WELCOME
Showing posts with label ജനശ്രീ. Show all posts
Showing posts with label ജനശ്രീ. Show all posts
Sunday, January 15, 2012
Tuesday, December 13, 2011
ജനശ്രീയുടെ മരച്ചീനി കൃഷിക്കു നൂറുമേനി വിളവ്
പാലോട്: ജനശ്രീ പെരിങ്ങമ്മല മണ്ഡലത്തിനു കീഴിലുള്ള ജവാഹര്‍ കോളനി സംഘത്തിന്റെ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് ബ്ളോക്ക് സ്ഥിരം സമിതി ചെയര്മാന് ബി. പവിത്രകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഗീതാപ്രിജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം ചെയര്മാന് ഇടവം ഷാനവാസ്, ടി. വേണുഗോപാലന്‍നായര്‍, കെ. ബാബു, ബിന്ദു, ലേഖ, കര്ഷകന് അപ്പുചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭൂമി പാട്ടത്തിനെടുത്താണു കൃഷിയിറക്കിയത്.
Wednesday, November 23, 2011
വാര്‍ഷികം ആഘോഷിച്ചു
വിതുര: ജനശ്രീമിഷന് പുളിച്ചാമല യൂണിറ്റ് നാലാം വാര്‍ഷികം മണ്ഡലം ചെയര്മാന് എം.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്. മോഹനന് നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി സുസ്മിതാ രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. ബിനു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീകലാ മോഹന്‍, വാര്‍ഡംഗം എസ്.എസ്. ഗീതാകുമാരി, ബി. പുരുഷോത്തമന് നായര്‍, എം.കരുണാകരന് നായര്‍,ബി.സതീശന് നായര്‍,അബ്ദുല്‍ സലാം, സതീശന് നായര്‍, ബി. സുശീല, ജ്യോതി, എസ്. തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി. മോഹനന് നായര്‍ (പ്രസിഡന്റ്), സി. ബിനു (സെക്രട്ടറി), സുജാചന്ദ്രന് (ഖജാന്‍ജി).
Subscribe to:
Posts (Atom)



