WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label പാങ്ങോട്. Show all posts
Showing posts with label പാങ്ങോട്. Show all posts

Saturday, November 22, 2014

ഭരതന്നൂരില്‍ വീണ്ടും വയല്‍ നികത്തല്‍ വ്യാപകം

ഭരതന്നൂര്‍: ഭരതന്നൂരില്‍ വീണ്ടും വയല്‍നികത്തല്‍ വ്യാപകമാകുന്നു. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, അയിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി നേരത്തെ വയലുകള്‍ നികത്തിയിരുന്നെങ്കിലും കുറച്ചുനാളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
രാത്രി പന്ത്രണ്ടുമണിയോടെ ആരംഭിക്കുന്ന നികത്തല്‍ പുലര്‍ച്ചെ നാലോടെയാണ് അവസാനിക്കുന്നത്. ഭരതന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ മണ്ണിട്ടതാണ് ഒടുവിലത്തെ സംഭവം. മൂന്നുംനാലും ടിപ്പറുകളിലായി ഒരുദിവസം രാത്രിതന്നെ നിരവധി ലോഡ് മണ്ണിട്ട് വയല്‍ നികത്തി കരയാക്കി മാറ്റിയിരിക്കും. ഭരതന്നൂര്‍ ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ കല്ലറ വരെയുള്ള ഏലായില്‍ ഇനി ഒന്നോ രണ്ടോ വയലുകള്‍ മാത്രമേ നികത്താന്‍ ബാക്കിയുള്ളൂ. പരാതിയുമായി റവന്യൂ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിക്കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാരേറ്റ്-പാലോട് പ്രധാന റോഡിന്റെ വശത്തായുള്ള ഈ നിയമലംഘനം പലപ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വയല്‍ നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് മഴവെള്ളം കെട്ടിനിന്ന് റോഡും ചെളിക്കളമായി മാറി. നിയമലംഘ

Thursday, August 14, 2014

നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ വനപാലകരെ ഏല്പിച്ചു

മിതൃമ്മല: മരപ്പട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി ഫോറസ്റ്റധികൃതര്‍ക്ക് കൈമാറി. മിതൃമ്മല നീറമണ്‍കടവ് വിജയന്റെ വെറ്റിലക്കൊടിക്ക് സമീപത്താണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിന്റെ വായ്ക്കുള്ളില്‍ മരപ്പട്ടിയുടെ വാല്‍മാത്രം പുറത്ത് കാണത്തക്കരീതിയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളംവെച്ചതോടെ മരപ്പട്ടിയെ ഉപേക്ഷിച്ച് പാമ്പ് സമീപത്തെ തോട്ടിലേക്കിറങ്ങി. ടിപ്പര്‍ ഡ്രൈവറായ അഭിലാഷ് എന്നയാളാണ് പാമ്പിനെ പിടികൂടിയത്. ഇതിനെ പാലോട്ട് നിന്നെത്തിയ വനപാലകര്‍ക്ക് കൈമാറി.

Monday, June 25, 2012

അംഗന്‍വാടി കെട്ടിടം നവീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് പരാതി


ഭരതന്നൂര്‍. തകര്‍ന്ന അംഗന്‍വാടിക്കെട്ടിടം നവീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. പ്രദേശവാസികള്‍ കന്നുകാലികളെ കെട്ടി തൊഴുത്തായി ഉപയോഗിക്കുന്നു. പാങ്ങോട് പഞ്ചായത്തിലെ മൈലമൂട് വാര്‍ഡിലെ വേലന്‍മുക്ക് 76-ാം നമ്പര്‍ അംഗന്‍വാടിയാണു നവീകരിക്കാന്‍ അധികൃതര്‍ മടിക്കുന്നത്.   

1992 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച അംഗന്‍വാടിയുടെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍ നശിച്ചതിനെത്തുടര്‍ന്ന് ഒടിഞ്ഞുതകര്‍ന്നു വീണ് ഒാടുകള്‍ നശിച്ച നിലയിലാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂര അപകടാവസ്ഥയിലായതിനെത്തുടര്‍ന്നു നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ കുട്ടികളെ സമീപത്തെ വീടുകളില്‍ ഇരുത്തി അംഗവന്‍വാടി പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഇരുപത്തിയഞ്ചോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.  

