WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ELECTION 2014. Show all posts
Showing posts with label ELECTION 2014. Show all posts

Friday, April 11, 2014

ഉച്ചവരെ തിരക്കിട്ട് പോളിങ്; ശേഷം മെഴുകുതിരി വെട്ടത്തില്‍ വോട്ട്‌



വിതുര: മലയോരത്തെ പോളിങ് സ്റ്റേഷനുകളില്‍ വ്യാഴാഴ്ച ഉച്ചവരെ കനത്ത വോട്ടിങ്. വേനന്‍മഴ മുന്നില്‍ക്കണ്ടാണ് മിക്കവരും ഉച്ചയ്ക്കുമുമ്പ് വോട്ടുചെയ്യാനെത്തിയത്. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരും മഴ പ്രതീക്ഷിച്ചുതന്നെ ഉച്ചയ്ക്കുമുമ്പ് പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രദ്ധചെലുത്തി. എന്നാല്‍ തിരക്കുമാറിയശേഷം വോട്ടിടാമെന്ന് കരുതിയ പലര്‍ക്കും വിവിധ ബുദ്ധിമുട്ടുകളുണ്ടായി. ശക്തമായ വേനല്‍മഴ ഏറെസമയം നീ്ണ്ടുനിന്നത് ഉള്‍പ്രദേശങ്ങളിലുള്ള പലരെയും ബൂത്തിലേക്കുള്ള യാത്രയില്‍നിന്ന് പിന്തിരിപ്പിച്ചു. മഴ ശമിച്ചപ്പോള്‍ എത്തിയവര്‍ക്കാകട്ടെ വെളിച്ചക്കുറവ് ബുദ്ധിമുട്ടായി. പല ബൂത്തുകളിലും മെുഴുകുതിരി വെട്ടമായിരുന്നു ആശ്രയം. ആനപ്പാറ ഹൈസ്‌കൂളിലെ 21, 24 ബൂത്തുകളില്‍ കനത്ത ഇരുട്ടായത് പ്രതിഷേധത്തിനും വഴിവച്ചു. പരാതിക്കൊടുവില്‍ അധികൃതര്‍ ജനറേറ്റര്‍ വാടകയ്‌ക്കെടുത്ത് സ്‌കൂളിലെത്തിക്കുകയായിരുന്നു. വേനല്‍മഴ ആവേശം തണുപ്പിച്ചെങ്കിലും മലയോരത്ത് 70 ശതമാനത്തിനു മുകളില്‍ പോളിങ് നടന്നെന്നാണ് പ്രാഥമിക വിവരം.

Thursday, April 10, 2014

വോട്ടെടുപ്പ് സമാധാന പരം, മഴയും കാറ്റും തടസ്സമായി



പാലോട്. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിങ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പ്രശ്ന ബാധിത ബൂത്തുകളില്‍ പോലും ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ഉണ്ടായ കനത്ത മഴയും ഇടിമിന്നലും കാറ്റും മൂലം പോളിങ് ശതമാനത്തില്‍ കുറവു വരുത്തി. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം തകര്‍ന്നതോടെ എമര്‍ജന്‍സി ലാംബിലാണു പല ബൂത്തുകളിലും വോട്ടെടുപ്പു നടന്നത്. പലയിടത്തും സ്ത്രീകളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala


Wednesday, April 9, 2014

പാലോട്ട് തീപ്പൊരി ചിതറിയ കലാശക്കൊട്ട്

പാലോട്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ചു പാലോട് ടൌണില്‍ നടന്ന കലാശക്കൊട്ടില്‍ തീപ്പൊരി ചിതറി. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി എന്നിവര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ അണികളുടെ ആവേശം വാനോളം ഉയര്‍ത്തിയപ്പോള്‍ തടിച്ചുകൂടിയ കാഴ്ചക്കാര്‍ക്ക് അത് ആസ്വാദനത്തിന്റെ വേലിയേറ്റമായി. 

മുന്‍കാലങ്ങളില്‍ ഇവിടെ എല്‍ഡിഎഫ് കലാശക്കൊട്ടില്‍ മുന്നേറുന്നതാണു പതിവെങ്കിലും ഇക്കുറി യുഡിഎഫും ബിജെപിയും കച്ചകെട്ടിയിറങ്ങുകയായിരുന്നു. ടൌണ്‍ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിന്റെയും ആര്‍പ്പുവിളികളുടെയും വേദിയായപ്പോള്‍ അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. 

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനത്തിനു മുകളില്‍ കയറി കൊടിയുയര്‍ത്തി മല്‍സരിച്ചതോടെ കലാശക്കൊട്ടിന്റെ ഗതി മാറി. എല്ലാവരും അതേറ്റെടുത്തു. ആവേശം പലപ്പോഴും നിയന്ത്രണംവിടുമെന്ന തോന്നല്‍ ജനിപ്പിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ അവസാനിച്ചതു പൊലീസിന് ആശ്വാസമായി. 

Monday, April 7, 2014

പാലോട്, മടത്തറ മേഖലകളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി

പാലോട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലോട് ടൌണ്‍, മടത്തറ, പേരയം, നന്ദിയോട്, പെരിങ്ങമ്മല എന്നീ കേന്ദ്രങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. പാലോട് സിഐ ശ്യാംലാല്‍, എസ്ഐ: ഡി. ഷിബുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, April 6, 2014

മലയോര മേഖലയില്‍ പ്രചാരണം കൊഴുക്കുന്നു

ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ യുഡിഎഫ്; തെരുവു നാടകം അവതരിപ്പിച്ച് എല്‍ഡിഎഫ്; 

വിതുര. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ യുഡിഎഫും വാഹന പ്രചാരണ ജാഥയും തെരുവു നാടകവും നടത്തി എല്‍ഡിഎഫും ഇന്നലെ മലയോര മേഖലയില്‍ പ്രചാരണത്തിനു മൂര്‍ച്ച കൂട്ടി. ബിജെപിയുള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളും സ്വതന്ത്രരും പതിവു പരിപാടികളുമായി മണ്ഡലത്തിന്റെ വിവിധയിടങ്ങളിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സാന്നിധ്യമറിയിക്കാതിരുന്ന പലരുടെയും ശബ്ദ പ്രചാരണ വാഹനങ്ങള്‍ ഇന്നലെ മലയോരത്തെ തഴുകി കടന്നുപോയതു വേറിട്ട കാഴ്ചയായി.

എന്നാല്‍ മൂന്നു മുന്നണി സ്ഥാനാര്‍ഥികളൊഴികെ മറ്റാരും പര്യടനത്തിന്റെ ഭാഗമായി മലയോര പ്രദേശങ്ങളിലെത്തിയിട്ടില്ല. പലരെയും പറ്റി ആദ്യമായിട്ടാണു കേള്‍ക്കുന്നതെന്ന ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. അഡ്വ. ബിന്ദുകൃഷ്ണയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മലയോരത്തെ ആദിവാസി ഊരുകളിലാണു പി.കെ. ജയലക്ഷ്മിയെത്തിയത്. യുപിഎ സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയായിരുന്നു മന്ത്രിയുടെ ദൌത്യം.

ജനങ്ങളുമായി പ്രത്യേകിച്ചു സ്ത്രീകളും കുട്ടികളുമായി സൌഹൃദം പങ്കിടാനും മന്ത്രി മറന്നില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ മന്ത്രിമാരുള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെത്തുന്നതു യുഡിഎഫ് അനുകൂല ഘടകമാകുമെന്നാണു കണക്കുകൂട്ടല്‍. വനിത കണ്‍വന്‍ഷനുകളും തിരഞ്ഞെടുപ്പു വിശദീകരണ യോഗങ്ങളും പലയിടങ്ങളിലും നടന്നുവരികയാണ്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള പ്രചാരണ 
പരിപാടികള്‍ യുഡിഎഫ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.

