WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label വാര്‍ഷികം. Show all posts
Showing posts with label വാര്‍ഷികം. Show all posts

Friday, June 1, 2012

എ.എം.എസ്. യൂണിറ്റ് വാര്‍ഷികം


വിതുര: ആദിവാസി മഹാസഭ പൊടിയക്കാല യൂണിറ്റിന്റെ 12-ാമത് വാര്‍ഷികം പ്രസിഡന്റ് എ.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.എസ്.സുരേഷ് കുമാര്‍, എം.നാരായണന്‍, സുരേന്ദ്രന്‍ നാരകത്തിന്‍കുഴി, കല്ലാര്‍ മുരളീധരന്‍ കാണി, പാറുക്കുട്ടി കല്ലാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, വിദ്യാഭ്യാസ - ചികിത്സാ ധനസഹായവിതരണം, മുതിര്‍ന്നവരെ ആദരിക്കല്‍, അംഗത്വവിതരണം എന്നിവ നടന്നു. ഭാരവാഹികള്‍: എ.ശ്രീകുമാര്‍ (പ്രസിഡന്റ്), എസ്.ഷിബു (വൈസ് പ്രസിഡന്റ്), ആര്‍.ശ്രീകല (സെക്രട്ടറി), പി.സുധ (ജോയിന്റ് സെക്രട്ടറി), അരുവി (ഖജാന്‍ജി), മോഹന്‍ദാസ് (രക്ഷാധികാരി).

Monday, April 9, 2012

ഗ്രാമശ്രീ പുരുഷ സംഘം വാര്‍ഷികം ആഘോഷിച്ചു


പാലോട്. വലിയതാന്നിമൂട് ഗ്രാമശ്രീ പുരുഷ സ്വയംസഹായ സംഘത്തിന്റെ രണ്ടു ദിവസത്തെ വാര്‍ഷികം വൈവിധ്യ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ടി. നാഗഭൂഷണന്‍നായരുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍  പ്രമേഹ രോഗനിര്‍ണയ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, ബ്ളോക്ക് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമന്‍നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ഐഒബി മാനേജര്‍ പി.വി. മധുസൂദനന്‍ കല്ലിംഗല്‍ ഗ്രൂപ്പ് എംഡി: എം.ബി. ഷെഫിക് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ളോക്ക് പ്രസിഡന്റ് ബേബി സുലേഖ ഉദ്ഘാടനം ചെയ്തു. ഡാന്‍സ് മാസ്റ്റര്‍ അനന്തപുരം സുരേഷിനെ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആനാട് ജയന്‍, ബ്ളോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ ഉഷാ വിജയന്‍, അംഗം മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് അംഗം ഉദയകുമാര്‍,  സംഘം സെക്രട്ടറി ബി. പുരുഷോത്തമന്‍, ജോ. സെക്രട്ടറി വി. അശോകന്‍, ട്രഷറര്‍ എസ്. അശോക്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമം, കലാപരിപാടികള്‍ എന്നിവയും നടന്നു.

Monday, April 2, 2012

മരുതാമല എല്‍.പി.എസ്. വാര്‍ഷികം


വിതുര: മരുതാമല ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ വാര്‍ഷികം പി.ടി.എ പ്രസിഡന്റ് ജി. ഗിരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ദീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.കെ. പദ്മകുമാരി, സ്റ്റാഫ് സെക്രട്ടറി സിന്ധു, രോഷിത, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദ്ദീന്‍, അംഗങ്ങളായ ജി.ഡി. ഷിബുരാജ്, മറിയക്കുട്ടി, പൂര്‍വവിദ്യാര്‍ഥിയും രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ ജേതാവുമായ ആര്‍.എസ്. ജോണ്‍, മാലിനി, ആര്‍. ജയദേവന്‍, എല്‍. മധു, പി.ജെ. വിജയന്‍, എസ്. ഗോപകുമാര്‍, ശശികല, വത്സല, എം.പി.ടി.എ പ്രസിഡന്റ് സുനിത എന്നിവര്‍ സംസാരിച്ചു.