WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Thursday, July 5, 2012

മാലിന്യം: നന്ദിയോട് ചന്ത പുഴുത്തുനാറുന്നു

നന്ദിയോട്. മനുഷ്യ ജീവന്‍ അപഹരിച്ചു പനി താണ്ഡവമാടുമ്പോഴും  നന്ദിയോട് പഞ്ചായത്തിലെ ചന്തയ്ക്കകത്തെ  മാലിന്യ നിര്‍മാര്‍ജനം കടലാസില്‍ മാത്രം. മാലിന്യ കൂമ്പാരമായ ഇവിടെ  പുഴുത്തുനാറുകയാണ്. ഇത്തിരി ബ്ളീച്ചിങ് പൌഡര്‍ ഇടാനുള്ള നടപടികള്‍പോലും പഞ്ചായത്തോ ആരോഗ്യവകുപ്പോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. മാത്രമല്ല ഇവിടത്തെ അറപ്പുളവാക്കുന്ന ഓടയില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടു മാസങ്ങളായി ഇത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലുള്ള ഓടപോലും  മാലിന്യം നിറഞ്ഞ നിലയിലാണ്.  വിവിധ ജലാശയങ്ങളെ മലിനമാക്കുന്ന ഇത്തരം മാലിന്യകൂമ്പാരത്തെ കുറിച്ച് അടുത്തിടെ വാര്‍ത്തകളായെങ്കിലും കണ്ടഭാവമില്ല.

Sunday, June 17, 2012

വിതുരയില്‍ ഇന്ന് കാന്‍സര്‍ നിര്‍ണയക്യാംപ്


വിതുര.കഴക്കൂട്ടം സൈനിക സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെയും നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് വിതുര തലത്തൂതക്കാവ് സ്കൂളില്‍  സമഗ്ര വൈദ്യപരിശോധനയും കാന്‍സര്‍ നിര്‍ണയ ക്യാംപും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അധ്യക്ഷതവഹിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍സിസിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാംപിനു നേതൃത്വം നല്‍കും.

Friday, June 15, 2012

പേര് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍; പക്ഷേ ചികിത്സ ഉച്ചവരെ മാത്രം



പാലോട്: പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടും പാലോട് ആസ്​പത്രിയുടെ ദുരിതകാലം കഴിയുന്നില്ല. ആസ്​പത്രിയില്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഉള്ളത് ഉച്ചവരെ മാത്രം. നിലവാരം ഉയര്‍ത്തിയിട്ടും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും തസ്തിക സൃഷ്ടിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആസ്​പത്രി ജീവനക്കാര്‍ പറയുന്നു. രണ്ട് മണി കഴിഞ്ഞ് എന്തെങ്കിലും ചികിത്സ വേണ്ടവര്‍ 20. കി.മീ. അകലെ നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

സി.എച്ച്.സിയില്‍ ഏഴ് ഡോക്ടര്‍മാരും ഒരു സിവില്‍ സര്‍ജനുമാണ് വേണ്ടത്. എന്നാല്‍ ഇവിടെ നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇക്കാരണത്താല്‍ ഒരു മണിയോടെ ആസ്​പത്രിയുടെ പ്രവര്‍ത്തനം അവസാനിക്കും. ഡോക്ടര്‍മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇല്ലാത്തതിനാലാണ് പ്രശ്‌നം ഗുരുതരമായി തുടരുന്നത്. ജനപ്രതിനിധികള്‍ രണ്ടുവട്ടം ആരോഗ്യവകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

പെരിങ്ങമ്മല, നന്ദിയോട്, പറണ്ടോട്, വിതുര ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ആസ്​പത്രിയെ ആശ്രയിക്കുന്നത്. പനി ബാധിതരുടെ എണ്ണവും ക്രമാതീതമായി കൂടിയതോടെ പ്രതിദിനം 600 വരെ രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. പുതുതായി കുറെ കെട്ടിടങ്ങള്‍ കെട്ടിയിട്ടതൊഴിച്ചാല്‍ ആസ്​പത്രിയില്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ പുരുഷന്മാരുടെ വാര്‍ഡ് ആയി ഉപയോഗിക്കുന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലായി. ആസ്​പത്രി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് നിര്‍മിച്ച കെട്ടിടമാണിത്. 70 വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുവരുകള്‍ വിണ്ടുകീറി. എന്നിട്ടും 40-ലധികം രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കുന്നുണ്ട്.

