WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label History. Show all posts
Showing posts with label History. Show all posts

Monday, January 23, 2012

അഗസ്ത്യാര്‍കൂട സന്ദര്‍ശനം പുരോഗമിക്കുന്നു; ആരോരുമറിയാതെ അലന്‍ബ്രൗണ്‍


വിതുര: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം തിങ്കളാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. ബോണക്കാട് വരെ വാഹനത്തിലും തുടര്‍ന്ന് വനംവകുപ്പിന്റെ ഗൈഡുകള്‍ക്കൊപ്പവും അഗസ്ത്യമല കയറുന്നവര്‍, ഒന്നരനൂറ്റാണ്ട് മുമ്പ് ഈ സൗകര്യങ്ങളൊന്നുമില്ലാതെ മല കയറി ഒരു വാന നിരീക്ഷണ കേന്ദ്രം പണിത ജോണ്‍ അലന്‍ ബ്രൗണിനെ ഓര്‍ക്കുന്നതേയില്ല. തിരുവിതാംകൂര്‍ കണ്ട ഏറ്റവും മികച്ച ജ്യോതിശ്ശാസ്ത്രജ്ഞനുവേണ്ടി ഒരു ഓര്‍മ്മപ്പെടുത്തലും ഈ മേഖലയിലില്ല.

ആര്യനാട് ഗ്രാമപ്പഞ്ചായത്തിലെ മീനാങ്കലിനടുത്ത് കാട്ടില്‍ കുടില്‍ കെട്ടിയാണ് ഇരുനില കെട്ടിടത്തിന്റെ രൂപത്തില്‍ വാനനിരീക്ഷണ കേന്ദ്രം തടിയില്‍ ബ്രൗണ്‍ പണിതത്. പൂര്‍ണ രൂപത്തില്‍ നിലയം പൂര്‍ത്തിയാക്കിയശേഷം പൊളിച്ചടുക്കി ബോണക്കാട്ടുവരെ കാളവണ്ടിയില്‍ എത്തിച്ചു. ആദിവാസികളുടെ സഹായത്തോടെ തലച്ചുമടായി അഗസ്ത്യമലയിലും എത്തിച്ചു.

തിരുവനന്തപുരം ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായി 1852-ല്‍ ചുമതലയേറ്റതു മുതല്‍ സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൊടുമുടിയായ അഗസ്ത്യാര്‍കൂടം ബ്രൗണിന് ആവേശമായിരുന്നു. സിലോണ്‍ ആഡംസ് ബ്രിഡ്ജ് വരെ കാണാന്‍ കഴിയുന്ന തരത്തിലാണ് ബ്രൗണ്‍ അഗസ്ത്യമലയില്‍ നിലയം സ്ഥാപിച്ചത്. 1855 മുതല്‍ 1858 വരെ തുടര്‍ച്ചയായി ഇവിടെ നിന്ന് നിരീക്ഷണ പഠനങ്ങളും നടത്തി. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ തിരുവനന്തപുരം ഒബ്‌സര്‍വേറ്ററിയില്‍ സൂക്ഷിച്ചിരുന്ന 'മാഗ്‌നറ്റിക്കല്‍ ഒബ്‌സര്‍വേഷന്‍സ്' എന്ന പുസ്തകത്തില്‍ ഉണ്ട്.

1865-ല്‍ അലന്‍ബ്രൗണ്‍ ഇന്ത്യവിട്ടു. കൊടുങ്കാറ്റിലും പേമാരിയിലും വാനനിലയം നിലംപൊത്തി. 1879-ല്‍ മരിച്ച ബ്രൗണിന്റെ പഠനങ്ങളൊക്കെയും സ്‌കോട്ട്‌ലണ്ടില്‍ വിലപ്പെട്ട ശാസ്ത്രരേഖകളായി സൂക്ഷിച്ചിട്ടുണ്ട്. ബ്രൗണിന്റെ വാനനിരീക്ഷണ കേന്ദ്രം നിലനിന്നിരുന്ന സ്ഥലം സന്ദര്‍ശകര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പോലും അറിയാത്ത സ്ഥിതിയിലാണ് ഇവിടത്തെ അധികൃതരിപ്പോള്‍. അലന്‍ബ്രൗണിന് സ്മാരകമൊന്നും പണിതില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നനിലയം അഗസ്ത്യമലയില്‍ ഏതുഭാഗത്തായിരുന്നുവെന്ന് തിരിച്ചറിയാനെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് കഴിയണം.