WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label മാതൃക. Show all posts
Showing posts with label മാതൃക. Show all posts

Thursday, May 17, 2012

നന്ദിയോട്ട് മഴക്കാല പൂര്‍വ ശുചീകരണ പരിപാടിക്കു രൂപംനല്‍കി പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു  പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍  പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌പീക്കറുടെ സമ്മാനമായി ബസ് സര്‍വീസ്


വിതുര: അരുവിക്കര നിയോജകമണ്ഡലത്തിന് നിയമസഭാസ്​പീക്കര്‍ ജി. കാര്‍ത്തികേയന്റെ സമ്മാനമായി രണ്ട് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍. സ്ഥലം എം.എല്‍.എ കൂടിയായ അദ്ദേഹം ഗതാഗതവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസ് അനുവദിച്ചതെന്ന് സ്​പീക്കുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയില്‍ നിന്ന് തുടങ്ങിയ പത്തനംതിട്ട സര്‍വീസ് ബുധനാഴ്ച ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. 

ആര്യനാട് ഡിപ്പോയില്‍ നിന്നുള്ള ഗുരുവായൂര്‍ സര്‍വീസിന്റെ ഉദ്ഘാടനം 28ന് നടക്കും. എം.എല്‍.എ ഫണ്ടുപയോഗിച്ച് ഡിപ്പോയില്‍ പണിത മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 

Tuesday, May 15, 2012

മൂന്നാംവര്‍ഷം നാല് അവാര്‍ഡുകള്‍ ഇത് കഠിനപരിശ്രമത്തിന്റെ വിജയഗാഥ


പാലോട്: ഉഴുതുമറിച്ച വിളഭൂമിയിലേക്ക് വിത്തെറിയുമ്പോള്‍ അവര്‍ക്ക് തികഞ്ഞൊരു ലക്ഷ്യമുണ്ടായിരുന്നു. ഇത്തവണയും ഒന്നാംസ്ഥാനംതന്നെ നേടണം. വിളകള്‍ നൂറുമേനി വിളവ് നല്‍കി. സീഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാലയത്തിന് നാല് അവാര്‍ഡുകളും. ഇതിന്റെ സന്തോഷത്തിലാണ് നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും.

'മാതൃഭൂമി' സീഡ് പുരസ്‌കാരത്തില്‍ ഊര്‍ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാര്‍ഡ്, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ 'ഹരിതവിദ്യാലയ' അവാര്‍ഡ്, ബസ്റ്റ് ടീച്ചര്‍, ജെം ഓഫ് സീഡ് അവാര്‍ഡുകള്‍ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി ജവഹര്‍ നവോദയ വിദ്യലയത്തിനെത്തേടി എത്തിയത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നവോദയ ഹരിതവിദ്യാലയ പുരസ്‌കാരം നിലനിര്‍ത്തുന്നത്. ഇത്തവണ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന അധ്യാപകന്‍ എന്‍. വിജയകുമാറിനാണ് ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്. നെല്‍കൃഷിയുടെ അപചയം, നഷ്ടമാകുന്ന നാടന്‍പൂക്കള്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ നടത്തിയ എസ്. ഹരികൃഷ്ണന്‍ ജെം ഓഫ് സീഡ് പുരസ്‌കാരത്തിനും അര്‍ഹനായി.