ചെങ്കുത്തായ സ്ഥലത്തു വന്‍തോതില്‍ പാറ അടുക്കി ഉയര്‍ത്തിയാണു കെട്ടിട നിര്‍മാണം നടത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് 30 അടിയോളം താഴ്ചയുള്ള താഴ്ന്ന സ്ഥലമാണ്. ഇവിടെ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. കുട്ടികള്‍ക്കു കളിക്കുന്നതിനായി വന്‍തുക ചെലവാക്കി സ്ഥാപിച്ച ഉപകരണങ്ങള്‍ മുറ്റത്തു തുരുമ്പെടുത്തു നശിക്കുന്നു. ഇവിടെയാണു നാട്ടുകാര്‍ കന്നുകാലികളെ കെട്ടി കുളിപ്പിക്കുന്നതും തീറ്റുന്നതും. കന്നുകാലികളെ കുളിപ്പിക്കാന്‍ അംഗന്‍വാടിയിലെ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്.  

അംഗന്‍വാടി
നവീകരിച്ചു സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തായും ആരോഗ്യ പരിപാടികളുടെ പ്രവര്‍ത്ത സെന്ററായും പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Saturday, June 9, 2012

ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു


ഭരതന്നൂര്‍ . വനമേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ, മാഞ്ചിയം എന്നിവ നട്ടുപിടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുകയും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫിസിന്റെ പരിധിയിലുള്ള കൊച്ചാലുംമൂട് കിഴക്കേറോഡ്,കാഞ്ചിനട, ഗാര്‍ഡ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണു രണ്ടാമതും തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമത്തിനു പുറമെ ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇവിടെ തൈകള്‍ നടന്നതിനുപകരം ഒൌഷധച്ചെടികള്‍ നടണമെന്നും ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടവര്‍ക്കു നിവേദനം നല്‍കിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നും വന്‍തോതില്‍ പ്രദേശത്തു തൈകള്‍ നടുന്നതിനായി എത്തിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.

പി.എം.റഹിം (ചെയര്‍മാന്‍),സലാഹുദ്ദീന്‍(കണ്‍വീനര്‍)എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ശക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു

Thursday, June 7, 2012

'നാഗമാണിക്ക്യം' പ്രദര്‍ശിപ്പിക്കുന്നു.

ശ്രീ വാവ സുരേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'നാഗമാണിക്ക്യം' ജൂണ്‍ 9 ശനിയാഴ്ച തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുന്നു. പ്രസ്ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 10.30 ന്. 

Sunday, June 3, 2012

പറണ്ടോട്ടപ്പന്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ

മിതൃമ്മല: പറണ്ടോട്ടപ്പന്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ സമാപിച്ചു. മിതൃമ്മല കത്തിതേയ്ക്കും പാറമംഗലത്ത് പുത്തന്‍വീട് കുടുംബാംഗങ്ങള്‍ 'ദേവീശ്രീകോവില്‍' നിര്‍മിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചു.

Monday, May 14, 2012

അവധിക്കാല ക്ലാസ്


പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ 14 ന് ആരംഭിക്കും.

ഭരതന്നൂര്‍: ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസുകാര്‍ക്കുള്ള അവധിക്കാല പരിശീലന ക്ലാസ് 14 ന് ആരംഭിക്കും.

Monday, May 7, 2012

ഒ(ര)ിയം കൊല രാജിക്കൊരുങ്ങുട്ട എം.എഹ്മ.എമാരെ പിന്തിരിപ്പിക്കാന്‍: പി സി വിഷ്ണുനാഥ്


