രവര്‍ത്തകരേയുമാണ് സി.ഐ.ടി.യു.ക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. തലയ്ക്ക് അടിയേറ്റ് താഴെ വീണ തങ്കമണിയുടെ വയറിനും ചവിട്ടേറ്റു. ബോധരഹിതയായ ഇവരെ മറ്റ് ജീവനക്കാര്‍ ചേര്‍ന്നാണ് ആസ്പത്രിയിലാക്കിയത്. കേരളാ ഫാം വര്‍ക്കേഴ്‌സ് സെന്ററിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ നന്ദിയോട് ബാലു, മധ്യസ്ഥ ചര്‍ച്ചയ്ക്കായാണ് സ്ഥലത്തെത്തിയത്.
സോഷ്യലിസ്റ്റ് ജനതാ നേതാക്കളായ ചാരുപാറ രവി, മലയിന്‍കീഴ് ചന്ദ്രന്‍, നെടുമങ്ങാട് ബിജു, പെരിങ്ങമ്മല അജി എന്നിവര്‍ സ്ഥലത്തെത്തി ബി.ഡി.ഒയുമായി ചര്‍ച്ച നടത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസ വേതന തൊഴിലാളികള്‍ ആരും ബനാന നഴ്‌സറിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് നോട്ടീസ് പതിച്ചതായി ബി.ഡി.ഒ. സായിരാജ് പറഞ്ഞു.
പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം _ മലയാള മനോരമ
പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ തൊഴില്‍ തര്‍ക്കം അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ രണ്ടു സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്റര്‍ യൂണിയനിലെ അംഗങ്ങളായ ആര്‍. തങ്കമണി(39), ജയന്തി( 43) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്നത്തെ തുടര്‍ന്ന് മധ്യസ്ഥത വഹിക്കാനെത്തിയ ഫാം വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദിയോട് ബാലുവിനും മര്‍ദനമേറ്റുവെന്നും, സിഐടിയു, ഐഎന്‍ടിയുസി യൂണിയന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് തൊഴിലാളികളെ മര്‍ദിച്ചതെന്നും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രശ്നക്കാരായ തൊഴിലാളികളെ പുറത്താക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദിവസവേതനക്കാരായ തൊഴിലാളികള്‍ ഫാമില്‍ പ്രവേശിക്കുന്നതു ബിഡിഒ സായ്രാജ് തടഞ്ഞു. ഫാമില്‍ ദിവസവേതനക്കാരായ ഒരു വിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് മൂന്നു ദിവസത്തിലേറെയായി എച്ച്എംഎസ് നിയന്ത്രണത്തിലുള്ള തൊഴിലാളികള്‍ സമരത്തിലായിരുന്നു. വ്യാഴാഴ്ച ഇവര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്ന് 12 തൊഴിലാളികള്‍ക്കു ജോലി നല്‍കാമെന്നു ബിഡിഒ ഉറപ്പു നല്‍കി.
ഈ തൊഴിലാളികള്‍ ഇന്നലെ ജോലിക്കിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഈ തൊഴിലാളികള്‍ ഫാം കൌണ്‍സില്‍
അംഗീകരിക്കാത്തവരാണെന്നും ബിഡിഒ വന്നു ചര്‍ച്ച ചെയ്ത ശേഷം മാത്രം ജോലി ചെയ്താല്‍ മതിയെന്നും പറഞ്ഞു സിഐടിയു, ഐഎന്‍ടിയുസി തൊഴിലാളികള്‍ രംഗത്തു വന്ന് ഇവരുടെ പണി തടസ്സപ്പെടുത്തുകയായിരുന്നു. ഇരു വിഭാഗം തൊഴിലാളികള്‍ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടര്‍ന്നാണു രണ്ടു വനിതകള്‍ക്കു പരുക്കേറ്റത്.