പാചകത്തിന് നീരാവി ഉപയോഗപ്പെടുത്തുന്ന സ്റ്റീം കുക്കിങ്, മാലിന്യത്തില്‍ നിന്നുള്ള ബയോഗ്യാസ്, വൈദ്യുതി ലാഭിക്കുന്നതിന് വിദ്യാലയത്തിലാകെ സി.എഫ്. ലാമ്പുകള്‍, പ്ലാസ്റ്റിക്‌രഹിത വിദ്യാലയം എന്നീ പദ്ധതികള്‍ നടപ്പിലാക്കി. അഗതികള്‍ക്ക് വസ്ത്രങ്ങളും ധാന്യകിറ്റുകളും വിതരണംചെയ്തു. ഗ്രാമീണ തൊഴിലുറപ്പിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മൂന്നുഘട്ടങ്ങളിലായി വിളയിച്ചെടുത്ത പച്ചക്കറികള്‍ സമീപവിദ്യാലയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പരിസരവാസികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ കീടനാശിനികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. ഓല, കവുങ്ങിന്‍പാള എന്നിവയില്‍ നിന്നും പരമ്പരാഗത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങി. സ്‌കൂളിനാവശ്യമായ പച്ചക്കറിയുടെ 80 ശതമാനം സ്വന്തമായി ഉത്പാദിപ്പിച്ചു. ഇങ്ങനെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് നവോദയ ഇത്തവണ മുന്നേറിയത്.

മൂന്നാംവര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ തങ്ങളുടെ വിദ്യാലയത്തിന് നാല് അവാര്‍ഡുകള്‍ കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും നവോദയാ പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരനും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാറും പറഞ്ഞു.

Thursday, May 10, 2012

യന്ത്രവത്കൃത ഈറ്റ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വിതുര: ഈറ്റത്തൊഴിലാളികള്‍ക്ക് യന്ത്രസഹായത്തോടെ തൊഴില്‍ സാധ്യമാക്കുന്ന സംരംഭം വിതുരയില്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിനുകീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രമാണ് ഗ്രാമപ്പഞ്ചായത്തിലെ മണിതൂക്കി ആദിവാസി കോളനിയില്‍ പദ്ധതി തുടങ്ങിയത്. സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരുടെ അസാന്നിധ്യത്തില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ അധ്യക്ഷനായി. പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ ജി.ഡി.ഷിബുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എന്‍.സതീശന്‍, മാനേജര്‍ ഇ.സലാഹുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ശകുന്തള, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എസ്.സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, May 7, 2012

നാടിനു അഭിമാനം; ഫൈറ്റേഴ്‌സിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


പാലോട്: നന്ദിയോട് പച്ച നീന്തല്‍ക്കുളത്തില്‍ നടന്ന തിരുവനന്തപുരം ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 128 മത്സരങ്ങളില്‍നിന്നായി 655 പോയിന്റ് നേടി 35 ക്ലബ്ബുകളെ പിന്നിലാക്കി നന്ദിയോട് ഫൈറ്റേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വെമ്പായം പുലരി ക്ലബ്ബാണ് 636 പോയിന്റുമായി തൊട്ടുപിന്നില്‍. സമാപനദിവസമായ ഞായറാഴ്ച അഞ്ച് റെക്കോഡുകള്‍ പിറന്നു. ഇതോടെ നാല് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആകെ റെക്കോഡുകളുടെ എണ്ണം പതിനെട്ടായി. 50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ എസ്. സുനീഷ് (ട്രാക്ക്-കരുമം), 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ സേബാപോള്‍ (സായി, എല്‍.എന്‍.സി.പി.), 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ജലാല തസ്‌നിം (കെ.എ.സി.), 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ നന്ദന (കെ.എ.സി) എന്നിവരാണ് അവസാനത്തെ റെക്കോഡ് വിജയികള്‍.

വാട്ടര്‍പോളോ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ പിരപ്പന്‍കോട് ഡോള്‍ഫിനാണ് കപ്പ് കരസ്ഥമാക്കിയത്. 1300 നീന്തല്‍താരങ്ങള്‍ മത്സരിച്ച ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട് ഡോള്‍ഫിനിലെ എസ്.എസ്.വൈശാഖും നന്ദിയോട് ഫൈറ്റേഴ്‌സിലെ രാഖി ഐ.വിയും ഏറ്റവും വേഗതയേറിയ നീന്തല്‍താരങ്ങളായി. 4x100 മീറ്റര്‍ റിലേ മത്സരങ്ങളിലും നന്ദിയോട് ഫൈറ്റേഴ്‌സാണ് ആധിപത്യം സ്ഥാപിച്ചത്. ആരതി, അഖില, മന്യമനോഹരന്‍, രാഖി ഐ.വി. എന്നിവരാണ് റിലേ ടീമിലെ അംഗങ്ങള്‍.