വെഞ്ഞാറമൂട്: നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാജിക്ക് തയാറായി നിഹ്മക്കുട്ട രണ്ട് എം.എഹ്മ.എമാരെ പിന്തിരിപ്പിക്കാനും അവരെ ഭീഷണിപ്പെടുത്താനുമാണ് റവല്യൂഷണറി മാര്‍കിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ  കൊലപ്പെടുത്തിയതെട്ട് പി സി വിഷ്ണുനാഥ് എം.എഹ്മ.എ. യൂത്ത് കോണ്‍ഗ്രസ് യുവജനയാത്രക്ക് വെഞ്ഞാറമൂട്ടിഹ്മ നഹ്മകിയ സ്വീകരണ യോഗത്തിഹ്മ സംസാരിക്കുകയായിരുട്ടു ജാഥാ ക്യാപ്റ്റന്‍ കൂടിയായ വിഷ്ണുനാഥ്.
ടി പി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിലൂടെ വി എസ് അച്യുതാനന്ദാണ് ഈ കേസിലെ ഒട്ടാം പ്രതി.  പാര്‍ട്ടിക്കുള്ളിഹ്മ ആശയസമരവുമായി നിലയുറപ്പിച്ച അച്യുതാനന്ദന്‍ അഴിമതി കേസുകളിഹ്മ കുടുങ്ങിയപ്പോള്‍ കൂടയുണ്ടായിരുട്ടവരെ കയ്യൊഴിഞ്ഞ് ഔദ്യോഗിക നേതൃത്വത്തിന് കീഴടങ്ങി.ഇതോടെ ഒപ്പം നിട്ടവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുട്ടു. അതാണ് കൊലപാതകത്തിന് വഴി വച്ചത്. വെട്ട്കൊണ്ട, വെടികൊണ്ട, വെറിപൂണ്ട മൂട്ട് ജയരാജന്‍മാരാണ് കണ്ണൂരിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കുട്ടത്. ജാതി മത ശക്തികള്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുട്ടത് ഇനി യൂത്ത് കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിയിരിക്കുകയിണ്മട്ടും വിഷ്ണുനാഥ് പറഞ്ഞു. സ്വീകരണയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് തലേക്കുട്ടിഹ്മ ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഹിം പാങ്ങോട് അധ്യക്ഷത വഹിച്ചു. സി മോഹനചന്ദ്രന്‍, വി ടി ബഹ്മറാം, ഷറഫുദ്ദീന്‍, വിനോദ് കൃഷ്ണ, ഇ ഷംസുദ്ദീന്‍, രമണി പി നായര്‍, ആനക്കുഴി ഷാനവാസ്, അഡ്വ. അനിഹ്മകുമാര്‍, ആനാട് ജയന്‍ സംബന്ധിച്ചു.

Sunday, May 6, 2012

ഹര്‍ത്താല്‍: പാലോട്ട് ജനം വലഞ്ഞു

പാലോട്. യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍   പാലോട്ട് ജനം വലഞ്ഞു. ഹര്‍ത്താല്‍ അറിയാതെ യാത്രചെയ്തവരും കടകമ്പോളങ്ങളിലെത്തിയവരും ദുരിതത്തിലായി. രാവിലെ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലറങ്ങുകയും ചെയ്തെങ്കിലും പത്തു മണിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയുമായിരുന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പാലോട് ഡിപ്പോയിലെത്തി തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.

തെങ്കാശിയില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന കെഎസ്ആര്‍ടിസി ബസിനെ പാലോട്ട് തടഞ്ഞു. യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ബസ് ഡിപ്പോയിലൊതുക്കി. യാത്രക്കാര്‍ പാലോട് ജംക്്ഷനിലെ വിശ്രമ മന്ദിരത്തിലും കടത്തിണ്ണകളിലും അഭയം തേടി. വൈകിട്ടോടെയാണു യാത്ര പുനരാരംഭിച്ചത്.  ഹോട്ടലുകള്‍  പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതു യാത്രക്കാര്‍ക്ക് ആശ്വാസമായി.  നന്ദിയോട്, പെരിങ്ങമ്മല ഭാഗങ്ങളിലും കടകമ്പോളങ്ങള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. എന്നാല്‍, അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നു പൊലീസ് അറിയിച്ചു.

Saturday, May 5, 2012

കല്ലറയില്‍ ഗ്രാമം ഫിലിം സൊസൈറ്റിയുടെ സൗജന്യചലച്ചിത്ര ആസ്വാദന ക്യാമ്പ്


പാലോട്: ഗ്രാമം ഫിലിം സൊസൈറ്റി കല്ലറയില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് 20, 21 തീയതികളില്‍ ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുന്നു. സിനിമയുടെ സാങ്കേതികവും സൃഷ്ടിപരവുമായ വിഷയങ്ങളില്‍ ചലച്ചിത്രരംഗത്തെ പ്രശസ്തര്‍ നയിക്കുന്ന ക്ലാസുകള്‍, ലോകോത്തര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും വിലയിരുത്തലും പരിശീലനക്കളരി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14നും 20നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഗ്രാമം ഫിലിം സൊസൈറ്റി, കല്ലറ പി.ഒ, തിരുവനന്തപുരം 695 608 എന്ന വിലാസത്തിലോ gramamfilmQgmail.com ലോ 8891769339, 9846043613, 9747971308 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.