അഡ്വ. എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ തെരുവുനാടകം മലയോര ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ജംക്ഷനുകളില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളായിരുന്നു നാടകത്തിനു ജീവന്‍ പകര്‍ന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും ഇന്നലെ നടന്നു.

ബിന്ദുകൃഷ്ണയ്ക്ക് വോട്ടുതേടി മന്ത്രി ജയലക്ഷ്മി

വിതുര: വിതുര പഞ്ചായത്തിലെ പട്ടികവര്‍ഗ വാര്‍ഡായ മണലിയില്‍ മുന്നറിയിപ്പില്ലാതെ ശനിയാഴ്ച വോട്ടുചോദിക്കാന്‍ ആദിവാസികളുടെ സ്വന്തം മന്ത്രിയെത്തി. പ്രത്യേക വേദിയോ പൊതുയോഗമോ ഇല്ലാത്തതിനാല്‍ സെറ്റില്‍മെന്റ് നിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു മന്ത്രി പി. കെ. ജയലക്ഷ്മി അഡ്വ. ബിന്ദുകൃഷ്ണക്ക് വേണ്ടി വോട്ടുചോദിച്ചത്. പലരോടും മന്ത്രിയാണെന്ന് സ്വയംപരിചയപ്പെടുത്തുകയും ചെയ്തു.
ആനപ്പാറ, നാരകത്തിന്‍കാല, മരുതാമല വാര്‍ഡിലെ ചാത്തന്‍കോട് എന്നിവിടങ്ങളിലും പി. കെ. ജയലക്ഷ്മി വോട്ടുചോദിച്ചെത്തി. അവിവാഹിത അമ്മമാരുടെ ദുരവസ്ഥ നേരിട്ടറിയാന്‍ നേരത്തെ എത്തിയിട്ടുള്ളതിനാല്‍ ചാത്തന്‍കോട്ടെ ആദിവാസികള്‍ക്ക് മന്ത്രി കൂടുതല്‍ പ്രിയങ്കരിയാണ്. പ്രചാരണവാഹനത്തിന്റെ മൈക്ക് കൈയിലെടുത്ത് എല്ലായിടത്തും ലഘുപ്രസംഗം. പട്ടികവിഭാഗങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ദിനങ്ങള്‍ 150 ആക്കിയതും ബജറ്റ് വിഹിതം ഒരുശതമാനം കൂട്ടിയതും യു.പി.എ. സര്‍ക്കാരാണെന്ന് ആദിവാസികളെ ഓര്‍മിപ്പിച്ചു.
ആറ്റിങ്ങലില്‍ രാഹുല്‍ഗാന്ധിയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു. 


യുപിഎ സര്‍ക്കാര്‍ കാഴ്ചവച്ചത് സമാനതകളില്ലാത്ത ഭരണം; മന്ത്രി ജയലക്ഷ്മി

വിതുര. സമാനതകളില്ലാത്ത ഭരണമാണു യുപിഎ സര്‍ക്കാര്‍ കാഴ്ചവച്ചതെന്നു മന്ത്രി പി.കെ. ജയലക്ഷ്മി. വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമവും കൊണ്ടു വന്നു സാധാരണക്കാര്‍ക്കു പോലും ഭരണഘടനയ്ക്കു മുന്നില്‍ അതുല്യ സ്ഥാനമുണ്ടെന്നു സര്‍ക്കാര്‍ തെളിയിച്ചു.

83 കോടി ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി അവതരിപ്പിക്കപ്പെട്ട ഭക്ഷ്യ സുരക്ഷ ബില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ളവമായി കണക്കാക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതി പട്ടിണിയ്ക്കും ദാരിദ്യ്രത്തിനുമെതിരെ സാധാരണക്കാര്‍ക്കു പൊരുതാനുള്ള കൈത്താങ്ങായെന്നും ജയലക്ഷ്മി പറഞ്ഞു.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിതുരയിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. മന്ത്രി സന്ദര്‍ശിച്ച നാരകത്തിന്‍കാല, ചാത്തന്‍കോട്, മണലി എന്നിവിടങ്ങളില്‍ മന്ത്രിയെക്കാണാനും മന്ത്രിയോടു സംസാരിക്കാനും ആവശ്യങ്ങളും പരാതികളും പറയാനും ജനം തടിച്ചു കൂടി. പ്രചാരണ പ്രസംഗത്തിനുമപ്പുറം പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുമെന്നുള്ള ഉറപ്പ് നല്‍കിയതിനു ശേഷമാണു മന്ത്രി മടങ്ങിയത്.

വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എന്‍. ജയമോഹനന്‍, എസ്. കുമാരപിള്ള, അഡ്വ. സി.എസ്. വിദ്യാസാഗര്‍, വി. അനിരുദ്ധന്‍ നായര്‍, ഒ. ശകുന്തള, ശാന്തി ജി നായര്‍, തോട്ടുമുക്ക് അന്‍സര്‍, ജി.ഡി. ഷിബുരാജ്, ജി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

Saturday, April 5, 2014

രാഹുല്‍ഗാന്ധി ഇന്ന് ആറ്റിങ്ങലില്‍

ആറ്റിങ്ങല്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശനിയാഴ്ച വൈകീട്ട് ആറ്റിങ്ങല്‍ മാമം മൈതാനിയില്‍ പ്രസംഗിക്കും. പ്രത്യേക ഹെലികോപ്ടറില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡുമാര്‍ഗം നാലിന് മാമത്ത് എത്തും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരള പര്യടനത്തില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.
സമ്മേളനസ്ഥലത്ത് പത്തടി ഉയരത്തിലുള്ള പ്രസംഗപീഠം തയാറായി. സമ്മേളനസ്ഥലത്ത് 10,000 പേര്‍ക്ക് ഇരിക്കാം. പൊതുജനങ്ങള്‍ക്കും യോഗസ്ഥലത്ത് പ്രവേശനം അനുവദിച്ചിട്ടുണ്ട്. സമ്മേളന മൈതാനിയില്‍ ഉച്ചയ്ക്ക് 3.30ന് മുമ്പായി പ്രവേശിക്കണമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ അഡ്വ. കരകുളം കൃഷ്ണപിള്ളയും അറിയിച്ചു.
വാഹനങ്ങളില്‍ എത്തുന്നവര്‍ ദേശീയ പാതയുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തശേഷം സമ്മേളന മൈതാനിയില്‍ പ്രവേശിക്കണം. 