കാഴ്ചക്കാര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരു പോലെ ആവേശം പകര്‍ന്നതായിരുന്നു മത്സരം. അവസാനനിമിഷം വരെ മാറി മറിഞ്ഞുനിന്ന പോയിന്റ് നിലയില്‍ 19 പോയിന്റിന്റെ വ്യത്യാസത്തിലാണ് നന്ദിയോട് ഫൈറ്റേഴ്‌സ് ആധിപത്യമുറപ്പിച്ചത്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരം രണ്ട് പ്രാവശ്യം നടത്തേണ്ടിവന്നു. ആദ്യ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും റഫറിമാരുടെ പാകപ്പിഴമൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നന്ദിയോട് ഫൈറ്റേഴ്‌സിലെ അഭിജിത്തിന്റെ അപ്പീലിന്മേലാണ് രണ്ടാമതും മത്സരം നടത്തിയത്.
അപ്പോഴും അഭിജിത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. നീന്തല്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി സെല്‍വന്‍ ട്രോഫികള്‍ നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്രന്‍ നായര്‍, സെക്രട്ടറി മുരളീധരന്‍, നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്‍. ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു മധുസൂദനന്‍. വാര്‍ഡ് അംഗം പുലിയൂര്‍ ജി.പ്രകാശ്, കേശവന്‍ നായര്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. 25,26,27 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.യില്‍ നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ടീമംഗങ്ങളെ ഇവിടെ നിന്നും തിരഞ്ഞെടുത്തു.

Saturday, April 7, 2012

ക്ഷേത്രത്തിന്റെ മാതൃക സന്ദര്‍ശകരുടെ മനം കവരുന്നു

പച്ച ഉത്സവത്തോടനുബന്ധിച്ച് പച്ച മുടുമ്പില്‍ ഒരുക്കിയ ക്ഷേത്രത്തിന്റെ മാതൃക സന്ദര്‍ശകരുടെ മനം കവരുന്നു.. ചിത്രം : ജഗ്ഗു അനീഷ്

Friday, April 6, 2012

നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു

പാങ്ങോട്. നാട്ടുകാര്‍ ശ്രമദാനമായി റോഡ് നിര്‍മിച്ചു. പാങ്ങോട്-ചിതറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന താഴേപാങ്ങോട് മതിര റോഡാണു നാട്ടുകാര്‍ സൌജന്യമായി നിര്‍മിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കുകയായിരുന്നു. സഹകരണ റോഡ് എന്നു നാമകരണം ചെയ്തു പഞ്ചായത്ത് അംഗങ്ങള്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ചു. അഷറഫ്,അബ്ദുല്‍ കരീം, പ്രസന്ന എന്നിവര്‍ പങ്കെടുത്തു.

Tuesday, April 3, 2012

സഹൃദയ ഗ്രന്ഥശാലയില്‍ മാതൃകാ യൂത്ത് ക്ളബ് ഉദ്ഘാടനം ചെയ്തു



പാലോട്. പാലുവള്ളി നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. സഹൃദയാ  പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും ക്ഷേമ പദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാ വിജയനും  നിര്‍വഹിച്ചു മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് അംഗം പി.ആര്‍. സുമ, സഹൃദയാ സെക്രട്ടറി ചൂടല്‍ജോണി, ഡി. രാജേഷ്, ക്ളീറ്റസ് തോമസ്, റൂബി ഹെലന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. പെന്‍ഷന്‍ ഏകീകരണവും പ്രായവര്‍ധനയും ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു.