Tuesday, May 1, 2012

ആഴ്ചകളായി മേഖലയില്‍ വൈദ്യുതി ഇല്ല

പാങ്ങോട്. ആഴ്ചകളായി മേഖലയില്‍ വൈദ്യുതി ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ അടച്ചിടാന്‍ തയാറാകുന്നു. കല്ലറ കെഎസ്ഇബിയുടെ പരിധിയിലുള്ള പുലിപ്പാറ, പാങ്ങോട്, പഴവിള, അയിരൂര്‍, വണ്ടികിടക്കുംപൊയ്ക, തൃക്കോവില്‍വട്ടം, ഭരതന്നൂര്‍ എന്നിവിടങ്ങളിലാണ് ആഴ്ചകളായി തുടര്‍ച്ചയായി വൈദ്യുതി ഇല്ലാത്തത്. മിക്കപ്പോഴും പകല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈദ്യുതി തുടര്‍ച്ചയായി ലഭിക്കാറില്ലെന്നും രാത്രിയില്‍ പൂര്‍ണമായും പവര്‍കട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.

ഫ്ളവര്‍ മില്ലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യമാണെന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ ശീതീകരിച്ചു സൂക്ഷിക്കേണ്ട വിലകൂടിയ മരുന്നുകള്‍ നശിക്കുകയാണെന്നും ബേക്കറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുവെന്നും  കെഎസ്ഇബി അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി നീങ്ങുമെന്നും വ്യാപാരികള്‍ പറഞ്ഞു.    വൈദ്യുതി മുടക്കം വിളിച്ചുപറഞ്ഞാല്‍ അധികൃതര്‍ ചെവിക്കൊള്ളാറില്ലെന്നും  ഉന്നതാധികാരികള്‍ക്കു പരാതി നല്‍കിയാല്‍ പരാതി നല്‍കിയ മേഖലയിലെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനാല്‍ വണ്ടികിടക്കുംപൊയ്ക പ്രദേശത്തുനിന്ന്  ഉന്നത ഉദ്യോഗസ്ഥര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെന്നും ഇതില്‍ പ്രതിഷേധിച്ചു ചില ജീവനക്കാര്‍ എത്തി തിരുവനന്തപുരത്തുനിന്ന്
ആളെത്തി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും  അതുവരെ ഇവിടേക്കു വൈദ്യുതി ഉണ്ടായിരിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു. വൈദ്യുതി മുടക്കം തുടരുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുകയാണു നാട്ടുകാര്‍. ദിവസങ്ങള്‍ക്കു മുന്‍പു കല്ലറ മേഖലയിലുളളവര്‍ ശക്തമായ പ്രതിഷേധവുമായെത്തിയതു പൊലീസ് ഇടപെട്ടാണു പരിഹരിച്ചത്.  

ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതിനാലാണു പല സ്ഥലത്തും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയാത്തതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രദേശത്തെ പ്രശ്നം പരിഹരിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

Monday, April 30, 2012

വൈദ്യുതി മുടക്കം പതിവാകുന്നു


പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. പകല്‍ സമയങ്ങളില്‍ പോലും പലതവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.

പഞ്ചായത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി അഞ്ചുമിനിട്ട് പോലും തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്നാണ് പരാതി. വന്നുംപോയും നില്‍ക്കുന്ന അവസ്ഥയാണ്. ചില നേരങ്ങളില്‍ അമിത വൈദ്യുതി കടന്നു വരുന്നുതു നിമിത്തം ഗൃഹോപകരണങ്ങള്‍ നശിച്ചു പോകുന്നതായും പരാതിയുണ്ട്. ചെറുകിട സംരംഭങ്ങളെയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്.

