വിതുര: പദ്മശ്രീ ലഭിച്ച ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ക്ക് വിതുരയില്‍ സ്വീകരണം നല്കി. വിതുര ഗവണ്മെന്റ് എച്ച്.എസ്.എസിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'സംഗമം 70-71' ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് രോഹിണി പി. വിജയന്നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടന് കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഹരീന്ദ്രന്‍നായര്‍ക്ക് ഉപഹാരം നല്കി. വട്ടപ്പാറ എസ്.യു.ടി. ആസ്പത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കല്‍ക്യാമ്പ് ചാരുപാറ രവി ഉദ്ഘാടനംചെയ്തു. മഹാരാജാസ് ബി.രാജന്, വിതുര ബേബി, കെ.പി.വാസുദേവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
WELCOME
Showing posts with label സ്വീകരണം. Show all posts
Showing posts with label സ്വീകരണം. Show all posts
Saturday, May 5, 2012
Wednesday, April 25, 2012
ബിഷപ് ധര്‍മരാജ് റസാലത്തിന് സ്വീകരണം നല്കി
പാലോട്. ന്യൂ പേരയം സിഎസ്ഐ ചര്‍ച്ചിന്റെ സഭാദിനാഘോഷ ഭാഗമായി ബിഷപ് റൈറ്റ് റവ. എ. ധര്‍മരാജ് റസാലത്തിനു സ്വീകരണം നല്കി. ഡിസ്ട്രിക്ട് ചെയര്മാന് റവ.ടി. ബെന്‍സന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിഷപ് മുഖ്യസന്ദേശം നല്കി. കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്, വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ഹരിശ്രീ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി, ജെ. സ്റ്റീഫന്‍സണ്‍, ഇ. ക്രിസ്റ്റഫര്‍, അജേഷ്, ക്ളമന്റ്, എം.ജയകുമാര്‍, സ്മിതാ ബിജുലാല്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ ചര്‍ച്ചില്‍ നടന്ന ബെല്‍, ടൈല്‍സ്, ക്വയര്‍ എന്നിവയുടെ പ്രതിഷ്ഠയിലും തിരുവത്താഴ സ്നാന ശുശ്രൂഷകളിലും ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.
Friday, April 13, 2012
പ്രശാന്തിനു വിതുരയില്‍ സ്വീകരണം നല്കി
വിതുര. സംസ്ഥാന യുവജന ക്ഷേമബോഡ് വൈസ് ചെയര്‍മാനായി നിയമിതനായ പി.എസ്. പ്രശാന്തിനു ജന്മനാടായ വിതുരയില്‍ ഗംഭീര സ്വീകരണം നല്കി. മണ്ഡലം പ്രസിഡന്റ് വി. അനിരുദ്ധന്നായരുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കെപിസിസി എക്സി. അംഗം കമ്പറ നാരായണന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വിതുരശശി, വട്ടപ്പാറ ചന്ദ്രന്, സി.എസ്. വിദ്യാസാഗര്‍, എന്‍. ജയമോഹന്, എസ്. കുമാരപിള്ള, ബി.ആര്.എം. ഷഫീര്‍, എന്‍. കൃഷ്ണന്‍കാണി, വി. കൃഷ്ണന്കുട്ടിനായര്, എന്‍. സുദര്ശനന്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ജില്ലാ പഞ്ചായത്തംഗം സോഫിതോമസ്, എസ്.എന്‍. ക്ളമന്റ്, മേമല വിജയന്, എല്‍.കെ. ലാല്റോഷിന്, എം.എസ്. സെല്വന്, ജി.ഡി. ഷിബുരാജ്, ഇം.എം. നസീര്‍, ഡി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)