Saturday, March 31, 2012

പാലുവള്ളിയില്‍ മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്ന്


പാലോട്. പാലുവള്ളി സഹൃദയ ഗ്രന്ഥശാലയ്ക്കു നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്നു നടക്കും. നാലിനു സഹൃദയാ  പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും, ക്ഷേമപദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് അംഗം എം.എസ്. ഷാജിയും നിര്‍വഹിക്കും. വൈകുന്നേരം ആറിനു 'പെന്‍ഷന്‍ ഏകീകരണവും പെന്‍ഷന്‍പ്രായ വര്‍ധനയും: ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദം നടക്കും.

Sunday, March 11, 2012

കൂട്ടുകാരന് കുരുന്നുകളുടെ കൈത്താങ്ങ്


കല്ലറ: കൂട്ടുകാരനെ രോഗദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പാങ്ങോട്  കെ.വി.യു.പി.എസിലെ കുട്ടികള്‍ സമാഹരിച്ച തുക കൈമാറി. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാഹുല്‍രാജിന്‍െറ പിതാവ് രാജശേഖരന്‍ ഏറ്റുവാങ്ങി.
കാന്‍സര്‍ ബാധിച്ച് ചികിത്സക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രാഹുല്‍രാജിനുവേണ്ടി 2,60,238 രൂപയാണ് കുട്ടികള്‍ സമാഹരിച്ചത്. കുട്ടികള്‍ക്കുവേണ്ടി അഡ്വ. എല്‍.എ. ഹാഷിമാണ് തുക കൈമാറിയത്.
പാലോട് ബി.പി.ഒ ജി. മോഹന്‍ കുമാര്‍, പി.ടി.എ പ്രസിഡന്‍റ് എം.എ. ഹക്കീം, ബി.ആര്‍.സി പരിശീലകന്‍ ശിവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Saturday, March 10, 2012

വയോജനങ്ങള്‍ക്ക് ആശ്വാസമായി പുനര്‍ജനി പദ്ധതി


പാലോട്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടു വാമനപുരം ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പുനര്‍ജനി വയോജന പദ്ധതിയുടെ ഭാഗമായുള്ള ആയുര്‍വേദ മരുന്നിന്റെ വിതരണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രികള്‍ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി അതത് പഞ്ചായത്തുകളില്‍ നിന്നു ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക്  ആശുപത്രികളില്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശാനുസരണം 1000 രൂപയുടെ മരുന്നും  സൌജന്യമായി ലഭിക്കുന്നതാണു പദ്ധതി. രോഗമില്ലാത്തവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് ലഭിക്കും.

മാലിന്യം തള്ളിയ കാറിനെതിരെ പൊലീസില്‍ പരാതി നല്‍കി


പാലോട്. നന്ദിയോട് പഞ്ചായത്തിലെ പയറ്റടി റോഡരികില്‍ ഇന്നലെ രാവിലെ കോഴി മാലിന്യം തള്ളിയ ശേഷം കടന്ന കാറിന്റെ നമ്പര്‍ രേഖപ്പെടുത്തി പയറ്റടി വിജയവിലാസത്തില്‍ പി.ജി. ഷൈജു പാലോട് പൊലീസില്‍ പരാതി നല്‍കി.