ഗൈനക്കോളജി വിഭാഗത്തിനായി കെട്ടിയിട്ട കെട്ടിടം വര്‍ഷങ്ങളായി അടഞ്ഞുതന്നെ കിടക്കുന്നു. ആഴ്ചയിലൊരിക്കല്‍ ഗൈനക്കോളജി ഡോക്ടര്‍ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഈ ഡോക്ടര്‍ മറ്റൊരാസ്​പത്രിയില്‍ പണിയെടുക്കുന്നു. ശമ്പളം വാങ്ങാന്‍വേണ്ടി മാത്രമാണ് പാലോട് ആസ്​പത്രിയിലെത്തുന്നത്. അഞ്ച് ഡോക്ടര്‍മാരേയും മൂന്ന് ക്ലറിക്കല്‍ സ്റ്റാഫുകളെയും ഹൗസ്‌സര്‍ജന്‍സി ചെയ്യുന്ന ഏതാനും പേരെയും പാലോട് ആസ്​പത്രിയില്‍ നിയമിച്ചാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന ആശയം യാഥാര്‍ഥ്യമാകും. പക്ഷേ ആരോഗ്യവകുപ്പ് കനിയാതെ ഇതൊന്നും യാഥാര്‍ഥ്യമാകില്ലെന്ന് രോഗികളും ഇവിടത്തെ ജീവനക്കാരും പറയുന്നു.

Thursday, June 14, 2012

ഗവ. മാവേലി മെഡിക്കല്‍ഷോപ്പ് അനുവദിക്കണം


പാലോട്: ഗവ. ആസ്​പത്രി കേന്ദ്രമായി ഗവ. മാവേലി മെഡിക്കല്‍സ്റ്റോര്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് കേരളകോണ്‍ഗ്രസ്-ജേക്കബ്ബ് സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങമ്മല ത്രിവിക്രമന്റെ നേതൃത്വത്തില്‍ വാമനപുരം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിലാഷ് പനങ്ങോട്, ബിജു പാപ്പനംകോട്, എ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

Monday, June 11, 2012

സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല


പാലോട്. സര്‍ക്കാര്‍ ആശുപത്രിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശനിദശ മാറുന്നില്ല. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ലാത്തതാണ് ഇവിടെ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ട്. അഞ്ചു ഡോക്ടര്‍മാര്‍ ഉള്ളതില്‍ ഒരു ഡോക്ടര്‍ക്ക് 'ജോലി അവിടെയും കൂലി ഇവിടെയും എന്നതാണു സ്ഥിതി. ഒരു ലേഡി ഡോക്ടര്‍ വര്‍ക്ക് അറേജ്മെന്റില്‍ തൈക്കാട് ആശുപത്രിയിലാണു ജോലി നോക്കുന്നത്. എന്നാല്‍ ഡ്യൂട്ടി പാലോട് ആശുപത്രിയിലാണ്. ഇതുമൂലം ഇവിടെ പുതിയ നിയമനം നടത്താനും കഴിയുന്നില്ല.

ബാക്കി നാലു ഡോക്ടര്‍മാരുടെ ഡ്യൂട്ടി ഒരു മണിക്കു തീരും. പിന്നെയെത്തുന്ന രോഗികള്‍ക്ക് ഒന്നുകില്‍ താലൂക്ക് ആശുപത്രിയിലൊ ഡോക്ടര്‍മാരുടെ സ്വകാര്യ റൂമിലോ എത്തണം. നിത്യേന 500ലേറെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. കിടത്തി ചികില്‍സയില്‍ നൂറോളം രോഗികളുമുണ്ട്. ഇത്രയും രോഗികള്‍ ആശ്രയിക്കുന്ന മലയോര മേഖലയിലെ ആശുപത്രിയായിട്ടും വേണ്ടത്ര സൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തികഞ്ഞ അവഗണനയാണു ഫലം.