വനിതാ തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതായും കൃഷി അസിസ്റ്റന്റുമാരുമായി ചര്‍ച്ച നടത്തുകയായിരുന്ന ബാലുവിനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായും ഫാം വര്‍ക്കേഴ്സ് സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, പ്രസ്തുത തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിപ്പില്ലെന്നും അതു ഫാം കൌണ്‍സില്‍ അംഗീകരിച്ച ശേഷമായിരിക്കണമെന്നും സിഐടിയു കണ്‍വീനര്‍ സുന്ദരേശനും ഐഎന്‍ടിയുസി കണ്‍വീനര്‍ ആല്‍ബര്‍ട്ടും പറഞ്ഞു. 12 പേര്‍ക്ക് ജോലി നല്‍കാമെന്ന് ബിഡിഒ നല്‍കിയ ഉറപ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. കയ്യേറ്റത്തില്‍ ബോധരഹിതരായ രണ്ടു തൊഴിലാളികളെ ആദ്യം പാലോട് സിഎച്ച്സിയിലും പിന്നീട് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ തൊഴിലാളികള്‍ പൊലീസില്‍ പരാതി നല്‍കി.
Saturday, March 3, 2012
അഗസ്ത്യാര്‍കൂട താഴ്‌വരയില്‍ പുതിയ ഇനം കുരുമുളക് ചെടി
വിതുര: അഗസ്ത്യ ഭഗവാന്റെ പൂങ്കാവനമായി അറിയപ്പെടുന്ന അഗസ്ത്യാര്‍കൂടത്തിന്റെ താഴ്‌വരയില്‍നിന്ന് സസ്യശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ കുരുമുളക് ഇനം ദേശീയ ശ്രദ്ധയിലേക്ക്. ഇപ്പോള്‍ രാജ്യത്ത് കൃഷിചെയ്തുവരുന്ന എല്ലാ ഇനങ്ങളെക്കാളും ഒരു മടങ്ങ് എരിവും എണ്ണസത്തുമുള്ള കുരുമുളക് ചെടിയാണ് അഗസ്ത്യമലയടിവാരത്ത് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 'പി.എം.എം.' എന്നു പേരിട്ട ഈ വന്യജാതിയെ നിലവിലെ ഇനങ്ങളുമായി സംയോജിപ്പിച്ച് അത്യുത്പാദന ശേഷിയുള്ള പുതിയ 'അവതാര'ത്തിനുവേണ്ടിയുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പി.ജി.ലതയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രജ്ഞരായ പി.ജെ.മാത്യു, കെ.ബി.രമേഷ് കുമാര്‍ എന്നിവരാണ് അഗസ്ത്യമലയിലെത്തി കുരുമുളക് വള്ളി തിരിച്ചറിഞ്ഞതും ഇപ്പോള്‍ ഗവേഷണത്തിന് ചുക്കാന്‍പിടിക്കുന്നതും. പുതുതായി കണ്ടെത്തിയ വന്യജാതിയില്‍ കുരുമുളക് മണികളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ മണികളുള്ള ഇനവുമായി സംയോജിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സസ്യശാസ്ത്രജ്ഞര്‍ അരിച്ചുപെറുക്കിയ മേഖലയാണ് അഗസ്ത്യാര്‍കൂടം. ഇവിടെ മാത്രം വളരാന്‍ കഴിയുന്ന ചെടിയായതിനാലാവണം 'പി.എം.എം.' അന്ന് കടല്‍ കടക്കാതിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
10 വര്‍ഷം മുമ്പ് കിലോയ്ക്ക് 65 രൂപ വിലയുണ്ടായിരുന്ന കറുത്ത പൊന്നിന് ഇപ്പോള്‍ 310 രൂപയായി. 2010-11 ല്‍ 383 കോടി രൂപ വിദേശനാണ്യമായി ഈ കറുത്തമുത്ത് നമുക്ക് നേടിത്തന്നു. എങ്കിലും കുരുമുളകിന്റെ നാടായ ഇന്ത്യ ഇന്ന് കയറ്റുമതിയില്‍ ഏറ്റവും പിന്നിലാണ്. ഉത്പാദനക്ഷമമായ കുരുമുളക് ഇനങ്ങളില്ലാത്തതാണ് ഇന്ത്യ നേരിടുന്ന പ്രശ്‌നം. അതുകൊണ്ടുതന്നെ അത്ഭുതങ്ങളുറങ്ങുന്ന അഗസ്ത്യാര്‍കൂടത്തു നിന്നുള്ള പുതിയ കുരുമുളക് വള്ളിയെ ഏറെ പ്രതീക്ഷയോടെയാണ് കാര്‍ഷികലോകം വീക്ഷിക്കുന്നത്.