ആറ്റിങ്ങലില്‍ തീപാറും മത്സരം

ആറ്റിങ്ങല്‍: കടുത്ത മത്സരം നടക്കുന്ന ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്ത് ശനിയാഴ്ച ചിറയിന്‍കീഴ് മണ്ഡലത്തില്‍ പര്യടനം നടത്തും. നെടുങ്ങണ്ട മലവിളയില്‍ തുടങ്ങി മേനംകുളം എ.കെ.ജി. നഗറില്‍ സമാപിക്കും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ ശനിയാഴ്ച കിളിമാനൂരിലെ കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക്‌ശേഷം ആറ്റിങ്ങലില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനമുള്ളതിനാല്‍ ശനിയാഴ്ച ബിന്ദുകൃഷ്ണ മണ്ഡലം പര്യടനം നടത്തില്ല.
ബി.ജെ.പി. സ്ഥാനാര്‍ഥി ഗിരിജാകുമാരി ശനിയാഴ്ച കാട്ടാക്കട മണ്ഡലത്തില്‍ പര്യടനം നടത്തും. വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകളിലാണ് പര്യടനം. വിളപ്പില്‍ മുളയറയില്‍ തുടങ്ങി പള്ളിച്ചല്‍ പ്രാവച്ചമ്പലത്ത് സമാപിക്കും. തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നടക്കുന്നത്.
സമ്പത്ത് വെള്ളിയാഴ്ച കാട്ടാക്കടയില്‍ പര്യടനം നടത്തി. വെള്ളൈക്കടവില്‍ നിന്നാണ് തുടങ്ങിയത്. എണ്‍പതോളം സ്വീകരണച്ചടങ്ങിന് ശേഷം മലയിന്‍കീഴാണ് സമാപിച്ചത്. വെള്ളിയാഴ്ച മുദാക്കല്‍, ചിറയിന്‍കീഴ്, കിഴുവിലം പഞ്ചായത്തുകളിലായിരുന്നു ബിന്ദുകൃഷ്ണയുടെ പര്യടനം. ചെമ്പൂരില്‍ നിന്നായിരുന്നു തുടങ്ങിയത്, നൂറില്‍പ്പരം സ്വീകരണങ്ങള്‍ക്ക് ശേഷം പെരുമാതുറയാണ് സമാപിച്ചത്.
ബി.ജെ.പി. സ്ഥാനാര്‍ഥി എസ്. ഗിരിജാകുമാരി വെള്ളിയാഴ്ച വാമനപുരം നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി. അന്‍പതോളം യോഗങ്ങളില്‍ അവര്‍ പങ്കെടുത്തു. പെരിങ്ങമ്മല പഞ്ചായത്തിലെ ചെങ്കൊല്ലയില്‍ നിന്നാരംഭിച്ച പ്രചാരണം സംസ്ഥാന കൗണ്‍സില്‍ അംഗം തകിടി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആര്‍. ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകള്‍ വഴി ആനാട് പഞ്ചായത്തിലെ കരിങ്കടയില്‍ സമാപിച്ചു. 

ബോണക്കാടുകാര് ചോദിക്കുന്നു സ്ഥാനാര്ത്ഥികളെ കണ്ടവരുണ്ടോ?