സിഎച്ച്സിയായി ഉയര്‍ത്തുമ്പോള്‍ ഒരു സിവില്‍ സര്‍ജന്‍ അടക്കം ഒന്‍പതു ഡോക്ടര്‍മാരും അതിനുവേണ്ട മറ്റ് ക്ളെറിക്കല്‍ സ്റ്റാഫുകളും വേണം മാത്രമല്ല മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ലിസ്റ്റില്‍ സിഎച്ച്സിയായി ഉയര്‍ത്തിയ ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവിടെ ജനപ്രതിനിധികളും
ത്രിതല പഞ്ചായത്തുകളുമൊക്കെ ചേര്‍ന്ന് അശാസ്ത്രിയമായ കുറെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെങ്കിലും നിലവില്‍ പുരുഷന്‍മാരുടെ വാര്‍ഡ് അപകട നിലയിലാണ്.

ആശുപത്രിയുടെ തുടക്കക്കാലത്തു നിര്‍മിച്ച കെട്ടിടം ചുവരുകള്‍ വിള്ളല്‍ വീണും ഓടുകള്‍ പൊട്ടി ചോര്‍ന്നും ബലക്ഷയത്തിലാണ്. പ്രസവ വാര്‍ഡിനായി നിര്‍മിച്ച കെട്ടിടം വെറുതെ കിടക്കുന്നു. ആശുപത്രിയുടെ ചുമതലയുള്ള  ബ്ളോക്ക് പഞ്ചായത്തും എച്ച്എംസി കമ്മിറ്റിയും അടിയന്തരമായി ഇടപ്പെട്ട് സിഎച്ച്സിയുടെ സൌകര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tuesday, June 5, 2012

നന്ദിയോടിനെ പച്ചപ്പിന്റെ കുട ചൂടിക്കാന്‍ ഉണ്ണിയുടെ ഒറ്റയാള്‍പ്പോരാട്ടം

ഇന്ന് ലോകപരിസ്ഥിതിദിനം


പാലോട്: ഗ്രാമചന്തകള്‍ അന്യമാകുന്ന ആധുനിക കാലത്തിലും നന്ദിയോട് ചന്തയേയും പട്ടണത്തേയും പച്ചപ്പിന്റെ കുടക്കീഴിലാക്കുക എന്നതാണ് കൃഷ്ണന്‍കുട്ടി എന്ന ഉണ്ണിയുടെ സ്വപ്നം. ചന്തയിലെ കച്ചവടക്കാരന്‍ കൂടിയായ ഉണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ലക്ഷ്യത്തിനായി അക്ഷീണം യത്‌നിക്കുന്നു. ഇദ്ദേഹം നട്ടുവളര്‍ത്തി പരിപാലിക്കുന്ന അന്‍പതിലധികം മരങ്ങളാണ് ഇപ്പോള്‍ ഇവിടെ തണല്‍ വിരിച്ചുനില്‍ക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ണി മരങ്ങള്‍നട്ട് വെള്ളം കോരിത്തുടങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവരും ഈ കഠിനവേനലില്‍ അല്പം തണല്‍ സ്വന്തമാക്കാന്‍ ഓടിയെത്തുന്നുണ്ട്. നാട്ടിലെ വികസനമെല്ലാം മരങ്ങളുടെ കടയ്ക്കല്‍ കോടാലി വെച്ച് മുന്നേറുമ്പോള്‍ ചന്തയുംപരിസരങ്ങളും ഹരിതാഭമാക്കുകയെന്ന ഉണ്ണിയുടെ വികസനസ്വപ്നം ലോകപരിസ്ഥിതി ദിനത്തില്‍ നാടിന് മാതൃകയാകുന്നു. കച്ചവടത്തിനിടയ്ക്ക് വീണുകിട്ടുന്ന സമയമെല്ലാം ഉണ്ണി ഓടിയെത്തുന്നത് ഈ മരച്ചോട്ടിലേക്കാണ്. ഉണ്ണി കച്ചവടത്തിനെത്തുമ്പോള്‍ ചന്തയില്‍ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.