Thursday, March 1, 2012

മീഡിയയില്‍ നദീതീരത്തു പരിസ്ഥിതി സമ്മേളനം


പാലോട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ദേശീയ പരിസ്ഥിതി ബോധവല്‍കരണ പരിപാടിയുടെ ഭാഗമായി നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ നേതൃത്വത്തില്‍ വാമനപുരം നദിയിലെ ചെല്ലഞ്ചി സപ്തപുരം കടവിനു സമീപം നടന്ന സമ്മേളനം ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.എസ്. മോഹനന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്റ്റര്‍ എസ്. വിജയകുമാരന്‍ നായര്‍, ജി. അശോക് കുമാര്‍, എസ്. അനില്‍കുമാര്‍, ഷെഫി പാങ്ങോട്, ജി.ആര്‍. ഹരി, മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ സംസ്ഥാന സ്കൂള്‍ പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂര്‍വ വിദ്യാര്‍ഥി ഡി.എം. ശ്യാമയെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. നദീതീര ജൈവ സംരക്ഷണം എന്ന വിഷയത്തില്‍ പ്രഫ. അബ്ദുല്‍ അയൂബ് ക്ളാസ് നയിച്ചു. മരം വച്ചുപിടിപ്പിക്കല്‍, പ്രസംഗം, ക്വിസ്, ചിത്രരചന, ഡോക്കുമെന്ററി പ്രദര്‍ശനം, സാലി പാലോടിന്റെ ഫോട്ടോ പ്രദര്‍ശനം എന്നിവയും നടന്നു.  ചെല്ലഞ്ചി സപ്തപുരം കലാഗ്രാമം, ഇക്ബാല്‍ കോളജ് ബോട്ടണി വിഭാഗം, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റ് എന്നിവയുടെ സഹകരണവും പരിപാടിയിലുണ്ടായിരുന്നു.

പൊലീസിന്റെ ജനമൈത്രി സൌഹാര്‍ദ സമിതി മാതൃകയാവുന്നു



പാലോട്. ജനമൈത്രി പൊലീസിന്റെ ഭാഗമായി പാലോട് പൊലീസിനു കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ രൂപീകരിച്ച ജനമൈത്രി സൌഹാര്‍ദ സമിതികളുടെ പ്രവര്‍ത്തനംമാതൃകയാവുന്നു. പ്രസ്തുത കോളനികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പൊലീസ് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതും, തീര്‍ത്തും അവശതയനുഭവിക്കുന്നവര്‍ക്കു  ധനസഹായം നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്. അര്‍ഹതയുള്ളവര്‍ക്കു കിട്ടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

പൊലീസിനോടു  പരാതികള്‍ തുറന്നു പറയാനുള്ള പൊതുവേദി കൂടിയാണു സമിതികള്‍ എന്നതു പ്രാധാന്യം അര്‍ഹിക്കുന്നു.  പാലോട് പൊലീസിനു കീഴില്‍ നന്ദിയോട്, പെരിങ്ങമ്മല, പഞ്ചായത്തുകളിലെ കോളനികളെ അഞ്ചു മേഖലകളായി തിരിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒാരോ മേഖലയുടെയും ചുമതല നല്‍കിയാണു സമിതികള്‍ ചേരുന്നത്. സമിതി അംഗങ്ങളില്‍ നിന്നു രൂപീകരിക്കുന്നവര്‍ ചേര്‍ന്നാണു ധനസഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്.

നന്ദിയോട് പഞ്ചായത്തിലെ മാങ്കുഴി, ഭദ്രന്‍വച്ചപാറ, കിടാരക്കുഴി എന്നീ പട്ടികവര്‍ഗ കോളനികളില്‍ നിന്നു തിരഞ്ഞെടുത്ത അവശതയനുഭവിക്കുന്ന ആറുപേര്‍ക്കു ഭദ്രന്‍വച്ചപാറയില്‍ നടന്ന ചടങ്ങില്‍ പാലോട് എസ്ഐ: വി. ബൈജു സഹായം വിതരണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരായ ബീറ്റ് ഓഫിസര്‍ അയൂബ്, അസിസ്റ്റന്റ് ഓഫിസര്‍  ജിഷി, സിനിലാല്‍, സൌഹാര്‍ദ സമിതി അംഗങ്ങളായ രഘു കാണി, ബാലകൃഷ്ണന്‍ കാണി എന്നിവര്‍ സംബന്ധിച്ചു.

Wednesday, February 29, 2012

റെയ്ഞ്ച് ആപ്പീസ് കവല വ്രിത്തിയാക്കുന്നു.

ഗ്രീന്‍വാലി റെസിഡന്റ്സ് അസോസിയേഷന്‍ പാലോട് റെയ്ഞ്ച് ആപ്പീസ് കവല വ്രിത്തിയാക്കുന്നു.