ടി.ജി. ബേബിക്കുട്ടി


തിരുവനന്തപുരം: സ്ഥാനാര്ത്ഥികളുടെ പര്യടനവും പ്രചാരണവുമൊക്കെ ഓരോ മണ്ഡലത്തിലും രണ്ടും മൂന്നും ഘട്ടം കഴിഞ്ഞുവെന്നാണ് വാര്ത്തകള്. പക്ഷേ ആറ്റിങ്ങല് മണ്ഡലത്തിന്റെ കിഴക്കേ തലയ്ക്കലെ ബോണക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള് ഇതുവരെ ഒരു സ്ഥാനാര്ത്ഥിയേയും നേരില്ക്കണ്ടിട്ടില്ല.
വോട്ടുചോദിക്കാന് വരാത്തവര് ജയിച്ചാല് വരുമോ എന്ന് ചോദിച്ചാല്, അത് എം.എല്. എ മാരും വരാറില്ലല്ലോ എന്നാവും.
ആകപ്പാടെ പഞ്ചായത്ത് മെമ്പറെ മാത്രം തികച്ചുകണ്ടിട്ടുള്ള തോട്ടം െതാഴിലാളികള് തമിഴ് കലര്ന്ന മലയാളത്തില് തിരിച്ചു ചോദിക്കുക. വേണമെങ്കില് കറപിടിച്ച മോണകാട്ടി ഒരു പരിഹാസ ചിരിയാകും ചിലരുടെ മറുപടി. വോട്ടുവാങ്ങി ജയിച്ചുപോകുന്നവര് കാണാത്ത വേദന ആ ചിരിയില് കാണാം.
മലയാകെ മലയൊക്കെ തോട്ടങ്ങളായി വ്യാപിച്ചുകിടന്ന തേയിലയും റബ്ബറും ഗ്രാമ്പുവും ഏലവും കുരുമുളകും ഒക്കെ മണക്കുന്ന മലെഞ്ചരിവ്. വനനടുവിലെ എസ്‌റ്റേറ്റിന് ഇന്ന് ആ പഴയ പ്രൗഢിയൊന്നുമില്ല.
പൊതുജനങ്ങള്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ബോണക്കാട് തോട്ടം മുഴുവന് കാടു പിടിച്ച് നോക്കാനും കാണാനുമാരും ഇല്ലാതെ കിടക്കുന്നു. നുള്ളിയെടുത്ത ഇല േതയിലപ്പൊടിയാക്കുന്ന ഫാക്ടറിക്ക് മുന്നില് നിറയെ തെരുവുപട്ടികളും ചാണകവും. പത്തിരുപത് കൊല്ലമായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ ചങ്ങല പോലും തുരുമ്പുതിന്നുതീര്ത്തു.
കമ്പനിയുടെ പുറം ചുമരുകളില് സ്ഥാനാര്ത്ഥികളുടെ പോസ്റ്ററുകള്ക്ക് മാത്രം യാതൊരു പഞ്ഞവുമില്ല.
ഫാക്ടറിയോട് ചേര്ന്നുള്ള സാക്ഷാല് ബോണക്കാട് ഡിവിഷനില് ഇന്നും നൂറിലധികം കുടുംബങ്ങള് കഴിയുന്നുണ്ട്. അതിനും മുകളില് ജി.ബി.ഡിവിഷനില് 45 വീട്ടുകാരും ടോപ് ഡിവിഷനില് 30 ഉം വീട്ടുകാര്.
കണക്കുപറഞ്ഞാല് അരുവിക്കര മണ്ഡലത്തിലെ പതിനെട്ടാം നമ്പര് ബൂത്തായ ബോണക്കാട്ട് വോട്ടുള്ളവര് 784 പേര്. ഭൂരിഭാഗവും സ്ത്രീ വോട്ടര്മാര്.
ഒന്നുമുതല് അഞ്ചുവരെയുള്ള ക്ലാസുകളിലായി മൊത്തം എട്ട് വിദ്യാര്ത്ഥികളും ഹെഡ്മിസ്ട്രസ് അടക്കം രണ്ട് അധ്യാപകരുമുള്ള ബോണക്കാട്ട് ആകെയുള്ള യു. പി. സ്‌കൂളില് വരാന് പോകുന്ന ബൂത്തിലെ വോട്ടുപെട്ടിയില് ഇക്കുറി 450 വോട്ടെങ്കിലും വീഴുമെന്നാണ് എസ്‌റ്റേറ്റ് സൂപ്പര് വൈസറും എല്.ഡി.എഫ് പ്രവര്ത്തകനുമായ മാഹിമിന്റെ വിശ്വാസം.
ബാക്കിയുള്ളവരൊക്കെ തമിഴ്‌നാട്ടിലേക്ക് തിരികെ പോവുകയോ ഉപജീവനത്തിനായി മലയിറങ്ങിപ്പോയവരോ ആണെന്ന് കൂടെയുണ്ടായിരുന്ന മുന് പഞ്ചായത്തംഗവും സോഷ്യലിസ്റ്റ് ജനതാ നേതാവുമായ ഡി. ബാബു കൂട്ടിച്ചേര്ക്കുന്നു.
നാട്ടില് വികസനത്തിന്റെ പെരുമ്പറ കൊട്ടിനടക്കുന്ന രാഷ്ട്രീയക്കാരൊന്നും ബോണക്കാട്ടേക്ക് തിരിഞ്ഞുേനാക്കാറില്ലെങ്കിലും എല്ലാ സ്ഥാനാര്ത്ഥികളുടെയും ബഹുവര്ണ പോസ്റ്ററുകളും ഫ്‌ളക്‌സുകളുമൊക്കെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. ടോപ്പ് ഡിവിഷനില് ഓടിളകിയും ചുവരിടിഞ്ഞും നില്ക്കുന്ന ലായങ്ങളുടെ ഭിത്തിയില് പോലും പോസ്റ്ററുകള്ക്ക് കുറവില്ല.
തൊഴിലാളി യൂണിയനുകള്‌ക്കൊന്നും ഇവിടെ കുറവില്ലാത്തതിനാല് എല്ലാ പാര്ട്ടിക്കാരും തൊഴിലാളികള്ക്കിടയില് സ്വാധീനം അവകാശപ്പെടുന്നുമുണ്ട്.
ടോപ്പ് ഡിവിഷനിലേക്ക് കുറുക്കുവഴിക്കായി ഒരു പാലവും സ്‌കൂളിന് കമ്പ്യൂട്ടറും ലാപ്‌ടോപുമൊക്കെ നല്കാമെന്ന് നിലവിലുള്ള എം.പി. വാഗ്ദാനം ചെയ്‌തെങ്കിലും ഇതൊന്നും ബോണക്കാട്ട് എത്തിയിട്ടില്ല.
മഹാവീര് പ്ലാന്റേഷന് എന്ന ബോണക്കാട് എസ്‌റ്റേറ്റ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലാണ്. എസ്‌റ്റേറ്റിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന തൊഴിലാളികള് എങ്ങനെ കഴിയുന്നുവെന്ന് ഇവരുടെ വോട്ടുവാങ്ങി ജയിച്ചുപോയവരും വോട്ടുതേടുന്നവരുമൊന്നും അന്വേഷിക്കാറില്ല. പരിചരണമില്ലാതെ മുറ്റിപ്പോയ േതയിലച്ചെടിയില് നിന്നുള്ള തളിരു നുള്ളി നല്കിയാല് ചെലവിനുള്ള പണം നല്കും. അതും തൊഴിലാളികള് നിലവിളിച്ചാല് മാത്രം. 21 കിലോ ഇല തികഞ്ഞില്ലെങ്കില് അതും വെട്ടിക്കുറയ്ക്കും. കഴിഞ്ഞ നാലാഴ്ചയായി ചെലവ് കാശു കിട്ടുന്നില്ല. എന്നെങ്കിലും കിട്ടുമെന്നാണ് വിശ്വാസമെന്ന് തോട്ടത്തിലെ വരണ്ട കാറ്റില് തൊണ്ട ഇടറി തൊഴിലാളിസ്ത്രീകള് പറയുന്നു. രണ്ട് രൂപ കൊടുത്താല് റേഷനരി കിട്ടുമെന്നതുമാത്രമാ സാറെ ഇപ്പഴത്തെ ആശ്വാസമെന്ന്‌ േതയില കൊളുന്ത് തലയില് നിന്നിറക്കി ഉടുമുണ്ടുകൊണ്ട് വിയര്പ്പ് തുടച്ച് അവര് പറഞ്ഞു. തേയില പീരുമേട്ടിലെ മറ്റൊരു കമ്പനിക്ക് വിറ്റാണ് തൊഴിലാളികള്ക്കുള്ള ചെലവ് ഇപ്പോള് നല്കുന്നത്. വിരമിച്ച തൊഴിലാളികള്ക്ക് പി. എഫ്. പോലെയുള്ള ആനുകൂല്യങ്ങളൊന്നും നല്കിയിട്ടില്ല. വിരമിച്ചെങ്കിലും മറ്റ് മാര്ഗമില്ലാതെ ഇപ്പോഴും തോട്ടം പണിക്ക് ഇറങ്ങുകയാണെന്ന് പറഞ്ഞ് അവര് ദുരിത ജീവിതം വിവരിച്ചു.
ബോണക്കാട് കവലവരെ മാത്രമാണ് വൈദ്യുതി കമ്പിയുള്ളത്. അങ്കണവാടികെട്ടിടം വരെ കമ്പി വലിച്ചെങ്കിലും വീട്ടുവിളക്കുകള് തെളിഞ്ഞിട്ടില്ല. മുകളിലേക്ക് കയറിയാല് ജി.ബി. ഡിവിഷനിലും ടോപ് ഡിവിഷനിലും വൈദ്യുതി വെറും സ്വപ്നമാണ്. ചിലര് കടം വാങ്ങിയ പണം കൊണ്ട് സൗരോര്ജ വിളക്കുകള് തെളിയിച്ചിട്ടുണ്ട്. പത്തും പതിനഞ്ചും കുടുംബങ്ങള്ക്ക് വേണ്ടി പൊട്ടിപ്പൊളിഞ്ഞ ഒരു കക്കൂസ്. അതുകൊണ്ടുതന്നെ മിക്കവര്ക്കും അഭയം േതയിലക്കാടുകള്. പൊട്ടിപ്പൊളിഞ്ഞ ലായം നന്നാക്കണമെന്ന് എസ്‌റ്റേറ്റ് ഓഫീസില് പരാതിപ്പെട്ട് പൊറുതിമുട്ടിച്ചാല് അവര് സഹായത്തിനെത്തും. ആളില്ലാത്ത ലായത്തിലെ പടിയിളക്കി ഓട് ഇട്ടുകൊടുക്കും. അതുംവേണമെങ്കില് വിതുരയില്‌പോയി ആണി വാങ്ങി നല്കിയാല്മാത്രം. 

Friday, April 4, 2014

തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമയി സായുധസേന ഭരതന്നൂരില്‍


യുഡിഎഫ് കണ്‍വന്‍ഷന്‍

പാലോട്. യുഡിഎഫ് പെരിങ്ങമ്മല സെന്റ് ജോര്‍ജ് എല്‍പിഎസ് 88ാം നമ്പര്‍ ബൂത്ത് കണ്‍വന്‍ഷന്‍ ഇടവം ഷാനവാസിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആര്‍എസ്പി ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍നായര്‍, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പള്ളിവിള സലിം, കൊച്ചുകരിക്കകം നൌഷാദ്, സോഫിതോമസ്, ടി. വേണുഗോപാലന്‍നായര്‍, സജീബ്ഖാന്‍, സുജിത്, സുധീര്‍ഷാ, ആര്‍.പി. കുമാര്‍, ജി. സുഭാഷ്, കെ. രാജപ്പന്‍, നാരായണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.  

പോരാട്ടവീര്യവുമായി മുന്നണികള്‍; ആറ്റിങ്ങലിന്റെ മലയോരം ഇളകുന്നു

വിതുര . തിരഞ്ഞെടുപ്പു പ്രചാരണം അവസാന ദിനങ്ങളിലേക്കു കടന്നതോടെ മീനച്ചൂടിനു പോലും തളര്‍ത്താനാവാത്ത പോരാട്ടവീര്യവുമായി വിവിധ മുന്നണികള്‍. പ്രചാരണവഴികളില്‍ ദേശീയ പ്രശസ്തിയുള്ള നേതാക്കളെ മലയോര ഗ്രാമീണ മേഖലകളിലേക്കു കൊണ്ടുവന്നു യോഗങ്ങള്‍ വലിയ സംഭവമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണു യുഡിഎഫ്. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, വര്‍ക്കല കഹാര്‍ എംഎല്‍എ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ജനവികാരം തങ്ങള്‍ക്കനുകൂലമാക്കി. ഉമ്മന്‍ ചാണ്ടി വെള്ളനാട്ടും രമേശ് ആര്യനാട്ടും സുധീരന്‍ വിതുരയിലും അഭിസംബോധന ചെയ്തതു വന്‍ ജനക്കൂട്ടത്തെയായിരുന്നു. 