ഇപ്പോള്‍ ചന്തയില്‍ മാത്രമല്ല കൃഷിഭവന്‍േറയും പട്ടണത്തിന്‍േറയും പലഭാഗങ്ങളിലും ഉണ്ണിയുടെ താമസസ്ഥലമായ പൗവ്വത്തൂര്‍ കവലയിലും എണ്‍പതിലധികം മരങ്ങള്‍ കാറ്റിലാടി നില്‍ക്കുന്നു.

ഉണ്ണി കച്ചവടക്കാരനായതും ലാഭം കൊതിച്ചിട്ടല്ല. സ്വന്തം കാര്‍ഷിക വിളകള്‍ വില്‍ക്കാനായി വിപണി തേടിയലഞ്ഞൊരു കാലമുണ്ടായിരുന്നു ഉണ്ണിക്ക്. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിന് നന്ദിയോട് കൃഷിഭവന്‍ കൂടി കൂട്ടായതോടെയാണ് നാടന്‍ ഉല്പന്നങ്ങള്‍ക്ക് മാത്രമായി കച്ചവടകേന്ദ്രം എന്ന ആശയം സാക്ഷാത്കരിച്ചത്. ഇന്ന് ഏത് കാര്‍ഷിക വിളയുമായി ഉണ്ണിയുടെ കടയിലെത്തുന്ന കര്‍ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടിവരില്ല.

ഇതിനെല്ലാം പുറമേയാണ് കരനെല്‍കൃഷിയടക്കമുള്ള സ്വന്തം കൃഷികള്‍. ചന്തയില്‍ നിന്നുള്ള മാലിന്യം തന്റെ വിളകള്‍ക്ക് ജൈവവളം കൂടിയാകുന്നതോടെ ഉണ്ണി ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം എന്ന ആശയവും സാധ്യമാക്കുന്നു.

അങ്ങനെ തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായി, കര്‍ഷകസ്‌നേഹിയായ കച്ചവടക്കാരനായി നല്ലൊരു ജൈവകര്‍ഷകനായി ഉണ്ണി നന്ദിയോട് ചന്തയില്‍ തന്നെയുണ്ട്.

നന്ദിയോട് ചന്തയില്‍ ഉണ്ണി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍. ഇന്‍സെറ്റില്‍ ഉണ്ണി

Friday, May 18, 2012

പെരിങ്ങമ്മലയില്‍ ശുചിത്വ ദിനം ആചരിച്ചു


പാലോട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കൊച്ചുവിള അന്‍സാരി, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍ നായര്‍, സുകുമാരി മനോഹരന്‍, പെരിങ്ങമ്മല പിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

സൗജന്യ മെഡിക്കല്‍ ക്യാമ്പ്


വിതുര: കെ.പി.എസ്.എം. കലാകായിക ക്ലബ്ബ്, വെട്ടുകാട് നിര്‍മല ആസ്​പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് 19ന് നടക്കും. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിതുര നാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പെന്ന് ക്ലബ്ബ് പ്രസിഡന്റ് ഹരിലാല്‍ അറിയിച്ചു. ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ആര്‍.ശ്രീജിത്ത്, ഗൈനക്കോളജിസ്റ്റ് ഡോ. ഉഷാ സദാശിവന്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ സൗജന്യ മരുന്നുവിതരണവും ഉണ്ടായിരിക്കും.