കിണറ്റില്‍ വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി


വിതുര: കിണറ്റില്‍വീണ കാട്ടുപന്നിയെ അഗ്‌നിശമനസേനയെത്തി രക്ഷപ്പെടുത്തി. കല്ലാര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളിനു സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. പുതുതായി കുഴിച്ച കൈവരിയില്ലാത്ത കിണറ്റിലാണ് പന്നി വീണത്.

നെടുമങ്ങാട്ടു നിന്നുള്ള അഗ്‌നിശമന സേനാസംഘം എത്തി വല കിണറ്റിലിറക്കിയാണ് പന്നിയെ രക്ഷപ്പെടുത്തിയത്. വലയില്‍ കയറിയ പന്നിയെ മുകളിലെത്തിച്ച് കെട്ടഴിച്ചയുടനെ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. നേരേ വെള്ളത്തില്‍ വീണതിനാലാണ് പന്നി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

Wednesday, February 22, 2012

ചിത്രരചനാക്ലാസ്


പാലോട്: പാലോട് ചിന്ത സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാക്ലാസ് ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ലാസ് ആരംഭിക്കും. താത്പര്യമുള്ളവര്‍ 9447928686, 9946595580 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

Monday, February 20, 2012

ഗ്രീന്‍വാലിയുടെ ശുചീകരണം മാതൃകയായി


പാലോട്. ശുചീകരണ പ്രവര്‍ത്തനത്തിനു മാതൃകയായി പാണ്ടിയാന്‍പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലോട് - പാണ്ടിയാന്‍പാറ റോഡും വനമേഖലയും ശുചീകരണം നടത്തി.  റോഡ്വശത്തും വനത്തിലും  കുമിഞ്ഞുകൂടിയ മാലിന്യം നീക്കി  കത്തിച്ചു. മാലിന്യം തള്ളുന്നതിനെതിരെ ബോര്‍ഡുകളും സ്ഥാപിച്ചു. തുടര്‍ന്നും  പരിസ്ഥിതി മലനീകരണത്തിനെതിരെ  അസോസിയേഷന്‍ ജാഗ്രത പുലര്‍ത്തുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പാലോട് ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷനു സമീപം കുമിഞ്ഞുകൂടിയ മാലിന്യം പൊതുജനത്തിന്  ഏറെ ബുദ്ധിമുട്ടും പരിസ്ഥിതിക്കു ദോഷവും  സൃഷ്ടിച്ചിരുന്നു.  അസോസിയേഷന്റെ പ്രവര്‍ത്തനം പൊതുജനത്തിന് ആനുഗ്രഹമായപ്പോള്‍ മികച്ച പരിസ്ഥിതിസ്നേഹ പ്രവര്‍ത്തനം കൂടിയായി.  ഭാരവാഹിkകളായ ബി. അയ്യപ്പന്‍നായര്‍, ഡി. കുട്ടപ്പന്‍നായര്‍, എം.നാഷിദ്, ആര്‍.ഡി. ജയചന്ദ്രന്‍, ആര്‍.എസ്. അരുണ്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളടക്കം അനവധി പേര്‍ പങ്കെടുത്തു.

Saturday, February 11, 2012

എല്‍പി സ്കൂള്‍ മുറ്റത്ത് മരച്ചീനി വിളവ് കൌതുകമായി


പാലോട്. വിദ്യാലയമുറ്റത്തെ കൃഷിയില്‍  വിളവ് കൌതുകം തീര്‍ത്തപ്പോള്‍ അതു ജൈവവളത്തിന്റെ മഹിമ കൂടിയായി. നന്ദിയോട് പച്ച ഗവ. എല്‍പിഎസിന്റെ മുറ്റത്തു  കൃഷിചെയ്ത മരച്ചീനിയാണു വിളവില്‍ കൌതുകം സൃഷ്ടിച്ചത്. എച്ച്. 165 വര്‍ഗത്തില്‍പ്പെട്ട മരച്ചീനിക്കു 70 കിലോയിലേറെ തൂക്കമുണ്ട്. അധ്യാപകരും  കുട്ടികളും ചേര്‍ന്ന് കൃഷി ചെയ്ത മരച്ചീനി 11മാസം കൊണ്ടാണു വലിയ വിളവു നല്‍കിയത്. ഒരു തരി രാസവളംപോലും ഉപയോഗിക്കാതെ മണ്ണിര കമ്പോസ്റ്റാണ് ഉപയോഗിച്ചത്.