അഡ്വ. ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ഥി പര്യടനവും  മലയോര മേഖലയില്‍ ആവേശക്കാഴ്ചയൊരുക്കി. വികസന പ്രശ്നങ്ങളും മതേതരത്വ നിലപാടുകളും പലയിടങ്ങളിലും ചര്‍ച്ചാവിഷയമായി. 'ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്നതിനൊരു വോട്ട്..... ബിന്ദുകൃഷ്ണയില്‍ നിന്നു ജനം ഏറെ കേട്ടത് ഈ വാക്കുകളാണ്. 

ദേശീയ പ്രശസ്തിയുള്ള നേതാക്കളെ യുഡിഎഫിനോളം രംഗത്തിറക്കിയിട്ടില്ലെങ്കിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, വി.പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ എല്‍ഡിഎഫ് 
മലയോര മേഖലയിലേക്കെത്തിച്ചത് അണികളെ ആവേശത്തിലാഴ്ത്തി. വരുംദിവസങ്ങളില്‍ പ്രകാശ് കാരാട്ട്, പന്ന്യന്‍ രവീന്ദ്രന്‍, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരെത്തുന്നതു പ്രചാരണത്തിന്റെ മൂര്‍ച്ച പതിന്മടങ്ങു വര്‍ധിപ്പിക്കും.

ബിജെപിയാകട്ടെ ശബ്ദപ്രചാരണ പരിപാടികളും തദ്ദേശീയ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി മലയോര മേഖലയിലെ മുക്കിലും മൂലയിലും സജീവമാണ്. സ്ഥാനാര്‍ഥിയുടെ വരവ് പലയിടങ്ങളിലും ആവേശത്തിരയിളക്കം സൃഷ്ടിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളും സ്വതന്ത്രരും മലയോര മേഖലയില്‍ ഏറെ സജീവമായിട്ടില്ല. 

എങ്കിലും പലയിടങ്ങളിലും ഇക്കൂട്ടര്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുണ്ട്. ദിവസം തോറും കൂടുന്ന ചൂട് തിരഞ്ഞെടുപ്പു ചിന്തകളെയും ചൂടുപിടിപ്പിക്കുന്നതിനാല്‍ ആറ്റിങ്ങല്‍ മണ്ഡലം ഇക്കുറി കാണാനിരിക്കുന്നതു ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമായിരിക്കാം.

Sunday, March 30, 2014

മണ്ഡലം പ്രചാരണച്ചൂടില്‍





ആവേശം വിതറി ബിന്ദുകൃഷ്ണയുടെ നന്ദിയോട് പഞ്ചായത്തു തല പര്യടനപരിപാടി

പാലോട്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ നന്ദിയോട് പഞ്ചായത്തു തല പര്യടന പരിപാടിയില്‍ ആവേശം വിതറി. എല്ലാ കേന്ദ്രങ്ങളിലും മാലപടക്കത്തിന്റെ അകമ്പടിയോടെയാണു സ്ത്രീകളടക്കമുള്ളവര്‍ വരവേറ്റത്. പാങ്ങോട് പഞ്ചായത്തിലെ സ്വീകരണം കഴിഞ്ഞു നാലു മണിക്കൂര്‍ വൈകിയാണു നന്ദിയോടു പഞ്ചായത്തിലെ പര്യടനം തുടങ്ങിയത്. പാലോട് ആശുപത്രി ജംക്ഷനില്‍ പാര്‍ട്ടി മണ്ഡലം ഭാരവാഹി ശ്രീധരന്‍നായരുടെ വീട്ടില്‍ 3.30 നു ഉച്ചയൂണിനു ശേഷം നാലുമണിയോടെ നന്ദിയോടു പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. ചടച്ചികരിക്കകത്ത് തൊഴിലാളികള്‍ അടക്കമുള്ളവരുടെ സ്വീകരണം ഏറ്റുവാങ്ങി ചോനംവിളയിലെ സ്വീകരണവും താണ്ടി പാലുവള്ളി ജംക്ഷനില്‍ എത്തിയപ്പോള്‍ സ്ത്രീകളുടെ നല്ല പങ്കാളിത്തം. 


വാഹനത്തില്‍ നിന്നിറങ്ങി അവരോടോപ്പം  അല്‍പനേരം ചെലവിട്ടു. പിന്നെയെത്തിയത് അടുത്തിടെ വീടിന്റെ ചുവര്‍ തകര്‍ന്നു വീണ് അകാലത്തില്‍ പൊലിഞ്ഞ  കൊച്ചുമിടുക്കന്‍ അലന്റെ ഇന്ദിരാ നഗറിലേക്കാണ്. അവിടെ   വാഹനം നിര്‍ത്തി അലനു നിത്യശാന്തി നേര്‍ന്നു യാത്ര തുടര്‍ന്നു. ആലംമ്പാറയിലെ സ്വീകരണം കഴിഞ്ഞു വലിയതാന്നിമൂട്ടില്‍ ഐഎന്‍ടിയുസി യൂണിയന്റെ കൊടി ഉയര്‍ത്തല്‍ ചടങ്ങു നിര്‍വഹിച്ചു. തുടര്‍ന്ന് ഇളവട്ടവും കുറുപുഴയും വെമ്പും കടന്നു അടുത്ത സ്വീകരണ കേന്ദ്രമായ ആലംകുഴിയിലേക്കു പോകവെ നോട്ടീസില്‍ ഇല്ലാത്ത സാലിവാന്‍മുക്കില്‍ നാട്ടുകാര്‍ കാത്തുനിന്നു. അവരുടെ സ്വീകരണം ഏറ്റുവാങ്ങി തൊട്ടടുത്തു കണ്ട
കുരിശടിയില്‍ കാണിക്കയിട്ടു തൊഴുതു. 

തുടര്‍ന്നു പച്ചമലയിലും പൌവത്തൂരിലും വട്ടപ്പന്‍കാട്ടിലും നന്ദിയോട്ടും പുലിയൂരും പ്ളാവറയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാലോട് ജംക്ഷനില്‍ എത്തുമ്പോള്‍ ഏഴുമണിയായിരുന്നു. അവിടെ പ്രസംഗം കത്തിക്കയറി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രീകൃത പദ്ധതികള്‍ ഒന്നും കൊണ്ടു വന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞകാല എംപിമാര്‍ പാര്‍ലമെന്റില്‍ രാഷ്ട്രീയം മാത്രം പറഞ്ഞതിന്റെ ദുരന്തഫലമാണ് ആറ്റിങ്ങല്‍ മണ്ഡലം അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Saturday, March 29, 2014

പാങ്ങോട് പഞ്ചായത്തില്‍ വികസനം സാധ്യമാക്കിയില്ലെന്ന പ്രതിഷേധസ്വരം ഉയരുന്നു

പാങ്ങോട്. പാങ്ങോട് പഞ്ചായത്തില്‍ വികസനം സാധ്യമാക്കിയില്ലെന്നാരോപിച്ചു വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധസ്വരം ഉയരുന്നു. തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ രാഷ്ട്രീയകക്ഷികള്‍ വിഷയങ്ങള്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തിലാണു നാട്ടുകാര്‍.