സൗജന്യ നേത്ര ക്യാമ്പ് 19ന്


വിതുര: കാരക്കോണം മെഡിക്കല്‍ കോളേജ്, ചായം റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 19ന് നടക്കും. ചായം ഭദ്രകാളീക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്യാമ്പ്. തിമിരരോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുനല്‍കുമെന്ന് ക്യാമ്പ് ഭാരവാഹികള്‍ അറിയിച്ചു.

Thursday, May 17, 2012

നന്ദിയോട്ട് മഴക്കാല പൂര്‍വ ശുചീകരണ പരിപാടിക്കു രൂപംനല്‍കി പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു  പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍  പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തെന്നൂരില്‍ കോഴിപ്പുര ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം


പാലോട്. തെന്നൂരില്‍ ജനവാസ മേഖലയിലും ക്ഷേത്രത്തിനു സമീപത്തും വ്യാവസായികാടിസ്ഥാനത്തില്‍ കോഴിപ്പുര ആരംഭിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ പരിസരവാസികളുടെ പ്രതിഷേധം ശക്തമായി. ഇതു സംബന്ധിച്ചു നാട്ടുകാര്‍ ഒപ്പിട്ട പരാതി പഞ്ചായത്തില്‍ നല്‍കി.

കോഴിപ്പുര ആരംഭിക്കുന്നതു മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ക്കും തെന്നൂര്‍ ജംക്്ഷനിലെ അനവധി കച്ചവട സ്ഥാപനങ്ങള്‍ക്കും, നിത്യേന തെന്നൂര്‍ മാടന്‍നട  ദേവീക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അലര്‍ജി അസുഖങ്ങള്‍ക്കു കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. അതുകൊണ്ട് ജനവാസ മേഖലയില്‍ കോഴിപ്പുര ആരംഭിക്കാന്‍ അനുമതി നല്‍കരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Saturday, May 12, 2012

വിതുരയില്‍ ആരോഗ്യ സെമിനാര്‍ 27ന്


വിതുര. ബാലജനസഖ്യം വിതുര യൂണിയന്‍, വിതുര ബാലഭവന്‍,സുഹൃത് സഖ്യശാഖ എന്നിവയുടെ നേതൃത്വത്തില്‍ മരുന്നും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി 27നു രാവിലെ പത്തിനു ബാലഭവനില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.മരുന്നിന്റെ അമിത ഉപയോഗംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍, മരുന്ന് കഴിക്കേണ്ട രീതി എന്നിവയെക്കുറിച്ചു ഡ്രഗ്സ് കണ്‍ട്രോളജിസ്റ്റ് (തിരുവനന്തപുരം) ശ്രീകുമാര്‍ ക്ളാസെടുക്കും.ആര്‍.സുധാകരന്‍ നേതൃത്വം നല്‍കും.പങ്കെടുക്കുന്ന സഖ്യംഗങ്ങള്‍ ബാലഭവനില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447128586.

Thursday, May 3, 2012

കോട്ടവരമ്പില്‍ മാലിന്യം തള്ളുന്നു


പാലോട്. പേരയം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം   മാലിന്യം തള്ളുന്നതു ദര്‍ശനത്തിനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thursday, April 12, 2012

കടത്തിണ്ണയില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകുന്നില്ലെന്നു പരാതി


പാങ്ങോട്. ശരീരഭാഗങ്ങള്‍ അഴുകി വ്രണമായി ദയനീയാവസ്ഥയില്‍ കടത്തിണ്ണയില്‍ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു പരാതി. മതിര സ്വദേശി സുകുമാരന്‍(65) ആണ് പാങ്ങോട് മാര്‍ക്കറ്റിലെ ഷോപ്പിങ് കോംപ്ളക്സില്‍ കടത്തിണ്ണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ഒരു കാലിലെ മുറിവ് ഗുരുതരമാകുകയും വലിയ വ്രണമായി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുകയാണ്.