Friday, March 2, 2012
പെരിങ്ങമ്മല ബനാന ഫാമിനു മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധ സമരം
പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ഒരുവിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിച്ചുവെന്നാരോപിച്ച് എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്ററില്‍ അംഗങ്ങളായ തൊഴിലാളികള്‍ ബനാന ഡവലപ്മെന്റ് ഒാഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ നേതാക്കളെത്തി നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കു പണി നല്‍കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.
പ്രസ്തുത തൊഴിലാളികളെ കാഷ്വല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും ഉറപ്പു ലഭിച്ചതായി നേതാക്കള്‍ പറഞ്ഞു. ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന 185പേരുടെ സീനിയോറിറ്റി ലിസ്റ്റില്‍നിന്നു 52പേരെ വിളിച്ചശേഷം വീണ്ടും അവരെ തന്നെ വിളിച്ചതാണു ലിസ്റ്റിലുള്ള മറ്റ് തൊഴിലാളികളെ ചൊടിപ്പിച്ചത്. സമരത്തെ തുടര്‍ന്നു നേതാക്കളായ ചാരുപാറ രവി, എം.എന്‍. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന, വലിയശാല നീലകണ്ഠന്‍, അജില്‍, ജി.ടി. ബാലു, പെരിങ്ങമ്മല അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. പാലോട് പൊലീസും സ്ഥലത്തെത്തി.
Thursday, March 1, 2012
ദേശീയ സസ്യോദ്യാനത്തില്‍ മാതൃകാ പശുവളര്‍ത്തല്‍
പാലോട്: ദേശീയ സസ്യോദ്യാനമായ പാലോട്ടെ ജെ.എന്‍. ടി.ബി.ജി.ആര്‍.ഐയില്‍ ജൈവവള പദ്ധതി പരിപോഷിപ്പിക്കുന്നതിന് മാതൃകാ പശുവളര്‍ത്തല്‍ കേന്ദ്രം കൂടി തുറക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. നബാര്‍ഡിന്റെ ധനസഹായത്തോടെ പുതുതായി തുടങ്ങിയ മാലിന്യ സംസ്‌കരണത്തിലൂടെ ജൈവവള നിര്‍മ്മാണം-പദ്ധതിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവളം സമ്പൂര്‍ണമാകണമെങ്കില്‍ ചാണകം ആവശ്യമാണ്. ഇതിനായി കൃഷിവകുപ്പ് ഉദ്യാനത്തില്‍ പത്ത് പശുക്കളെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നബാര്‍ഡിന്റെ ധനസഹായമായ പത്തുലക്ഷം ചെലവിട്ടാണ് പുതിയ പ്ലാന്റ് നടപ്പാകുന്നത്. മാലിന്യ സംസ്‌കരണത്തിന് പുത്തന്‍ പദ്ധതി തുറക്കുക വഴി സ്ഥാപനം മറ്റൊരു നേട്ടംകൂടി കൈവരിക്കുകയാണ്. ആധുനിക രീതിയില്‍ കാലിത്തൊഴുത്ത് പണികഴിപ്പിക്കുന്ന മുറയ്ക്ക് പശുക്കളെ നല്‍കും.
കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ജില്ലാ പഞ്ചായത്ത് അംഗം സോഫീതോമസ്, ബ്ലോക്ക് അംഗം ബി. പവിത്രകുമാര്‍, ഡയറക്ടര്‍ ഡോ. പി.ജി. ലത, ഡോ. എല്‍. ശശിധരന്‍, ഡോ. എല്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)