തിരഞ്ഞെടുപ്പു ബഹിഷ്കരണ നോട്ടീസുകളും പതിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കല്ലുമല,പുളിക്കരക്കുന്നു,കാഞ്ചിനട,വട്ടപ്പുല്ല്,ചെമ്പന്‍കോട്,ഭരതന്നൂര്‍ അംബേദ്കര്‍ കോളനി എന്നിവിടങ്ങളിലെ താമസക്കാര്‍ ഭൂമി, വീട്, റോഡ്, വൈദ്യുതി എന്നിവയ്ക്കായി വര്‍ഷങ്ങളായി ഒാഫിസുകള്‍ കയറിയിറങ്ങുകയാണെന്നു നാട്ടുകാര്‍ പറയുന്നു. കല്ലുമലയില്‍ അരനൂറ്റാണ്ടായി താമസിക്കുന്ന 25 കുടുംബങ്ങള്‍ക്ക്  ഇതുവരെ പട്ടയം ലഭിച്ചിട്ടില്ലെന്നതാണ് ആക്ഷേപം.

1977നു മുന്‍പു കൈവശമുണ്ടായിരുന്ന ഭൂമിയിലാണു പ്രദേശവാസികള്‍ താമസിച്ചുവരുന്നതെന്ന രേഖയും ഇവരുടെ പക്കലുണ്ട്. മാറിമാറിവരുന്ന ഭരണകര്‍ത്താക്കള്‍ ഒാരോ തിരഞ്ഞെടുപ്പുകാലത്തും പട്ടയം വാങ്ങിത്തരാം എന്ന വാഗ്ദാനം മാത്രമാണു നല്‍കുന്നതെന്നും പഞ്ചായത്തിലും വില്ലേജിലും താലൂക്കിലും കയറിയിറങ്ങിയിട്ടും നടപടിയാകുന്നില്ലെന്നുമാണു കല്ലുമല നിവാസികളുടെ പരാതി. രാഷ്ട്രീയക്കാര്‍ ദയവായി ഇവിടേക്കു വരരുതെന്നും വോട്ട് ചെയ്യാന്‍ വരുന്നില്ലെന്നും ബോര്‍ഡും സ്ഥാപിച്ചിരിക്കുകയാണ്. 

കല്ലറ-പാലോട് റോഡില്‍ കരടിമുക്കില്‍ നിന്നു പുളിക്കരക്കുന്നിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണു പുളിക്കരക്കുന്ന് നിവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. കാല്‍നടപോലും ദുഷ്കരമായ റോഡിന്റെ
ശോചനീയാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയായില്ല. പത്തു വര്‍ഷമായി തുടര്‍ച്ചയായി പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്.  വികസനം സാധ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം കുടുംബസംഗമം നടക്കുകയും തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കൊച്ചാനക്കല്ലുവിള-കോട്ടയപ്പന്‍കാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊച്ചാനക്കല്ലുവിള നിവാസികളും പ്രതിഷേധത്തിലാണ്.

ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ശോചനീയാവസ്ഥയിലുള്ള വീടുകള്‍ നവീകരിക്കാനോ പുതിയ വീടുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നാണു കോളനിവാസികളുടെ ആരോപണം. വനമേഖലയിലൂടെ കടന്നുപോകുന്ന ഗാര്‍ഡ് സ്റ്റേഷന്‍-ചെമ്പന്‍കോട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണു ചെമ്പന്‍കോട് നിവാസികളുടെ ആവശ്യം. വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്ന വട്ടപ്പുല്ല് നിവാസികളുടെ ആവശ്യം ഇതുവരെയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവിടത്തെ വിദ്യാര്‍ഥികള്‍ രാത്രി പഠിക്കാന്‍ മണ്ണെണ്ണവിളക്കിനെയാണ് ആശ്രയിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മേഖലയില്‍ വൈദ്യുതി എത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Thursday, March 27, 2014

യു.ഡി.എഫ്. പഞ്ചായത്ത് കണ്‍വെന്‍ഷന്‍

വിതുര: യു.ഡി.എഫ്. വിതുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യുവജനക്ഷേമബോര്‍ഡ് വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ നായര്‍ ആധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ.എല്‍.ബീന, പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, അഡ്വ.സി.എസ.് വിദ്യാസാഗര്‍, എന്‍.എസ്. കഌമന്റ്, മേമല വിജയന്‍, അഡ്വ.ബി.ആര്‍.എം.ഷഫീര്‍, ജി.ഡി.ഷിബുരാജ്, എ.എ‚.റഷീദ്, അസീസ് റാവുത്തര്‍, ചെറ്റച്ചല്‍ മനോഹരന്‍, മേമല രാജന്‍, മീനാങ്കല്‍ പൊടിയന്‍കുട്ടി, എം.എസ്.സെല്‍വന്‍, കെ.ആര്‍.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏപ്രില്‍ 10, വോട്ടിങ് യന്ത്രത്തില്‍; ഞാന്‍ ഡോക്ടര്‍ എ സമ്പത്ത്...


തിരുവനന്തപുരം: 'നാടിന്റെ സമ്പത്ത്... നാട്ടാരുടെ സമ്പത്ത്...ആറ്റിങ്ങലിന്റെ സമ്പത്ത് ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ...' സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും പേരും കൊണ്ടലങ്കരിച്ച വാഹനത്തില്‍ നിന്ന് അനൗണ്‍സ്‌മെന്റ് നിര്‍ത്താതെ ഒഴുകുന്നു. സ്വീകരണം ഒരുക്കിയ കവലകളിലേക്ക് ചുവന്ന റിബണുകളും ചുവന്ന പൂക്കളില്‍ തീര്‍ത്ത മാലയുമണിഞ്ഞ് പര്യടന വാഹനത്തില്‍ സ്ഥാനാര്‍ഥി എത്തുമ്പോള്‍ ആവേശം ഇരട്ടിയാക്കി മാലപ്പടക്കത്തിന്റെ ശബ്ദം. പിന്നെ, കൂടിനില്‍ക്കുന്നവരുടെ സ്വീകരണം ഏറ്റുവാങ്ങി ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ഥന. 'ഏപ്രില്‍ 10, ചുറ്റിക അരിവാള്‍ നക്ഷത്രം, വോട്ടിങ് യന്ത്രത്തില്‍ എന്റെ പേര് ഡോ. എ.സമ്പത്ത്'. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എ. സമ്പത്തിന്റെ വോട്ടഭ്യര്‍ഥന എല്ലായിടത്തും അവസാനിച്ചത് ഇങ്ങനെ.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍െപ്പടുന്ന നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ തൊണ്ണൂറോളം കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിലാണ് സമ്പത്ത് ബുധനാഴ്ച പങ്കെടുത്ത് വോട്ടഭ്യര്‍ഥിച്ചത്. രാവിലെ എട്ടുമണിയോടെ വട്ടപ്പാറയ്ക്കടുത്തുള്ള കണക്കോട് നിന്ന് ആരംഭിച്ച പര്യടനം രാത്രി ഒന്‍പതു മണിയോടെ കണിയാപുരത്തിന് സമീപമുള്ള തെക്കേവിളയിലാണ് അവസാനിച്ചത്. മൂന്നാം വയസ്സില്‍ അച്ഛന്‍ കെ. അനിരുദ്ധനുവേണ്ടി ജീപ്പിനു മുകളില്‍ നിന്ന് വോട്ടഭ്യര്‍ഥിച്ച കുട്ടിയില്‍ നിന്ന് ഇരുത്തം വന്ന രാഷ്ട്രീയക്കാരനായുള്ള വോട്ടഭ്യര്‍ഥനയായിരുന്നു സമ്പത്തിന്റേത്. ആളും സ്ഥലവും നോക്കി ആവശ്യത്തിന് വാക്കുകള്‍. രാഷ്ട്രീയം പറയേണ്ടിടത്ത് അല്പം രാഷ്ട്രീയം. 'വോട്ടിങ് യന്ത്രത്തില്‍ ഡോ. സമ്പത്താണ്' എന്ന് പറഞ്ഞയുടന്‍ കുട്ടികളെ ചൂണ്ടി 'ഇവരെ ചികിത്സിക്കുന്ന ഡോക്ടറല്ല' ഞാന്‍ എന്ന വിശദീകരണവും നല്‍കുന്നുണ്ട് നിയമത്തില്‍ അടുത്തിടെ ഡോക്ടറേറ്റ് ലഭിച്ച സമ്പത്ത്.