Sunday, April 29, 2012

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍


പാലോട്: വിദേശത്ത് ജോലി നല്‍കാമെന്നുപറഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച നാലംഗസംഘത്തിലെ ഒരാളെ പാലോട് പോലീസ് അറസ്റ്റുചെയ്തു. കല്ലറ കുറ്റിമൂട് ദിനേശ് ഭവനില്‍ ദിനേശ് (35) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ദിനേശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ അനീഷ്, മണിക്കുട്ടന്‍, സുരേഷ് എന്നിവരെപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ സുരേഷും അനീഷും ബഹ്‌റിനിലാണ്.

വിദേശത്ത് ജോലിക്കായി റാന്നി സ്വദേശിനിയായ യുവതി 'ഫെയ്‌സ്ബുക്കി'ല്‍ നല്‍കിയിരുന്ന ബയോഡേറ്റ അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ സുഹൃത്ത് സുരേഷ് ബഹ്‌റിനില്‍ ഉണ്ടെന്നും ജോലി തരപ്പെടുത്തുമെന്നും ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് എത്താനും അറിയിച്ചു. നവംബര്‍ അവസാനത്തോടെ യുവതി തിരുവനന്തപുരത്തേക്ക് ഇന്റര്‍വ്യൂവിനായി വന്നു. കിളിമാനൂരില്‍വെച്ച് ദിനേശും സുരേഷും ഇവരെ കാറില്‍ കയറ്റി. തടര്‍ന്ന് ചടയമംഗലം, കടയ്ക്കല്‍, പാലോട്, പൊന്‍മുടി എന്നിവിടങ്ങളില്‍ കൊണ്ടുപോയി കാറിനകത്തുവെച്ചുതന്നെ പീഡിപ്പിച്ചു.

രാത്രിയില്‍ 10 മണിയോടെ കല്ലറ കുറ്റിമൂട്ടിലെ ദിനേശിന്റെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു. ഇവിടെവെച്ച് മണിക്കുട്ടനും ദിനേശും ഇവരെ പീഡനത്തിന് വിധേയമാക്കി. പിറ്റേന്ന് പുലര്‍ച്ചെ കിളിമാനൂരില്‍ കൊണ്ടുചെന്ന് സ്ത്രീയെ കോഴിക്കോട് ബസ്സില്‍ കയറ്റിവിട്ടശേഷം നാലു സുഹൃത്തുക്കളും പിരിഞ്ഞു. ഡിസംബര്‍ ആദ്യത്തോടെ പീഡനവിവരം പുറത്തുപറയുമെന്നും അന്നെടുത്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 2,30,000 രൂപ ഇവരില്‍നിന്നും തട്ടിയെടുത്തു.

ഇതിനിടെ മാനസിക പീഡനം സഹിക്കാതെ യുവതി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം വീട്ടിലറിയുന്നത്. തുടര്‍ന്ന് പൊന്‍മുടി എന്ന സ്ഥലപ്പേര് മാത്രം അറിയാമായിരുന്ന ഇവര്‍ പൊന്‍മുടി സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം എത്തി കേസ് നല്‍കി.

തുടര്‍ന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തിനെത്തുടര്‍ന്നാണ് സംഘത്തില്‍പ്പെട്ട ദിനേശിനെ തിരിച്ചറിയാന്‍ സാധിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി, പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു, എസ്.ഐ. ഷാഹുല്‍ഹമീദ്, ഷിഹാബ്, ഷിബു, ഭുവനചന്ദ്രന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Saturday, April 21, 2012

പാലോട്-കല്ലറ റോഡുപണിയില്‍ ക്രമക്കേട്; നാട്ടുകാര്‍ പണിതടഞ്ഞു

പാലോട്: ഒരു പതിറ്റാണ്ടിനുശേഷം പുനരുദ്ധാരണ പണികള്‍ ആരംഭിച്ച പാലോട്-കല്ലറ റോഡുപണിയില്‍ വ്യാപകമായ ക്രമക്കേടാരോപിച്ച് നാട്ടുകാര്‍ പണിതടഞ്ഞു. ഭരതന്നൂര്‍ ഗാര്‍ഡ്‌സ്റ്റേഷനും കരടിമുക്കിനുമിടയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഭരതന്നൂര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പണി തടഞ്ഞത്. പാലോട്-കല്ലറ റോഡില്‍ അയിരൂര്‍ ചാവര്കാവ് മുതല്‍ പാലോട് റെയിഞ്ച് ഓഫീസ് ജങ്ഷന്‍ വരെയുള്ള 8.5 കിലോമീറ്റര്‍ 1.88 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഈ പണിയിലാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തുവന്നത്.