സമീപവാസികളായ കടയുടമകളാണ് ആഹാരവും മുറിവില്‍ ഒഴിക്കാന്‍ മരുന്നും നല്‍കുന്നത്. പഞ്ചായത്ത് അധികൃതര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും ആശുപത്രിയിലെത്തിക്കാന്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഗുരുതര വ്രണങ്ങളോടെ നരകിക്കുന്ന ഇയാളെ  ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ കാരുണ്യം കാട്ടണമെന്നാണു നാട്ടുകാരുടെ ആവശ്യം.

പനിബാധിച്ച് രണ്ടാംക്ളാസ് വിദ്യാര്‍ഥി മരിച്ചു



വിതുര.പനിബാധിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടാംക്ളാസ് വിദ്യാര്‍ഥിനി തൊളിക്കോട് ആനപ്പെട്ടി അജിഭവനില്‍ എ.എസ്. ധനശ്രീ(7) മരിച്ചു. നെടുമങ്ങാട് ജോയിന്റ് റജിസ്ട്രാര്‍ ഒാഫിസിലെ ക്ളാര്‍ക്ക് എസ്. അജികുമാറിന്റെയും, ആനപ്പെട്ടി അംഗന്‍വാടി അധ്യാപിക വി. ശ്രീനന്ദിനിയുടെയും മകളാണ്. വിതുര ചാരുപാറ പൊന്‍മുടിവാലി സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിനിയാണ്. ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുകയായിരുന്നു.

Tuesday, April 10, 2012

പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അഞ്ച് മണികഴിഞ്ഞാല്‍ ഡോക്ടറില്ല


പാലോട്: പാലോട് ഗവ. ആസ്​പത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത് 2009 ഡിസംബറില്‍. അതിനുമുമ്പ് പി.എച്ച്.സി. ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവിട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കിയപ്പോള്‍ അഞ്ച് മണികഴിഞ്ഞാല്‍ ഇവിടെയുള്ള രോഗികള്‍ അനാഥര്‍. അത്യാഹിതങ്ങള്‍ സംഭവിച്ച് ഇവിടെ എത്തുന്നവര്‍ക്ക് സ്വകാര്യ ആസ്​പത്രികളോ 18 കി.മീ. അകലെയുള്ള നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയോ ശരണം.

കഴിഞ്ഞ മുപ്പത് വര്‍ഷമായി പാലോട്ടുകാര്‍ ഈ ദുരിതം അനുവഭിച്ചുതുടങ്ങിയിട്ട്. ഏഴ് ഡോക്ടര്‍മാര്‍വേണ്ട സ്ഥലത്തുള്ളത് ആകെ നാലുപേര്‍. ഇവര്‍ നാലുപേരും രാവിലെ 8ന് എത്തി 2ന് മടങ്ങും. ഒ.പി.യില്‍ വരുന്നത് 700 മുതല്‍ 900 വരെ രോഗികള്‍. കിടത്തിചികിത്സിക്കുന്നത് 70 മുതല്‍ 100 വരെ രോഗികളെ. ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേക പരിചരണയ്ക്ക് സംവിധാനങ്ങളില്ല. പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളും പരിമിതം.

മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്. കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാലോ, ആര്‍ക്കെങ്കിലും അപകടം പിണഞ്ഞാലോ സ്ഥിതി ദയനീയമാണ്. ഇവരെ അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസും ഇവിടെയില്ല.

ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത്, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള രോഗികള്‍ ഈ ആതുരാലയത്തിലാണ് ചികിത്സതേടി എത്തുന്നത്.

എന്‍.ആര്‍.എച്ച്.എം. വഴി കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ എത്തിക്കാം എന്ന അധികൃതരുടെ വാഗ്ദാനം മൂന്ന് വര്‍ഷമായി പ്രാവര്‍ത്തികമാകാതെ കിടക്കുന്നു. വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ക്ക് ഒരു കാരണം രാത്രികാലങ്ങളില്‍ സംഭവിക്കുന്ന ഇവിടുത്തെ ചികിത്സാ പിഴവാണെന്ന് നാട്ടുകാര്‍ പറയുന്നു.