കണക്കോട് നിന്ന് കുറ്റിയാനി കൊഞ്ചിറ വെമ്പായം വഴി പര്യടന വാഹനം തുമ്പറയിലേക്കെത്തുമ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞ് വെയില്‍ മൂത്തിരുന്നു. പര്യടന വാഹനത്തിന്റെ മുകള്‍ ഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന അലൂമിനിയം ഷീറ്റില്‍ നിന്നുള്ള കനത്ത ചൂടിനെ ഒരു വെള്ളത്തുണികൂടി കെട്ടിയായിരുന്നു തടഞ്ഞിരുന്നത്. വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്നത് കറങ്ങുന്ന കസേരയായതിനാല്‍ ഇരുന്നുകൊണ്ടുതന്നെ റോഡരികിലെ സമ്മതിദായകര്‍ക്ക് നേരെ കൈവീശാനും കഴിഞ്ഞു. വാഹനം കടന്നുപോകുന്ന വഴികളിലുണ്ടായിരുന്നവര്‍ ആവേശത്തോടെയാണ് സമ്പത്തിനെ അഭിവാദ്യം ചെയ്തത്. അമ്മമാരുടെ ഒക്കത്തിരുന്ന കുട്ടികള്‍ക്കും സ്വീകരണ സ്ഥലത്തുണ്ടായിരുന്ന കുട്ടികള്‍ക്കുമൊക്കെ തനിക്ക് ലഭിച്ച ചുവന്ന റിബണുകളും മാലകളും പൂച്ചെണ്ടുകളും നല്‍കാനും സ്ഥാനാര്‍ഥി മറന്നില്ല. ഇതൊക്കെ സ്വീകരണ സ്ഥലങ്ങളിലും വഴിയരികിലുമൊക്കെ ഓളമുണ്ടാക്കുകയും ചെയ്തു. വോട്ടര്‍മാര്‍ കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ സമ്പത്ത് കൂടുതല്‍ സമയം പ്രസംഗിച്ചു. വര്‍ഗീയതക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കള്ളപ്പണക്കാര്‍ക്കെതിരെയുമൊക്കെ മൂര്‍ച്ചയുള്ള വാക്കുകളാണ് സമ്പത്തിന്റേത്. ഓരോ സ്വീകരണ കവലകളിലേക്കെത്തും മുമ്പ് അവിടെയുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തിയ ഇരുചക്ര വാഹനങ്ങളിലെത്തിയാണ് സമ്പത്തിനെ സ്വീകരിച്ചത്.

രാവിലെ ഏഴരയ്ക്ക് ആരംഭിക്കാനിരുന്ന പര്യടനം അരമണിക്കൂര്‍ വൈകി തുടങ്ങിയതിനാല്‍ ഓരോ കവലകള്‍ പിന്നിടുമ്പോഴും സമയം പിന്നെയും വൈകിക്കൊണ്ടിരുന്നു. ഏതാനും കവലകളില്‍ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന നീണ്ടുപോയതോടെ നിശ്ചയിച്ച സമയവും കടന്നാണ് പ്രധാന കേന്ദ്രങ്ങളിലൊന്നായ പിരപ്പന്‍കോട് എത്തിയത്. വാഹനമെത്തിയ ഉടന്‍ തന്നെ ഡല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാ ടെലിവിഷന്‍ പ്രവര്‍ത്തകര്‍ സമ്പത്തിനെ വളഞ്ഞു. അവര്‍ക്കായി പ്രചാരണത്തെക്കുറിച്ച് അല്പനേരം ഇംഗ്ലീഷിലായി സംസാരം. തുടര്‍ന്ന് ഇംഗ്ലീഷില്‍ സംസാരിച്ചതിന് ക്ഷമ ചോദിച്ച് സമ്പത്ത് മാതൃഭാഷയിലേക്ക് തിരകെയെത്തി. ഉച്ചയ്ക്ക് 12.30 ന് പോത്തന്‍കോട്ട് എത്തിയ ശേഷം ഉച്ചഭക്ഷണവും വിശ്രമവുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പോത്തന്‍കോട് പിടിച്ചപ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. തുടര്‍ന്ന് സുഹൃത്തായ അഡ്വ. സജിത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ച് വിശ്രമമുപേക്ഷിച്ച് അടുത്ത സ്വീകരണ സ്ഥലമായ മേലേമുക്കിലേക്കായി സമ്പത്തിന്റെ യാത്ര. പിന്നീട് അരിയോട്ടുകോണം, വാവറ അമ്പലം, മഞ്ഞമല, വേങ്ങോട്, അണ്ടൂര്‍ക്കോണം, പള്ളിപ്പുറം, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനശേഷം ഡോ. എ. സമ്പത്തിന്റെ ബുധനാഴ്ചത്തെ വോട്ടുതേടല്‍ തേക്കേവിളയില്‍ അവസാനിച്ചു.

സംസ്ഥാനത്ത് ഇടതുപക്ഷം ഐതിഹാസിക വിജയം നേടുമെന്ന് തന്നെയാണ് സമ്പത്തിന്റെ പ്രതീക്ഷ. സമ്പത്തിന്റെ തന്നെ ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ സര്‍േവയും ഇതുതന്നെയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ഐതിഹാസിക വിജയം നേടുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലവും അതിനോടൊപ്പമുണ്ടാകുമെന്നാണ് സമ്പത്തിന്റെ വിശ്വാസം.

നെടുമങ്ങാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ചെറ്റച്ചല്‍ സഹദേവന്‍, അഡ്വ. ജയദേവന്‍, കരിപ്പൂര്‍ വിജയകുമാര്‍, കെ. ബാഹുലേയന്‍, എം.സി.കെ നായര്‍, അഡ്വ. സുനില്‍ തുടങ്ങിയവര്‍ പര്യടനത്തിലുടനീളം സമ്പത്തിനെ അനുഗമിച്ചു.

Tuesday, March 25, 2014

ജനഹിത പരിശോധനയില്‍ ഫലം അനുകൂലമാക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

ആറ്റിങ്ങല്‍. സൂക്ഷ്മപരിശോധനയുടെ ആദ്യഘട്ടം കടന്നു ജനഹിത പരിശോധനയില്‍ ഫലം അനുകൂലമാക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍. ആറ്റിങ്ങല്‍ പാര്‍ലമെന്റ്  മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ ഇന്നലെ രണ്ടാംദിന വാഹനപര്യടനത്തിരക്കില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ: എ. സമ്പത്തിന് ഇന്നു പര്യടനത്തുടക്കം, ഇന്നലെ മലയോര മേഖലയില്‍ ഓട്ടപ്രദക്ഷിണം. ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി വര്‍ക്കല മണ്ഡലത്തിലാകെ ചുറ്റിത്തിരിഞ്ഞ് ഒന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. 