സ്ഥിരം വെള്ളക്കെട്ടുള്ള കരടിമുക്ക് ഗാര്‍ഡ് സ്റ്റേഷന്‍ ഭാഗത്ത് ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ പണി നടത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാവിലെ 11.30-ഓടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പണി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ രണ്ടുതവണ സമയം നീട്ടിനല്‍കി. ഇതിലൂടെ അടങ്കല്‍ തുക പുനഃക്രമീകരിച്ച് നല്‍കിയതുവഴി കരാറുകാരന് മൂന്ന് ലക്ഷത്തില്‍പ്പരം രൂപ അധികമായി ലഭിച്ചതായും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

പണി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചതിലൂടെ റോഡ് തീര്‍ത്തും ദുര്‍ഘടമായി മാറിയിട്ടുണ്ട്. നടുവൊടിക്കുന്ന ഇ റോഡിലെ യാത്രയില്‍ ഒരുവര്‍ഷത്തിനിടെ രണ്ട് ഡസനിലധികം അപകടങ്ങളുണ്ടായി. ഏറ്റവുമൊടുവില്‍ ഭരതന്നൂര്‍ വണ്ടികിടക്കും പൊയ്ക സ്വദേശി എസ്. അജിത്ത് മരിച്ചത് കരടിമുക്കിലെ ഗട്ടറില്‍ ആട്ടോറിക്ഷ വീണ് മറിഞ്ഞാണ്.

നാട്ടുകാര്‍ റോഡ് പണി തടസ്സപ്പെടുത്തിയതറിഞ്ഞ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ., അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

Friday, April 13, 2012

മന്ത്രി അറിയുന്നുണ്ടോ; കാടിന്റെ മക്കളുടെ ദുരിതം

കല്ലറ: വനം വകുപ്പിന്റെ കടുംപിടിത്തം കാരണം തീരാദുഃഖത്തിലാണ് പാങ്ങോട് മൈലമൂട്, അഞ്ചാനക്കുഴിക്കര, കോലിഞ്ചി, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങള്‍. ഇവരുടെ സ്ഥലങ്ങളിലൂടെ കടന്നുപോകുംവിധം നിര്‍മ്മിക്കുന്ന റോഡിനും പാലത്തിനും എതിരെയുള്ള വനം വകുപ്പിന്റെ നിലപാടാണ് ദുരിതങ്ങള്‍ക്ക് കാരണം.

നിലവില്‍ ഇതുവഴിയുള്ള കാനനപാത പുനര്‍നിര്‍മ്മിച്ച് തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാനായിരുന്നു പദ്ധതി. 1,60,00,000 രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിവന്നത്.


ഇതിന്റെ ഭാഗമായി റോഡിന് വീതികൂട്ടുകയും സൈഡുവാളുകള്‍ കെട്ടുകയും ചെയ്തിരുന്നു. അരക്കോടിയോളം രൂപ ഇതിനകം റോഡുപണിക്കായി ചെലവിട്ടിരുന്നു. എന്നാല്‍, റോഡുപണി വനാതിര്‍ത്തിയില്‍ എത്തിയതോടെ വനപാലകര്‍ തടസവാദങ്ങളുമായി എത്തി. നിര്‍മ്മാണസാമഗ്രികള്‍ പോലും ഇവര്‍ അവിടെ ഇറക്കാന്‍ അനുവദിച്ചില്ല. മാത്രവുമല്ല വനമേഖലയില്‍ അനുമതിയില്ലാതെ വാഹനവുമായി പ്രവേശിച്ചതിന് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കാനും തുടങ്ങി. ഇതോടെ കരാറുകാരന്‍ പിന്‍വാങ്ങി.


