WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label മടത്തറ മേള. Show all posts
Showing posts with label മടത്തറ മേള. Show all posts

Sunday, April 8, 2012

മടത്തറ മേളയ്ക്ക് ഇന്നു തിരശീല വീഴും

പാലോട്. ഒന്‍പതു ദിനരാത്രങ്ങളായി മടത്തറ മേഖലയെ ഉല്‍സവ ലഹരിയിലാഴ്ത്തിയ കാര്‍ഷിക കലാ വ്യാപാര മേളയ്ക്ക് ഇന്നു തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എംപിമാരായ അഡ്വ.എ. സമ്പത്ത്, പീതാംബരക്കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മികച്ച കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും ആദ്യകാല വ്യാപാരിയെയും ആദരിക്കല്‍, മടത്തറ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിക്കു ധന സഹായ വിതരണം, നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, അവാര്‍ഡ് ദാനം  തുടങ്ങിയവ സമ്മേളനത്തിന്റ ഭാഗമായി നടക്കും. രാത്രി 10ന് മ്യൂസിക്കല്‍ മെഗാഷോ. വന്‍തിരക്കാണ് മേളയില്‍ അനുഭവപ്പെടുന്നത്.

Wednesday, April 4, 2012

മടത്തറ മേളയില്‍ തിരക്കേറുന്നു

പാലോട്. മടത്തറ മേളയ്ക്കു തിരക്കേറുന്നു. ഓര്‍ക്കിഡ് അടക്കമുള്ള ചെടികളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും കരകൌശല വസ്തുക്കളുടെയും സ്റ്റാളുകളുടെ സാനിധ്യം  മേളയിലുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്എന്നിവയും ആസ്വാദനം സമ്മാനിക്കുന്നു. വിവിധ പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും കലാപരിപാടികളുമൊക്കെയായി നല്ല ജന പങ്കാളിത്തത്തോടെയാണു മേള നടക്കുന്നത്. മേളയില്‍ നടന്ന ചലച്ചിത്ര വിചാര സദസ് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മടത്തറ ശശിയുടെ അധ്യക്ഷതയില്‍ വി.കെ. ജോസഫ്, കെ.ജി. മോഹന്‍കുമാര്‍ എന്നിവര്‍ ക്ളാസെടുത്തു. ചലച്ചിത്ര പ്രദര്‍ശനവും നടന്നു. മേളയില്‍ ഇന്നു രാത്രി സൂപ്പര്‍ മെഗാഷോ നടക്കും.

Tuesday, April 3, 2012

മടത്തറ മേളയില്‍ ഇന്ന് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം




പാലോട്. മടത്തറ മേളയില്‍ ഇന്നു തൊഴിലുറപ്പ് കുടുംബ ശ്രീ സംഗമം നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ കുസുമത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്യും. കില ഫാക്കല്‍റ്റി എം.പി. വേണുകുമാര്‍ ക്ളാസെടുക്കും. രാത്രി 10ന് ഗാനമേള.

Saturday, March 31, 2012

മടത്തറ മേളയ്ക്ക് തിരിതെളിഞ്ഞു


പാലോട്. മടത്തറ പൌരാവലി സംഘടിപ്പിക്കുന്ന കാര്‍ഷിക കലാ വ്യാപാരമേളയ്ക്കും വിനോദസഞ്ചാര ദശദിനാഘോഷത്തിനും തിരിതെളിഞ്ഞു. മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  മേള ചെയര്‍മാന്‍ മടത്തറ എ. അനിലിന്റെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ,  കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണപിള്ള,  ചലച്ചിത്ര സംവിധായകന്‍ തുളസീദാസ്, നടന്‍ ബൈജു, മേള ജനറല്‍ സെക്രട്ടറി എസ്. സലിം, സെക്രട്ടറി പി.എസ്. സാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി കലയപുരം ജംക്ഷനില്‍ നിന്നു ഗജവീരന്റെയും വനിതാ ശിങ്കാരിമേളത്തിന്റെയും  ബാന്‍ഡ്മേളത്തിന്റെയും  അകമ്പടിയോടെ  വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘോഷയാത്ര നടന്നു.