വര്‍ക്കല അസംബ്ളി മണ്ഡലത്തിലെ മടവൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട കരിമ്പുവിളയില്‍ നിന്നായിരുന്നു ബിന്ദു കൃഷ്ണയുടെ ഇന്നലത്തെ വാഹനപര്യടനത്തുടക്കം. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനും വര്‍ക്കല എംഎല്‍എയുമായ വര്‍ക്കല കഹാറിനൊപ്പമായിരുന്നു പര്യടനം. യുഡിഎഫിനും ബിന്ദു കൃഷ്ണക്കും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത സാമാന്യം ദീര്‍ഘമായിതന്നെ കഹാര്‍ വിവരിക്കുന്നു. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണയുടെ അളന്നുതൂക്കിയുളള വോട്ടഭ്യര്‍ഥന. അതിനുമുന്‍പേ അനൌണ്‍സ്മമെന്റ് വാഹനം നീങ്ങിക്കഴിഞ്ഞു. 

സമയം തീരെയില്ല. ഒരു ദിവസത്തിനുള്ളില്‍ ഓടിയെത്തേണ്ടതു നാലു പഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന 84 സ്വീകരണസ്ഥലങ്ങളിലേക്കാണ്. ഇന്ന് അരുവിക്കര മണ്ഡലത്തിലാണു പര്യടനം. സമ്പത്ത് രാവിലെ ശാര്‍ക്കര ക്ഷേത്രത്തിലെത്തി. ചിറയിന്‍കീഴിന്റെ ദേശീയ ഉല്‍സവമായ ശാര്‍ക്കര മീനഭരണി ഉല്‍സവത്തിന്റെ കൊടിയേറ്റായിരുന്നു ഇന്നലെ. കൊടിയേറ്റ് കാണുന്നതിനൊപ്പം 
ഭക്തരെയും നേരിട്ടുകണ്ട് ഒരിക്കല്‍ക്കൂടി വോട്ടഭ്യര്‍ഥിച്ചു സമ്പത്ത് പിന്നെ ഓടിയെത്തിയത് ആറ്റിങ്ങലില്‍ അഭിഭാഷകരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍. അപ്പോഴേക്കും കുറ്റിച്ചലില്‍ നിന്നു നിരന്തരം വിളിയെത്തി. മലയോര മേഖലയിലെ പര്യടനം ഓര്‍മപ്പെടുത്തിക്കൊണ്ട്. 

ആറ്റിങ്ങലില്‍ നിന്നു സമ്പത്തിനെയും വഹിച്ചുള്ള വാഹനം പാഞ്ഞതു കുറ്റിച്ചലിലേക്ക്. ആര്യനാട് പിന്നിട്ടു വിതുരയും പൊന്മുടിയും കടന്നാണു രാത്രി പര്യടനത്തിനു തിരശീല വീണത്. സമ്പത്തിന്റെ വാഹനപര്യടനത്തിന് ഇന്നു രാവിലെ ഒന്‍പതിനു മടവൂര്‍ പഞ്ചായത്തിലെ ഞാറയില്‍ക്കോണത്തു തുടക്കമാവും. ബിജെപി സ്ഥാനാര്‍ഥി ഗിരിജകുമാരി കവലസന്ദര്‍ശനം ഉള്‍പ്പെട്ട ഒന്നാംഘട്ട പ്രചാരണംഅവസാനിപ്പിക്കേണ്ടതിന്റെ തിരക്കിലായിരുന്നു ഇന്നലെ.  അതുകൊണ്ടുതന്നെ വര്‍ക്കല മണ്ഡലം നിറഞ്ഞ ഗിരിജകുമാരി രാവിലെ കുടുംബയോഗങ്ങളിലൂടെയാണു പ്രചാരണം സജീവമാക്കിയത്. വെട്ടൂര്‍ പഞ്ചായത്തില്‍ നിന്നാരംഭിച്ച പ്രയാണം മുനിസിപ്പാലിറ്റി പിന്നിട്ട് ഇടവ, ഇലകമണ്‍, ചെമ്മരുതി പഞ്ചായത്തുകളിലൂടെ മുന്നേറി നാവായിക്കുളവും പള്ളിക്കലും പൂര്‍ത്തീകരിച്ചാണ് അവസാനിപ്പിച്ചത്.

യുഡിഎഫ് തേവന്‍പാറ ബൂത്ത് കണ്‍വന്‍ഷന്‍

വിതുര. യുഡിഎഫ് തൊളിക്കോട് തേവന്‍പാറ ബൂത്ത് കണ്‍വന്‍ഷന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം ആര്‍.ബി. ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.എം. അന്‍വര്‍ അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ പഞ്ചായത്ത് അംഗം ശ്രീകലാ മോഹന്‍, സോഷ്യലിസ്റ്റ് ജനത നേതാവ് ഭദ്രം ജി. ശശി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. അന്‍സര്‍, വൈ.എം. സുധീര്‍, മുല്ലവനം സലിം, പി.എം. ഇസ്മായില്‍, എന്‍.എസ്. ഹാഷിം, പി. പുഷ്പാംഗദന്‍ നായര്‍, പച്ചമല ഷീജ എന്നിവര്‍ പ്രസംഗിച്ചു.

'സമ്പത്തിന്റെ ശരീരം ബിന്ദുവിന്റെ തല'

ആറ്റിങ്ങല്‍: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ചിത്രം കണ്ട് നാട്ടുകാര്‍ ഞെട്ടി. സമ്പത്തിന്റെ ശരീരം ബിന്ദുകൃഷ്ണയുടെ തല, ആരോ ഒപ്പിച്ച കുസൃതി കണ്ട് എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാേയാ എന്നറിയാന്‍ നാട്ടുകാര്‍ നേതാക്കന്മാരുടെ ഫോണിലേക്ക് തുരുതുരാ വിളിക്കാന്‍ തുടങ്ങി. വിഷയം സങ്കീര്‍ണമാകുമെന്ന് വന്നതോടെ ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ചിത്രം നീക്കി. ആറ്റിങ്ങല്‍ ടി.ബി.ജങ്ഷനിലാണ് സംഭവം.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എ.സമ്പത്തിന്റെ പ്രചാരണത്തിനായി ചിത്രമടക്കമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ടി.ബി. ജങ്ഷനില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ആരോ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ ചിത്രം സമ്പത്തിന്റെ ചിത്രത്തിനുമേല്‍ പതിച്ചു. രാവിലെ ബോര്‍ഡ് കാണാനിടയായ നാട്ടുകാര്‍ നേതാക്കളെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബോര്‍ഡിനു ചുവട്ടില്‍ 'ഇതാണോ സംസ്‌കാരം' എന്നെഴുതിെവച്ചു. വിഷയം വഷളാകുമെന്ന് കണ്ട നാട്ടുകാരില്‍ ചിലരെത്തി ബോര്‍ഡില്‍ നിന്നും ബിന്ദുകൃഷ്ണയുടെ ചിത്രം നീക്കം ചെയ്തു. ഇത് സംബന്ധിച്ച് പരാതികളൊന്നും കൊടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. നേതാക്കളറിയിച്ചു.