പണി മുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. വനത്തിലൂടെയുള്ള ചെറിയ വഴിയാണ് പുറംലോകവുമായുള്ള ബന്ധത്തിന് ഏകമാര്‍ഗം. ചിപ്പന്‍ചിറയ്ക്കു സമീപം മൂന്നാറ്റുമുക്കില്‍ നിര്‍മ്മിക്കാനൊരുങ്ങിയ പാലത്തിന്റെ പണികളും വനപാലകര്‍ തടഞ്ഞു. ആറ്റിന്റെ ഇടുങ്ങിയ ഭാഗത്ത് വെട്ടിയിട്ട കാട്ടുതടിയിലൂടെയാണ് കാലങ്ങളായി ഇവിടത്തുകാര്‍ അക്കരെയെത്തുന്നത്. റോഡിന്റെ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇവിടത്തുകാര്‍ ബഹിഷ്കരിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു.

Thursday, April 12, 2012

കടത്തിണ്ണയില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകുന്നില്ലെന്നു പരാതി


പാങ്ങോട്. ശരീരഭാഗങ്ങള്‍ അഴുകി വ്രണമായി ദയനീയാവസ്ഥയില്‍ കടത്തിണ്ണയില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. മതിര സ്വദേശി സുകുമാരന്‍(65) ആണ് പാങ്ങോട് മാര്‍ക്കറ്റിലെ ഷോപ്പിങ് കോംപ്ളക്സില്‍ കടത്തിണ്ണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഒരു കാലിലെ മുറിവ് ഗുരുതരമാകുകയും വലിയ വ്രണമായി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുകയാണ്.

സമീപവാസികളായ കടയുടമകളാണ് ആഹാരവും മുറിവില്‍ ഒഴിക്കാന്‍ മരുന്നും നല്‍കുന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും ആശുപത്രിയിലെത്തിക്കാന്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഗുരുതര വ്രണങ്ങളോടെ നരകിക്കുന്ന ഇയാളെ  ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ കാരുണ്യം കാട്ടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Tuesday, April 10, 2012

പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഞ്ച് മണികഴിഞ്ഞാല്‍ ഡോക്ടറില്ല


പാലോട്: പാലോട് ഗവ. ആസ്​പത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത് 2009 ഡിസംബറില്‍. അതിനുമുമ്പ് പി.എച്ച്.സി. ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവിട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കിയപ്പോള്‍ അഞ്ച് മണികഴിഞ്ഞാല്‍ ഇവിടെയുള്ള രോഗികള്‍ അനാഥര്‍. അത്യാഹിതങ്ങള്‍ സംഭവിച്ച് ഇവിടെ എത്തുന്നവര്‍ക്ക് സ്വകാര്യ ആസ്​പത്രികളോ 18 കി.മീ. അകലെയുള്ള നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയോ ശരണം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി പാലോട്ടുകാര്‍ ഈ ദുരിതം അനുവഭിച്ചുതുടങ്ങിയിട്ട്. ഏഴ് ഡോക്ടര്‍മാര്‍വേണ്ട സ്ഥലത്തുള്ളത് ആകെ നാലുപേര്‍. ഇവര്‍ നാലുപേരും രാവിലെ 8ന് എത്തി 2ന് മടങ്ങും. ഒ.പി.യില്‍ വരുന്നത് 700 മുതല്‍ 900 വരെ രോഗികള്‍. കിടത്തിചികിത്സിക്കുന്നത് 70 മുതല്‍ 100 വരെ രോഗികളെ. ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേക പരിചരണയ്ക്ക് സംവിധാനങ്ങളില്ല. പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളും പരിമിതം.

മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്. കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാലോ, ആര്‍ക്കെങ്കിലും അപകടം പിണഞ്ഞാലോ സ്ഥിതി ദയനീയമാണ്. ഇവരെ അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസും ഇവിടെയില്ല.

ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത്, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള രോഗികള്‍ ഈ ആതുരാലയത്തിലാണ് ചികിത്സതേടി എത്തുന്നത്.

എന്‍.ആര്‍.എച്ച്.എം. വഴി കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ എത്തിക്കാം എന്ന അധികൃതരുടെ വാഗ്ദാനം മൂന്ന് വര്‍ഷമായി പ്രാവര്‍ത്തികമാകാതെ കിടക്കുന്നു. വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ക്ക് ഒരു കാരണം രാത്രികാലങ്ങളില്‍ സംഭവിക്കുന്ന ഇവിടുത്തെ ചികിത്സാ പിഴവാണെന്ന് നാട്ടുകാര്‍ പറയുന്നു.