അധ്യാപകരായ ഹരിയും മോഹനനുമാണു കൃഷി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എലിയും മറ്റും മരച്ചീനി തിന്നുന്നതു തടയാന്‍ അധ്യാപകര്‍ രാത്രിയിലും കാവല്‍കിടന്നാണു സംരക്ഷിച്ചത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  ഈ സ്കൂള്‍ പരിസ്ഥിതി, കൃഷി സൌഹൃദ സ്കൂളാണ്. ഈ വിദ്യാലയ മുറ്റത്തു കോളിഫ്ളവര്‍ അടക്കമുള്ള മിക്ക കൃഷിയുമുണ്ട്. വിളവെടുത്ത മരച്ചീനി പാലോട് മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കഴിഞ്ഞാല്‍ കുട്ടികള്‍ക്കു മരച്ചീനി വേവിച്ചു നല്‍കും.

Tuesday, February 7, 2012

ആദിവാസികളുടെ കൂട്ടായ്മയ്ക്ക് റോട്ടറി ക്ലബ്ബിന്റെ വക സാംസ്‌കാരികനിലയം

പാലോട്: ആദിവാസികള്‍ക്ക് കൂടിച്ചേരാനും അവരുടെ മുന്നില്‍ വായനയുടെ ലോകം തുറന്നിടുന്നതിനും റോട്ടറി ക്ലബ്ബിന്റെ വക സാംസ്‌കാരിക നിലയവും വായനശാലയും പണിതുനല്‍കി. പെരിങ്ങമ്മല പഞ്ചായത്തിലെ ചല്ലിമുക്കില്‍ പാമ്പ് ചത്തമണ്‍ സെറ്റില്‍മെന്റിലാണ് ആദിവാസികള്‍ക്കായി പുതിയ കേന്ദ്രം ഒരുങ്ങിയത്. തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബ്ബ് 13 ലക്ഷം ചെലവിട്ട് പണിതീര്‍ത്ത സാംസ്‌കാരിക നിലയവും വായനശാലയും 8ന് വൈകുന്നേരം 6ന് ആദിവാസി ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി നാടിനു സമര്‍പ്പിക്കും.

നൂറുപേര്‍ക്ക് ഇരിക്കാവുന്ന ഹാളും വായനശാലയും ലൈബ്രറിയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പാമ്പ് ചത്തമണ്‍, കലയപുരം ആദിവാസി ഊരുകളിലെ ചെറിയ സാംസ്‌കാരിക യോഗങ്ങള്‍ക്ക് കെട്ടിടം ഉപയോഗിക്കാം. വൈദ്യുതീകരിച്ച കെട്ടിടത്തില്‍ ഫാനുകളും കുടിവെള്ളവും സജ്ജമാക്കിക്കഴിഞ്ഞു. പഞ്ചായത്തുവക കിണര്‍ നവീകരിച്ച് കുടിവെള്ള സൗകര്യവും ലഭ്യമാക്കിയതായി പ്രസിഡന്റ് ഗോപകുമാറും സെക്രട്ടറി വര്‍ഗീസ് പണിക്കരും പറഞ്ഞു. റോട്ടറി ക്ലബ്ബ് ഗവര്‍ണര്‍ ഡോ. ബാബു ചാക്കോ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 37 വര്‍ഷം പിന്നിടുന്ന ക്ലബ്ബിന്റെ ഏറ്റവും വലിയ സംരംഭമാണ് ഇത്. ആദിവാസിമേഖലയായ കലയപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക കേന്ദ്രത്തിന്റെ വരവ് ഒരു പുതിയ വഴിത്തിരിവാകും.